Get Updates
Get notified of breaking news, exclusive insights, and must-see stories!

റോജിയുടെ ആത്മഹത്യ,ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റി

തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കിംസ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം റാഗിംഗ് തടയാനുള്ള ഒരു സമിതി പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ തുടരാതിരിക്കാന്‍ അടിയന്തരമായി ഇടപ്പെടണമെന്ന് നഴ്‌സിംഗ് കൗണ്‍സിലിന് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കിംസ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് റോജി റോയി മരിക്കുന്നത്. സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളെക്കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ട് പോലീസ് നഴ്‌സിംഗ് കൗണ്‍സിലിന് നല്‍കിയത്. റാഗിംഗ് തടയാനായി സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും യുജിസിയുടെയും നിര്‍ദ്ദേശങ്ങള്‍ കോളേജ് അധികൃതര്‍ നടപ്പാക്കിയിരുന്നില്ല.

roji-roy

കോളേജില്‍ റിഗിംഗിനെതിരായ പരാതി അന്വേഷിക്കാനോ ബോധവത്ക്കരണം നടത്താനോ ഒരു സമിതിയും ഉണ്ടായിരുന്നില്ല. ഹോസ്റ്റലില്‍ വച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തു എന്ന പരാതി ലഭിച്ചു എന്നു പറഞ്ഞാണ് കോളേജ് പ്രിന്‍സിപ്പല്‍ റോജിയെ ആശുപത്രിയിലേക്ക് വിളിക്കുന്നത്. ഇതു തന്നെ തെറ്റായ കീഴ്‌വഴക്കമായിരുന്നു.

ക്യാമ്പസിനുള്ളില്‍ പരാതി പരിഹരിക്കുന്നതിനു പകരം വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് പ്രിന്‍സിപ്പല്‍ വിളിച്ചു വരുത്തി. നിസാരമായ പരാതി ആയിരുന്നിട്ടും അന്ധരായ രക്ഷിതാക്കളെ വിളിച്ചു വരുത്തുമെന്ന് പറഞ്ഞു റോജിക്ക് മാനസ്സിക സമര്‍ദ്ദമുണ്ടാക്കുകയായിരുന്നു. റോജിയെ കൂടാതെ മറ്റൊരു വിദ്യാര്‍ത്ഥിനിക്കെതിരെയും ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ഒരു അന്വേഷണവും നടപടിയും ഉണ്ടായിരുന്നില്ല. കോളേജ് അധികൃതരുടെ വീഴ്ച തന്നെയാണ് ഇതില്‍ നിന്ന് പ്രകടമാകുന്നത്.

റോജിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും കോളേജ് അധികൃതര്‍ അവസരം നല്‍കിയില്ല എന്നതാണ് സത്യം. പരാതിയുടെ പേരില്‍ തനിക്ക് പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും റോജി ഭയപ്പെട്ടിരിക്കാം, അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ അങ്ങനെ പറഞ്ഞിരിക്കാം. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയ ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിക്ക് ഒരുപക്ഷെ ഇത്തരം കാര്യങ്ങള്‍ മതിയല്ലോ ആത്മഹത്യ ചെയ്യാന്‍. കോളേജ് അധികൃതര്‍ കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് റോജിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ ബൈജു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+