ഈസ്റ്റർ ആഘോഷങ്ങൾക്കിടെ സംഘപരിവാർ അഴിഞ്ഞാട്ടം.. ക്രിസ്ത്യൻ പള്ളികൾ തകർത്തു! നിരവധി പേർക്ക് പരിക്ക്
കാസര്‍കോഡ്: ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ ആക്രമണം. കാസര്‍കോഡ് കാഞ്ഞിരങ്ങാടും മാവേലിക്കരയിലുമാണ് ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടത്. ഈസ്റ്റര്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടത്തവേയാണ് കാഞ്ഞങ്ങാടിനടുത്ത് മേലെടുക്കത്ത് ലൂര്‍ദ് മാതാ ദേവാലയത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയില്‍ പറയുന്നു. അന്‍പതോളം പേര്‍ വരുന്ന ആര്‍എസ്എസ്-ബിജെപി സംഘമാണ് ആക്രമണം അഴിച്ച് വിട്ടത്.
സംഘപരിവാറിന്റെ ആക്രമണത്തില്‍ പള്ളിയുടെ ഗ്ലാസ്സുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. സംഘമായി എത്തിയ അക്രമികള്‍ പള്ളിക്ക് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ സ്ഥലത്തുണ്ടായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ജെയിംസ്, നന്ദു, തങ്കം എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കല്ലേറില്‍ പരിക്കേറ്റ മറ്റുള്ളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രകോപനമൊന്നും കൂടാതെയാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാവേലിക്കരയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാരുംമൂട് കരിമുളയ്ക്കല്‍ സെന്റ് ഗ്രീഗറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയും ആക്രമിക്കപ്പെട്ടതായി കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പിടിയിലായ ഒരാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്ന് സൂചനയുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഒരു സംഘം പള്ളി ആക്രമിച്ച് അടിച്ച് തകര്‍ത്തത്. പള്ളിയിലുണ്ടായിരുന്ന വികാരിയേയും വിശ്വാസികളേയും സംഘം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. നൂറനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications