കള്ളന്റെ 'സത്യസന്ധത' കണ്ട് അവര്‍ ഞെട്ടി!! തപാലില്‍ ലഭിച്ചത്...ഇങ്ങനെയും കള്ളന്‍മാര്‍!!

  • By: Sooraj
Subscribe to Oneindia Malayalam

മുണ്ടക്കയം: കള്ളന്‍മാരിലും സത്യസന്ധതയുള്ളവരുണ്ടോ ? സംശയിക്കേണ്ട അങ്ങനെയും ചില കള്ളന്‍മാരുണ്ട്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

വനിതാ ഡോക്ടറെ ബസ്സിനകത്ത് വച്ച് കയറിപ്പിടിച്ചു!! പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഞെട്ടി!! അയാള്‍...

ഫസലിന്റെ കൊലപാതകം...പ്രതികള്‍ അവര്‍ തന്നെ!! വീണ്ടും അന്വേഷിക്കില്ലെന്ന് സിബിഐ !! ഹര്‍ജി തള്ളി

മോഷണം നടത്തി

മോഷണം നടത്തി

മുണ്ടക്കയം ടൗണിലെ മസ്ജിദുല്‍ വഫയിലാണ് ജുമാ നമസ്‌കാരത്തിനിടെ കള്ളന്‍ തന്റെ തനിനിറം കാട്ടിയത്. നമസ്‌കാര മുറിയിലുണ്ടായിരുന്ന സ്ത്രീകളുടെ ബാഗുകളാണ് ഇയാള്‍ മോഷ്ടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം

തപാലില്‍ അയച്ചു

തപാലില്‍ അയച്ചു

മോഷണം നടന്നെന്ന് ഉമകള്‍ക്ക് മനസ്സിലായപ്പോഴേക്കും കള്ളന്‍ സ്ഥലം കാലിയാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പള്ളിയുടെ പേരില്‍ ഒരു തപാല്‍ വന്നു. അതു തുറന്നു നോക്കിയ അവര്‍ ഞെട്ടി.

അയച്ചു കൊടുത്തത്

അയച്ചു കൊടുത്തത്

മോഷണ മുതലിനൊപ്പമുണ്ടായിരുന്ന വീടിന്റെ താക്കോലും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമെല്ലാമാണ് കള്ളന്‍ തപാലില്‍ അയച്ചുകൊടുത്തത്.

അവ അയാളെടുത്തു

അവ അയാളെടുത്തു

ബാഗുകളിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍, 2500 രൂപ, രണ്ടു റേഷന്‍ കാര്‍ഡ്, രണ്ടു ആധാര്‍ കാര്‍ഡ് എന്നിവയാണ് നഷ്ടപ്പെട്ടിരുന്നത്. ഇതില്‍ പണവും സ്വര്‍ണവും എടുത്ത കള്ളന്‍ മറ്റുള്ളവ തിരിച്ച് അയച്ചുകൊടുക്കുകയായിരുന്നു.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

സംഭവവുമായി ബന്ധപ്പെട്ടു മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി രേഖകള്‍ തപാലില്‍ ലഭിച്ചത്.

കള്ളനെ തിരിച്ചറിഞ്ഞു

കള്ളനെ തിരിച്ചറിഞ്ഞു

പള്ളിക്കു സമീപമുള്ള ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെക്കുറിച്ചു സൂചനകള്‍ ലഭിച്ചിട്ടുണ്ട. ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

English summary
Robbery in muslim church.
Please Wait while comments are loading...