കഴിയ്ക്കാൻ തരുന്നത് ചീഞ്ഞതും പുഴുവരിച്ചതും, വിലയും കുറവില്ല!!രാമനാട്ടുകരയിലെ ഹോട്ടലുകളിലെ വീഡിയോ !!!

  • By: മരിയ
Subscribe to Oneindia Malayalam

കോഴിക്കോട്: രാമനാട്ടുകരയിലെ ഹോട്ടലുകളില്‍ നടന്ന പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. രാമനാട്ടുകര നഗസഭയുടേയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. പഴകിയ ഭക്ഷണം പിടിച്ചെടുത്ത 7 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.

വധുവിന് ചൊറിയാണെന്ന് സന്ദേശം, വിവാഹം വേണ്ടെന്ന് വരൻ !!! ഒടുവിൽ മാപ്പ് പറഞ്ഞു !!!

ഡോക്ടറാവാൻ ആഗ്രഹിച്ചു,ചെറ്റകുടിലിലിരുന്ന് പഠിച്ച് പ്ലസ്ടുവിന് മുഴുവൻ മാർക്കും, മരണം ദുരൂഹം !!!

പരിശോധന

ബുധനാഴ്ച രാവിലെ 6.30 മുതലാണ് രാമനാട്ടുകര നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെ പ്രധാന ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ ആയിരുന്നു പല ഹോട്ടലുകളും പ്രവര്‍ത്തിച്ചിരുന്നത്.

പഴകിയ ആഹാരം

ഹോട്ടലുകളിലെ ഫ്രീസറുകളില്‍ സൂക്ഷിച്ചിരുന്നത് പഴകിയ ആഹാരം ആയിരുന്നു. പകുതി വേവിച്ച ഇറച്ചിയും മത്സ്യവും ധാരണം കണ്ടെടുത്തു. പല ഫ്രീസറുകളും പുഴുവരിച്ച നിലയില്‍ ആയിരുന്നു.

നോട്ടീസ്

പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍

റോയല്‍ ഫുഡ്, കാലിക്കറ്റ് ഗേറ്റ്, സെന്‍ട്രല്‍ ഹോട്ടല്‍, ഗോള്‍ഡ് ബേക്ക്, നസീബ് ഹോട്ടല്‍, പാരഡൈസ് ഹോട്ടല്‍

പൊറോട്ടയോ അതോ...

പഴകിയ പൊറോട്ടയാണ് ഇവിടങ്ങളില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നത്. ചിക്കന്റെ അകത്ത് പുഴു അരിയ്ക്കുന്നുണ്ടായിരുന്നു. മാസങ്ങളോളും പഴകിയ എണ്ണയിലാണ് ഭക്ഷണം പാകം ചെയ്തിരുന്നത്.

പരിശോധനയുടെ വീശദമായി വീഡിയോ റിപ്പോർട്ട്

English summary
Rotten food found from hotels in Ramanattukara.
Please Wait while comments are loading...