കേരളത്തില്‍ കലാപത്തിന് കളമൊരുക്കി ആര്‍എസ്എസ്...!! സിപിഎം ജില്ലാ സെക്രട്ടറിക്ക് നേരെ വധശ്രമം!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ബോംബാക്രമണം. പുലർച്ചെയാണ് ആക്രമണം നടന്നത്. കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ചാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിക്കുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുന്നു. 

Read Also: ബീഫ് നിരോധനം സംഘപരിവാറിനെ തിരിഞ്ഞ് കൊത്തുന്നു...!!! ഒറ്റദിവസം ബിജെപി വിട്ടത് 5,000ലേറെ പേര്‍...!!!

ബോംബേറ് പുലർച്ചെ

ബോംബേറ് പുലർച്ചെ

വെള്ളിയാഴ്ച പുലര്‍ച്ചെ 1.10നാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സിഎച്ച് കണാരന്‍ സ്മാരക മന്ദിരത്തിലെത്തിയ പി മോഹനന് നേരെ ബോംബേറുണ്ടായത. കാറില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകെയെത്തിയ സംഘം ബോംബെറിയുകയായിരുന്നു

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആറോളം പേര്‍ വരുന്ന അക്രമി സംഘമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയെ ആക്രമിച്ചത്. രണ്ട് സ്റ്റീല്‍ ബോംബുകളാണ് അക്രമികള്‍ എറിഞ്ഞത്. തലനാരിഴയ്ക്കാണ് പി മോഹനന്‍ രക്ഷപ്പെട്ടത്.

രണ്ട് ബോംബുകൾ

രണ്ട് ബോംബുകൾ

സ്റ്റീല്‍ ബോംബുകളില്‍ ഒന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. രണ്ടാമത്തേത് ഓഫീസ് മുറ്റത്ത് നിന്നും കണ്ടെടുത്തു. എകെജി ഹാലിന് പിറകുവശത്തുള്ള ഇടവഴിയിലൂടെയാണ് അക്രമികള്‍ ജില്ലാ കമ്മിറ്റി ഓഫീസിന് പരിസരത്ത് എത്തിയത്.

പിന്തുടർന്ന് രാഷ്ട്രീയം

പിന്തുടർന്ന് രാഷ്ട്രീയം

കഴിഞ്ഞ ദിവസം രാത്രി ഫറോക്ക് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. ഇവിടം സന്ദര്‍ശിച്ചാണ് പി മോഹനന്‍ കോഴിക്കോട്ടെ ജി്ല്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. അക്രമികള്‍ മോഹനന്റെ കാര്‍ പിന്തുടര്‍ന്ന് വരികയായിരുന്നു

പ്രതികൾ രക്ഷപ്പെട്ടു

പ്രതികൾ രക്ഷപ്പെട്ടു

പി മോഹനനെ കൂടാതെ സിപിഎം പ്രവര്‍ത്തകരും കോഴിക്കോട്ടെ ഓഫീസിനകത്ത് ഉണ്ടായിരുന്നു. ജില്ലാ സെക്രട്ടറി വരുന്നത് കാത്തിരിക്കുകയായിരുന്നു പ്രവര്‍ത്തകര്‍. ബോംബേറിന്റെ ശബ്ദം കേട്ട് പ്രവര്‍ത്തകര്‍ ഓടി വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

കെട്ടിടത്തിന് കേടുപാട്

കെട്ടിടത്തിന് കേടുപാട്

ആക്രമണ വിവരം അറിയിച്ചതിനെ തുര്‍ന്ന് ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ ഉള്ള പോലീസ് സംഘം സ്ഥലത്തെത്തി. സ്ഥലം ബാരിക്കേഡ് കെട്ടി വേര്‍തിരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഓഫീസ് കെട്ടിടത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.

ആര്‍എസ്എസ് അഴിഞ്ഞാട്ടം

ആര്‍എസ്എസ് അഴിഞ്ഞാട്ടം

താനടക്കമുള്ള സിപിഎം പ്രവര്‍ത്തകരെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് പി മോഹനന്‍ ആരോപിച്ചു. ദില്ലിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ നടന്ന ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് കേരളത്തില്‍ ആര്‍എസ്എസ് അഴിഞ്ഞാടുന്നത്.

പ്രതിഷേധിച്ച് ഹർത്താൽ

പ്രതിഷേധിച്ച് ഹർത്താൽ

ആക്രമണത്തില്‍ പ്രതിഷേധിച്ച് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുകയാണ്. പുലര്‍ച്ചെ ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയതോടെ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധമുട്ട് പരിഗണിച്ച് വാഹനങ്ങളെ ഒഴിവാക്കിയെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

English summary
LDF harthal in Kozhikode as protest against RSS attack on P Mohanan
Please Wait while comments are loading...