വയനാട് റോണിയുടെ മരണം കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആക്ഷന്‍ കമ്മിറ്റി

  • Posted By: Desk
Subscribe to Oneindia Malayalam

മാനന്തവാടി: റോണിയുടെ മരണം കൊലപാതകമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, ഡി ജി പി, പ്രതിപക്ഷ നേതാവ്, ജില്ലാ പോലീസ് ചീഫ്, ഡി വൈ എസ് പി എന്നിവര്‍ക്ക് നിവേദനം നല്‍കും.തവിഞ്ഞാല്‍ സെന്റ് തോമസ് യുപി സ്‌കൂള്‍ അധ്യാപികയായ പേര്യ പാറത്തോട്ടം റോണി. കെ. മാത്യുവിന്റെ മരണം കൊലപാതകമാണെന്നും ആത്മഹത്യ ചെയ്തതല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു

rony

ഭര്‍ത്താവായ പേര്യ അയനിക്കല്‍ ചെറുവത്ത് വിനീതിന്റെ വീട്ടില്‍ വച്ച് പൊള്ളലേറ്റ റോണി വ്യാഴാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. എം.എസ്.സി, ബി.എഡ് ബിരുദധാരിയായ യുവതി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല. ഭര്‍ത്താവ് വിനീതില്‍ നിന്നും വീട്ടുകാരില്‍ നിന്നും ഏറെപീഡനങ്ങളും അവഹേളനവും ഏറ്റുവാങ്ങേണ്ടി വന്ന റോണിക്ക് രണ്ട് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ ശുശ്രൂഷിക്കാനുള്ള അവസരം പോലും നിഷേധിക്കുകയാണ് ചെയ്തത്. റോണിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി

റോണിയുടെ പ്രസവത്തിന് ശേഷം അവളുടെ വീട്ടില്‍ പോലും പോകാന്‍ അനുവദിക്കാതെ മാനസിക രോഗിയാക്കാനുള്ള നീക്കങ്ങള്‍ നടത്തിയത് ഏറെ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്. റോണിയെമാനസിക രോഗവിദഗ്ധന്റെ അടുത്ത്‌നിരവധി തവണ കൊണ്ട് പോയി പരിശോധിപ്പിച്ച് ഭര്‍തൃവീട്ടുകാര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയെടുത്തതില്‍ തന്നെ ഏറെ ദുരൂഹതകളുണ്ട്. മാനസിക പ്രശ്‌നങ്ങളുണ്ടെന്ന വിവരം റോണിയുടെ വീട്ടുകാരെ അറിയിക്കാതെ മറച്ച് വെക്കുകയും പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഭര്‍തൃവീട്ടുകാര്‍ വേണ്ട വിധത്തില്‍ സഹ കരിക്കാതിരുന്നതും ഏറെ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ടെന്ന് ആക് ക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.

സ്വന്തംവീട്ടിലേക്ക് പോകാന്‍ കൂടി അനുവദിക്കാതെയാണ് റോണിയെപീഡിപ്പിച്ചത്. മാനന്തവാടിയിലെ സെയ്ന്റ് ജോസഫ്സ് ആശുപത്രിയില്‍ വച്ച് റോണി രണ്ട് മാസം മുമ്പ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനു ശേഷം ഭര്‍ത്താവ് വിനീത് പരുഷമായാണ് റോണിയോട്‌പെരുമാറിയിരുന്നത്. ആഗ്രഹിച്ച ആണ്‍കുഞ്ഞിനെ ലഭിക്കാത്തിലുള്ള അമര്‍ഷവും വിദ്യോഷവും ഭര്‍ത്താവും വീട്ടുകാരും നിരന്തരം റോണിയോട് പ്രകടിപ്പിച്ചിരുന്നു. യുവതിക്ക് മതിയായ പ്രസവ ശുശ്രൂഷ നല്‍കിയില്ലെന്ന് മാത്രമല്ല സ്വന്തം കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതും ഭര്‍തൃവീട്ടുകാര്‍ തടയുകയാണ് ചെയ്തത്.

യുവതിക്ക് പൊള്ളലേല്‍ക്കുന്നതിന്റെ തലേ ദിവസം സ്വന്തം വീട്ടിലേക്ക് കൊണ്ടു വരുന്നതിനായി പോയ സഹോദരന്‍ടോണിയെയും ഭാര്യ പ്രിയയേയും വിനീതിന്റെ വീട്ടുകാര്‍ അവരുടെ വീട്ടില്‍ കയറാന്‍ പോലും അനുവദിക്കാതിരിക്കുകയും സഹോദരിയുടെ രണ്ട് മാസം പ്രായമായ കുട്ടിയെ പോലും കാണാന്‍ അനുമതി നല്‍കാതിരിക്കുകയും ചെയ്തത് തന്നെ യുവതിക്ക് നേരെ ഉണ്ടായ പീഡനത്തിന്റെ തെളിവുകളാണ്. റോണിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്ന ഭര്‍തൃവീട്ടുകാര്‍ എന്ത് കൊണ്ട് അവരെ നിരീക്ഷിക്കാന്‍ തയാറായില്ല.

ഭര്‍തൃവീട്ടുകാര്‍ മുഴുവന്‍ വീട്ടിലുള്ള സമയത്ത്‌റോണി സ്വയം പെട്രൊള്‍ ഒഴിച്ച് തീകൊളുത്തി എന്നത് വിശ്വസിക്കാന്‍ പറ്റാത്ത കാര്യമാണ്‌സംഭവം നടന്ന സ്ഥലം ഏറെഇടങ്ങിയതായതിനാല്‍ സ്വയം തീകൊളുത്തുക എന്നത് ഏറെ ശ്രമകരമാണ് ഇതെല്ലാം യുവതിയുടെ മരണം കൊലപാതകമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. 11-മാസം മുമ്പ് 2017 മേയ് എട്ടിന് വിവാഹം കഴിച്ചയക്കുമ്പോള്‍ 75 പവന്‍ സ്വര്‍ണവും പുതിയ കാറും വീട്ടുകാര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ തവിഞ്ഞാല്‍ സെയ്ന്റ് തോമസ് യു.പി സ്‌കൂളില്‍ ജോലിയും വാങ്ങി നല്‍കിയിട്ടുണ്ട്.

റോണിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും പണത്തിന്നായി നിരന്തരം റോണിയുടെ അമ്മയെയും സഹോദരനേയും സമീപിക്കാറുണ്ടായിരുന്നുവെന്നും ഇതിന്റെ പേരിലും യുവതിയെ നിരന്തരം പീഡിപ്പിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ടി കെ അയ്യപ്പന്‍, പി കെ വിപിന ചന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍ സെബാസ്റ്റ്യന്‍, ഇ സി ജെയിംസ്, ഇടയോടി ജോസ്, പാറക്കല്‍ ബാബു വര്‍ഗ്ഗീസ് എന്നിവര്‍ സംബന്ധിച്ചു


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
wayanad native roni's death is murder; action council

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്