ആര്‍എംപിയുമായി രമ തമിഴ്‌നാട്ടിലേക്ക്
വടകര: വടകരയില്‍ സി പി എമ്മിന് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ എതിരാളി ഒരു പക്ഷെ ആര്‍ എം പിയായിരിക്കും. ഒഞ്ചിയത്ത് മാത്രം ഒതുങ്ങിയിരുന്ന ആര്‍ എം പി ടിപി ചന്ദ്രശേഖരന്‍ വധത്തോടെ ജനകീയമായിരുന്നു. കേരളത്തില്‍ എവിടെ നേടിയില്ലെങ്കിലും വടകര നേടാന്‍ കഴിയുമെന്ന് വിശ്വാസം ആര്‍ എം പിയിക്ക് തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ പ്രവര്‍ത്തനുവം പ്രചാരണവം കേരളത്തില്‍ മാത്രം ഒതുക്കുകയല്ല ആര്‍ എ പി.
പ്രവര്‍ത്തനും തമിഴ് നാട്ടിലും വ്യാപിപ്പിയ്കാനാണ് പാര്‍ട്ടിയുടെ ഒരുക്കം. ഇതിന്റെ ഭാഗമായി ഞായറാഴ്ച തമിഴ് നാട്ടില്‍ നടക്കുന്ന പൊതുയോഗത്തില്‍ ടി പി ചന്ദ്രശേഖരന്റെ വിധവയും ആര്‍ എം പി നേതാവുമായ കെ കെ രമ പ്രസംഗിക്കും. ചെന്നൈയില്‍ നടക്കുന്ന പൊതു യോഗത്തിന്റെ പോസ്റ്ററുകളും നോട്ടീസുകളും ഒഞ്ചിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ടി പി ചന്ദ്രശേഖരന്റെ ചിത്രവും അരിവാള്‍ ചുറ്റികയും മുദ്രണം ചെയ്ത തവയാണ് പാര്‍ട്ടി പോസ്റ്റര്‍. ചെന്നൈയില്‍ അയനാപുരത്ത് രമയ്ക്ക് നല്‍കുന്ന സ്വീകരണ യോഗത്തില്‍ തമിഴ്‌നാടു മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാവ് കെ ഗംഗാധരന്‍, എസ് നാരായണന്‍, തുടങ്ങിയവരെ കൂടാതെ കെ എസ് ഹരിഹരന്‍, എന്‍ വേണു എന്നിവരും പ്രസംഗിക്കും.
തിരഞ്ഞെടുപ്പിന് ആര്‍ എം പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ രമയ്ക്ക് തന്നെയാണ് സാധ്യത. അതേ സമയം സി പി എം ഷംസീറിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും സംസ്ഥാന സമിതിയുടെ തീരുമാനം കോഴിക്കോട് ജില്ലാകമ്മിറ്റി ഐക്യകണ്‌ഠേന തള്ളിയ സാഹചര്യത്തില്‍ ടി രാമകൃഷ്ണനോ പ്രദീപ് കുമാറോ സ്ഥാനാര്‍ത്ഥികളാകാനാണ് സാധ്യത.












Click it and Unblock the Notifications