കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തികമായി പിന്നോക്കമുള്ള 1000 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം; പദ്ധതികളുമായി സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന (വാര്‍ഷികവരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള) കുടുംബങ്ങളില്‍ നിന്നുള്ള ബിരുദ പഠനം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ ധനഹായ പദ്ധതിപ്രകാരമാണ് തുക നല്‍കുക. ഈ തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ വിഭാഗത്തിനുള്ളില്‍ മാര്‍ക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും ആദ്യത്തെ ആയിരം പേരെ നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi

പൊതുവിദ്യാഭ്യാസ മേഖലയുടെ കരുത്തിലും ഗുണമേന്മയിലും രാജ്യത്ത് മെച്ചപ്പെട്ട പുരോഗതി കൈവരിച്ച സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍, ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നോട്ടുപോകാനുണ്ട്. പഠന താല്‍പ്പര്യമുള്ള, എന്നാല്‍ സാമ്പത്തികശേഷി കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരമുള്ള അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പോയി പഠിക്കുന്നതിന് പലപ്പോഴും കഴിയാതെ വരുന്നു.

ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള ശ്രമം എന്ന നിലയില്‍ സര്‍ക്കാര്‍ Eminent Scholars ship എന്ന പരിപാടി ആരംഭിക്കും. ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, ഭാഷാ വിദഗ്ദ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി നമ്മുടെ കോളേജ്-സര്‍വ്വകലാശാലകളിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കും. ഒരേസമയം എല്ലാ ജില്ലകളിലെയും പ്രത്യേക കേന്ദ്രങ്ങളില്‍ (സര്‍ക്കാര്‍ കോളേജിലെ ക്ലാസ് മുറികളില്‍/ ഓഡിറ്റോറിയങ്ങളില്‍) ഇവരുടെ പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായി കേള്‍പ്പിക്കാനും അവരോട് സംവദിക്കാനുമുള്ള അവസരമുണ്ടാക്കും. വിക്ടേഴ്‌സ് പോലുള്ള ചാനലുകള്‍ വഴിയും ഈ സൗകര്യം ഒരുക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും ഈ പരിപാടി. ആദ്യ പ്രഭാഷണം ജനുവരിയില്‍ നടത്തും.

ഉന്നതവിദ്യാഭ്യാസ രംഗത്തെ ലോകോത്തര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാണ് എന്നത് നമ്മെ അലട്ടുന്ന പ്രശ്‌നമാണ്. സാമ്പത്തിക രംഗത്തെ പൊതുവായ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ഇതിന് മുഖ്യകാരണമാണ്. കേരളം ഇതില്‍ നിന്നും വിഭിന്നമായി നില്‍ക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുന്നു- മുഖ്യമന്ത്രി പറഞ്ഞു.

ഒടുവില്‍ ചെന്നിത്തല വെളിപ്പെടുത്തി; നിയമസഭയിലേക്ക് മത്സരിക്കുന്ന മണ്ഡലം ഇതാണ്, അഭ്യൂഹങ്ങള്‍ക്ക് വിരാമംഒടുവില്‍ ചെന്നിത്തല വെളിപ്പെടുത്തി; നിയമസഭയിലേക്ക് മത്സരിക്കുന്ന മണ്ഡലം ഇതാണ്, അഭ്യൂഹങ്ങള്‍ക്ക് വിരാമം

ബിജെപിയോട് ഡിമാന്‍ഡുമായി ബിഡിജെഎസ്സ്, 39 സീറ്റുകള്‍ വേണം, എണ്ണം കുറയ്ക്കാന്‍ സാധിക്കില്ല!!ബിജെപിയോട് ഡിമാന്‍ഡുമായി ബിഡിജെഎസ്സ്, 39 സീറ്റുകള്‍ വേണം, എണ്ണം കുറയ്ക്കാന്‍ സാധിക്കില്ല!!

ജോസിനെ ഞെട്ടിക്കാന്‍ ജോസഫിന്റെ പുത്തന്‍ നീക്കം; അപു ജോണ്‍ രംഗത്തിറങ്ങും... മലബാറില്‍ മത്സരിക്കും?ജോസിനെ ഞെട്ടിക്കാന്‍ ജോസഫിന്റെ പുത്തന്‍ നീക്കം; അപു ജോണ്‍ രംഗത്തിറങ്ങും... മലബാറില്‍ മത്സരിക്കും?

English summary
Rs 1 lakh financial assistance for 1000 financially backward students in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X