മോഹൻ ഭാഗവതിന്റെ പതാക ഉയർത്തൽ വിവാദം: സ്കൂൾ അധികൃതർക്കെതിരെ സർക്കാർ നടപടി

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  പതാക വിവാദം : ഹൈസ്കൂൾ അധികൃതർക്കെതിരെ കേസ് | Oneindia Malayalam

  തിരുവനന്തപുരം: പാലക്കാട്ടെ സ്‌കൂളില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയിലേക്ക്. പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. ചട്ടം ലംഘിച്ച് പതാക ഉയര്‍ത്തിയതിനും ദേശീയഗാനം ആലപിക്കാത്തതിനുമാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. സ്‌കൂള്‍ മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

  ഫാന്‍സിനെ കണ്ടം വഴി ഓടിച്ച് മമ്മൂട്ടി, തനിക്കായി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല!

  CPM

  സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും സ്ഥാപനങ്ങളിലും രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ ചട്ടപ്രകാരം അനുമതിയില്ല. ഇത് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം സ്‌കൂള്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ജനപ്രതിനിധിയോ പ്രധാന അധ്യാപകനോ മാത്രമേ പതാക ഉയര്‍ത്താന്‍ അനുമതിയുള്ളൂ എന്നിരിക്കെയാണ് മോഹന്‍ ഭാഗവതിന്റെ പതാകയുയര്‍ത്തല്‍ നടന്നത്. മാത്രമല്ല പതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനം ആലപിക്കണം എന്ന ചട്ടവും ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് തഹദീല്‍ദാറും ഇന്റലിജന്‍സും നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  State Government to take action against Palakkad School in Mohan Bhagawat flag hoisting controversy

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്