കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ സ്ഥാനാര്‍ഥി; ആര്‍എസ്എസ് മണ്ഡല സര്‍വ്വെ നടത്തുന്നു, പട്ടികയില്‍ മറ്റു രണ്ടുപേരും

Google Oneindia Malayalam News

തിരുവനന്തപുരം: എന്തുവില കൊടുത്തും തിരുവനന്തപുരം മണ്ഡലം പിടിക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. കിട്ടാവുന്നതില്‍ വച്ച് ഏറ്റവും ശക്തനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനം. മൂന്ന് പേരാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. ഇവരില്‍ ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ തിരുവനന്തപുരം മണ്ഡലത്തിന്റെ പൊതുവികാരം അറിയാന്‍ ശ്രമിക്കുകയാണ് ആര്‍എസ്എസ്.

സംഘടന ഇക്കാര്യത്തില്‍ നടത്തുന്ന സര്‍വ്വെ ദിവസങ്ങള്‍ പിന്നിടുന്നു. സര്‍വ്വെയില്‍ ആര്‍ക്കാണോ മുന്‍തൂക്കം ലഭിക്കുന്നത്, അവരെ സ്ഥാനാര്‍ഥിയാക്കും. നടന്‍ മോഹന്‍ലാല്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍എസ്എസിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ താരം അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. പരിഗണിക്കപ്പെടുന്ന മൂന്ന് പേരില്‍ തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ മാത്രമാണ്. സര്‍വ്വെ ഫലം മോഹന്‍ലാലിന് അനുകൂലമാണെങ്കില്‍ ആര്‍എസ്എസ് മോഹന്‍ലാലിനെ നിര്‍ബന്ധിക്കും....

മറ്റു രണ്ടുപേര്‍ ഇവര്‍

മറ്റു രണ്ടുപേര്‍ ഇവര്‍

മോഹന്‍ലാലിന് പുറമെ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവരെയാണ് ആര്‍എസ്എസ് തിരുവനന്തപുരം മണ്ഡലത്തില്‍ പരിഗണിക്കുന്നത്. ഈ മൂന്ന് പേരില്‍ ഒരാള്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് അറിയാന്‍ വേണ്ടിയാണ് സംഘടന മണ്ഡലത്തില്‍ സര്‍വ്വെ നടത്തുന്നത്.

പേര് പുറത്തായത് ഇങ്ങനെ

പേര് പുറത്തായത് ഇങ്ങനെ

മണ്ഡലത്തില്‍ സര്‍വ്വെ നടത്താന്‍ തുടങ്ങിയതോടെയാണ് ബിജെപി മോഹന്‍ലാലിനെ പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമായത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് കഴിഞ്ഞദിവസം ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ സ്ഥിരീകരണം നല്‍കുകയും ചെയ്തു. എന്നാല്‍ മോഹന്‍ലാലിന് ഏതെങ്കിലും ഒരുപാര്‍ട്ടിയുടെ ബനറില്‍ അറിയപ്പെടാന്‍ താല്‍പ്പര്യമില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

വിജയം എളുപ്പമാകും

വിജയം എളുപ്പമാകും

പ്രവര്‍ത്തകര്‍, അനുഭാവികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ അഭിപ്രായമാണ് ആര്‍എസ്എസ് തേടുന്നത്. മോഹന്‍ലാല്‍ സ്ഥാനാര്‍ഥിയായാല്‍ വിജയം എളുപ്പമാകുമെന്ന് ആര്‍എസ്എസും ബിജെപിയും കരുതുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ പിടിക്കാന്‍ ബിജെപി തീരുമാനിച്ചതാണ്. അതിന്റെ ഭാഗമായിട്ടാണ് ശക്തനായ സ്ഥാനാര്‍ഥിയെ തേടുന്നത്.

മുന്നിലുള്ള കടമ്പകള്‍

മുന്നിലുള്ള കടമ്പകള്‍

കെ സുരേന്ദ്രന്‍ മല്‍സരിക്കണമെങ്കില്‍ ബിജെപി തീരുമാനിച്ചാല്‍ മാത്രം മതി. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിയേണ്ടി വരും. ചില സാങ്കേതിക തടസങ്ങള്‍ മാത്രമേ കുമ്മനത്തിന്റെ കാര്യത്തിലുള്ളൂ. എന്നാല്‍ മോഹന്‍ലാല്‍ മല്‍സരിക്കണമെങ്കില്‍ അദ്ദേഹം തന്നെ നിലപാട് വ്യക്തമാക്കണം.

സമ്മര്‍ദ്ദം ശക്തമാക്കി

സമ്മര്‍ദ്ദം ശക്തമാക്കി

മോഹന്‍ലാലുമായി ബന്ധമുള്ളവരെ ഉപയോഗപ്പെടുത്തി സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ബിജെപി. മോഹന്‍ലാല്‍ മല്‍സരിക്കില്ലെന്നാണ് കഴിഞ്ഞദിവസം നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞത്. ഒരു പ്രത്യേക പാര്‍ട്ടിയുടെ ബാനറില്‍ അറിയപ്പെടാന്‍ താല്‍പ്പര്യമില്ലെന്നാണ് മോഹന്‍ലാല്‍ സൂചിപ്പിച്ചതത്രെ.

മോഹന്‍ലാല്‍ പിന്‍മാറാന്‍ കാരണം

മോഹന്‍ലാല്‍ പിന്‍മാറാന്‍ കാരണം

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മല്‍സരിച്ചാല്‍ വിജയം ഉറപ്പാണെന്ന് ബിജെപി കരുതുന്നു. താരത്തിന്റെ നാട് തിരുവനന്തപുരമാണ്. ഒട്ടേറെ ആരാധകരുള്ള സ്ഥലമാണ്. ഇതെല്ലാം വോട്ടായി മാറുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എന്നാല്‍ മോഹന്‍ലാല്‍ തന്റെ കലാ ഭാവി ആലോചിച്ചാണ് പിന്നോട്ട് നില്‍ക്കുന്നത്.

പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍

പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍

ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെയാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്നതിനാല്‍ ശക്തനായ എതിര്‍സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ ബിജെപിക്ക് ജയം കിട്ടില്ല.

താരത്തെ ബിജെപിക്കാരനാക്കി!!

താരത്തെ ബിജെപിക്കാരനാക്കി!!

നേരത്തെ പലതവണ ബിജെപി അനുകൂല നിലപാട് പരസ്യമാക്കിയിട്ടുള്ള വ്യക്തിയാണ് മോഹന്‍ലാല്‍. നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതും നോട്ട് നിരോധനത്തെ അനുകൂലിച്ചതുമെല്ലാം താരം ബിജെപി അനുഭാവിയാണെന്ന തോന്നലുണ്ടാക്കി. എന്നാല്‍ താന്‍ മല്‍സര രംഗത്തേക്കില്ലെന്നും തന്റെ ജോലി അഭിനയമാണെന്നുമാണ് നേരത്തെ മോഹന്‍ലാല്‍ പ്രതികരിച്ചത്.

മറ്റു മണ്ഡലങ്ങളില്‍

മറ്റു മണ്ഡലങ്ങളില്‍

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിഡിജെസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുമെന്നാണ് വിവരം. കൊല്ലത്ത് സുരേഷ് ഗോപി മല്‍സരിച്ചേക്കും. ഹരി എസ് കര്‍ത്തയും ഈ മണ്ഡലത്തില്‍ പരിഗണിക്കുന്ന പേരാണ്. മാവേലിക്കരയില്‍ കെപിഎംഎസിലെ എന്‍കെ നീലകണ്ഠനെയും ബിജെപി നേതാവ് പിഎം വേലായുധനെയും പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ടിപി സെന്‍കുമാര്‍ ഇവിടെ

ടിപി സെന്‍കുമാര്‍ ഇവിടെ

ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ഒരു മണ്ഡലമാണ് പത്തനംതിട്ട. ഇവിടെ മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹമുണ്ട്. കെ സുരേന്ദ്രനെ തൃശൂരില്‍ പരിഗണിക്കുന്നുണ്ട്. എഎന്‍ രാധാകൃഷ്ണനെ ചാലക്കുടിയിലും പരിഗണിക്കുന്നുവെന്നാണ് വിവരം.

കണ്ണൂരില്‍ വല്‍സന്‍ തില്ലങ്കേരി

കണ്ണൂരില്‍ വല്‍സന്‍ തില്ലങ്കേരി

കണ്ണൂരില്‍ വല്‍സന്‍ തില്ലങ്കേരിയാണ് സ്ഥാനാര്‍ഥിയാകുക എന്ന് കേള്‍ക്കുന്നു. ആലപ്പുഴയില്‍ എംടി രമേശ് സ്ഥാനാര്‍ഥിയായേക്കും. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ശ്രീകാന്തിനാണ് സാധ്യത. മഞ്ചേരിയില്‍ അഡ്വ. സി പ്രകാശും പൊന്നാനിയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍ സുരേന്ദ്രനും പരിഗണനയിലുണ്ടെന്ന് നേതാക്കള്‍ പറയുന്നു.

English summary
RSS considers Mohanlal as BJP candidate in Thiruvananthapuram, RSS starts survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X