കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കർണാടകയിൽ പോയി അപഹാസ്യ കഥാപാത്രമായി', പിണറായി വിജയനെ പരിഹസിച്ച് വിടി ബൽറാം

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കർണാടക സന്ദർശനം വിവാദമായിരിക്കുകയാണ്. കർണാടക മുഖ്യമന്ത്രിയുമായി പിണറായി കൂടിക്കാഴ്ച നടത്തിയ ശേഷം കേരളം പങ്കുവെച്ച വാർത്താക്കുറിപ്പ് തള്ളി ബസവരാജ ബൊമ്മെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയതാണ് കേരളത്തിന് നാണക്കേടായിരിക്കുന്നത്.

ഇതോടെ മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ എംഎൽഎ വിടി ബൽറാം. പിണറായി വിജയനെ ഇങ്ങനെ ഒരു അപഹാസ്യ കഥാപാത്രമാക്കിയതിൽ അദ്ദേഹത്തിന്റെ പിആർ ഏജൻസിയുടെ പങ്ക് കാണാതിരിക്കാനാവില്ലെന്ന് ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പരിഹസിച്ചു.

1

വിടി ബൽറാമിന്റെ കുറിപ്പ്: ' സമീപകാലത്ത് പിണറായി വിജയന്റെ പി ആർ ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ പിഴവാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ കർണാടക സന്ദർശനം. രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'യെ ഇവിടത്തെ സൈബർ സഖാക്കളും അച്ചടി ഭാഷക്കാരും അതിനിശിതമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിലെ ഏക സിപിഎം മുഖ്യമന്ത്രിയായ പിണറായി വിജയൻ ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് പോയി അവർക്കെതിരെ പൊതുയോഗത്തിൽ സംസാരിക്കാൻ തീരുമാനിക്കുന്നത് വരെ നല്ല കാര്യം തന്നെ.

2

വെറും 2.52% വോട്ടോടെ ബിജെപി ഏതാണ്ട് നോട്ടയുടെ നിലവാരത്തിൽ നിൽക്കുന്ന ബാഗെപ്പള്ളിയാണ് "പോരാട്ട"ത്തിന് തെരഞ്ഞെടുക്കപ്പെട്ടത് എന്നതവിടെ നിൽക്കട്ടെ, അതൊരുbപക്ഷേ കർണാടകത്തിലെ സിപിഎം പാർട്ടിയുടെ തീരുമാനമായിരിക്കാം.എന്നാൽ അതിനോടൊപ്പം അതേ ബിജെപിയുടെ നേതാവായ കർണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കൂടി പ്ലാൻ ചെയ്തത് ആരുടെ ബുദ്ധിയാണാവോ! സന്ദർശനത്തിന് ഔദ്യോഗിക സ്വഭാവം വരുത്താൻ വേണ്ടി കെ-റെയിലടക്കമുള്ള പദ്ധതികളുടെ ചർച്ചയൊക്കെ ഉൾപ്പെടുത്തിയിരുന്നെങ്കിലും അക്കാര്യത്തിലും ഏവരും പ്രതീക്ഷിച്ച പോലെ നിഷേധാത്മക മറുപടികളായിരുന്നു കർണാടകത്തിലെ ബിജെപി മുഖ്യമന്ത്രിയുടേത്.

3

ചുരുക്കത്തിൽ "ബിജെപിക്കെതിരെ പോരാടാൻ വേണ്ടി" കർണാടകത്തിലേക്ക് പോയി അവിടത്തെ ബിജെപി മുഖ്യമന്ത്രിയുടെ ആതിഥേയത്വം സ്വീകരിച്ച് തൊപ്പിയിട്ട് ഷാളും പുതച്ച് ബൊക്കെയും വാങ്ങി തിരിച്ചു വരേണ്ടിവന്ന പിണറായി വിജയനെ ഇങ്ങനെ ഒരു അപഹാസ്യ കഥാപാത്രമാക്കിയതിൽ അദ്ദേഹത്തിന്റെ പിആർ ഏജൻസിയുടെ പങ്ക് കാണാതിരിക്കാനാവില്ല. അവർക്ക് നേരെ ഇന്നോവ തിരിയാതിരിക്കട്ടെ!'

4

കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. കുറിപ്പ് വായിക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ബംഗ്ളുരുവിൽ കൂടിക്കാഴ്ച നടത്തി. രാവിലെ 9.30 ന് കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലായിരുന്നു കൂടിക്കാഴ്ച.രണ്ടു സംസ്ഥാനങ്ങൾക്കും ഗുണകരമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

റോബിൻ, റിയാസ് സലീം, രജിത് കുമാർ പോരാട്ടം? ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് എത്തുക ഇവർ? ചർച്ചകൾ ഇങ്ങനെറോബിൻ, റിയാസ് സലീം, രജിത് കുമാർ പോരാട്ടം? ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് എത്തുക ഇവർ? ചർച്ചകൾ ഇങ്ങനെ

5

എൻ. എച്ച്. 766ലെ രാത്രികാല നിയന്ത്രണത്തിന് ബദൽ സംവിധാനമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കുന്ന മൈസൂർ മലപ്പുറം ഇക്കണോമിക് കോറിഡോർ പദ്ധതിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരി വരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയുമുള്ള അലൈൻമെന്റുകൾ നടപ്പിലാക്കാൻ കേരളവും കർണാടകവും സംയുക്തമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെടും.

6

വടക്കൻ കേരളത്തെയും തെക്കൻ കർണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട കാഞ്ഞങ്ങാട്- പാണത്തൂർ- കണിയൂർ റെയിൽവേ ലൈൻ പദ്ധതി കർണാടക സർക്കാർ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.

'അലറാൻ വിചാരിച്ചാൽ അലറുക തന്നെ ചെയ്യും; ഞാൻ മാറണം എന്ന് വിചാരിച്ചാൽ നടക്കില്ല'; മറുപടിയുമായി റോബിൻ'അലറാൻ വിചാരിച്ചാൽ അലറുക തന്നെ ചെയ്യും; ഞാൻ മാറണം എന്ന് വിചാരിച്ചാൽ നടക്കില്ല'; മറുപടിയുമായി റോബിൻ

7

ചർച്ചയിൽ കർണാടക ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് മന്ത്രി വി സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കർണാടക ചീഫ് സെക്രട്ടറി വന്ദിത ശർമ്മ, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, കർണാടക ഗവൺമെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു'. എന്നാൽ കേരളത്തിന്റെ അവകാശ വാദങ്ങൾ തള്ളി കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ രംഗത്ത് വന്നു. നിർദിഷ്ട കാഞ്ഞങ്ങാട്- പാണത്തൂർ- കണിയൂർ പാതയ്ക്ക് പണം നൽകുമെന്നുളള വാദമാണ് മുഖ്യമന്ത്രി പരസ്യമായി തള്ളിയത്.

English summary
role of his PR agency cannot be ignored in making Pinarayi Vijayan a ridiculous character, trolls Balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X