Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ റോഡ് സൗന്ദര്യവല്‍ക്കരണ പദ്ധതി ഒക്‌ടോബറില്‍ പൂര്‍ത്തിയാകും

ചക്കരക്കല്‍: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തെ പെരളശേരിയില്‍ റോഡ് സൗന്ദര്യവല്‍ക്കരണ പ്രവൃത്തി ഇഴയുന്നതിനെതിരെ ജനങ്ങളില്‍പ്രതിഷേധം ശക്തമാകുന്നു.
കണ്ണൂര്‍ -കൂത്തുപറമ്പ് സംസ്ഥാന പാതയിലെ പ്രധാന ടൗണുകളിലൊന്നാണ് പെരളശേരി. മൂന്നുപെരിയ മുതല്‍ നിര്‍ദ്ദിഷ്ട എ.കെ.ജി മ്യൂസിയം വരുന്ന പള്ളിയത്ത് വരെയുള്ള മൂന്ന് കിലോമീറ്ററാണ് സൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായി റോഡ്‌വികസിപ്പിക്കുന്നത്. ഇതിനൊപ്പം, കൈവരികളുള്ള നടപ്പാത, തെരുവുവിളക്ക് സ്ഥാപിക്കല്‍, ഓവുചാല്‍ നിര്‍മാണം എന്നിവയും നടന്നുവരികയാണ്. എന്നാല്‍ 2021-22 സംസ്ഥാന ബഡ്ജറ്റില്‍ മൂന്ന് കോടിരൂപ വകയിരുത്തി കാസര്‍കോട് സ്വദേശിയായ കരാറുകാരന് പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ ചെയ്തുകൊടുത്ത പ്രവൃത്തി ഒരുവര്‍ഷമായിട്ടും ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ജനങ്ങളുടെ പരാതി. തീര്‍ത്താല്‍ തീരാത്ത ദുരിതമാണ് ഇതുകാരണം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ അനുഭവിക്കുന്നത്.

pinarayi-vijaya

റോഡരികില്‍ സ്‌ളാബുകളും നിര്‍മാണസാധനങ്ങളായ എംസാന്‍ഡും ജെല്ലിയും കമ്പിയും മറ്റുമൊക്കെ അലക്ഷ്യമായി കൂട്ടിയിട്ടതിനാല്‍ അതിവേഗം വാഹനങ്ങള്‍ ചീറിപായുന്ന റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയിലാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍. രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പെരളശേരി എ.കെജി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാബാങ്കുകള്‍, പഞ്ചായത്ത് വില്ലേജ് ഓഫിസുകള്‍ എന്നിവടങ്ങളിലേക്ക് ഇതിലൂടെയാണ് കുട്ടികളും വയോധികരും ഉള്‍പ്പെടെയുള്ള നിത്യേനെ നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്നത്. അടിയന്തിരമായി സൗന്ദര്യവല്‍ക്കരണപദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെ. എസ്. ഇ.ബി വൈദ്യുതിതൂണുകള്‍ മാറ്റുന്നതിന്റെ സാങ്കേതിക തടസമാണ് നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതിന് കാരണമായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നം പരിഹരിച്ചുവരികയാണെന്നും മറ്റു പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ്(റോഡ്‌സ്) അധികൃതര്‍ പറഞ്ഞു.

ധര്‍മടം മണ്ഡലത്തിലെ റോഡുവികസനവും സൗന്ദര്യവത്കരണവും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഒക്‌ടോബറിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പിഡബ്‌ള്യൂഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.ഡി മുനാസ അറിയിച്ചു. നാലുമാസത്തിനുള്ളില്‍ സൗന്ദര്യവല്‍ക്കരണപദ്ധതിയുടെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തീകരിക്കാന്‍കഴിഞ്ഞ ദിവസംനടന്ന അവലോകനയോഗത്തില്‍ കരാറുകാരന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നത് കാരണം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+