കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞങ്ങള്‍ അനാഥരാണല്ലേ, രാമസിംഹന്റെ സിനിമയ്ക്ക് പോലും അനുമതിയില്ല'; ടിജി മോഹന്‍ദാസ്

Google Oneindia Malayalam News

കൊച്ചി: സംവിധായകന്‍ രാമസിംഹന്‍ സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആര്‍ എസ് എസ് നേതാവ് ടി ജി മോഹന്‍ദാസ്. വിഷയത്തില്‍ കേന്ദ്ര വിതരണരണ മന്ത്രി അനുരാഗ് താക്കൂര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു. നേരത്തെ സിനിമയിലെ ചില രംഗങ്ങള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയും ടി ജി മോഹന്‍ദാസ് രംഗത്തെത്തിയിരുന്നു. രാമസിംഹന്‍ തെരുവില്‍ അലയുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ടി ജി മോഹന്‍ദാസ് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്, 1921ലെ ഹിന്ദു വംശഹത്യ ആധാരമാക്കിയ പുഴ മുതല്‍ പുഴ വരെ എന്ന മലയാള സിനിമക്ക് കേന്ദ്ര സെസര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടിയാണ് കേരളത്തില്‍നിന്നുള്ള ഞങ്ങള്‍ ഈ ട്വീറ്റ് ചെയ്യുന്നത്. ഞങ്ങളുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. പാവം നിര്‍മ്മാതാവ് രാമസിംഹന്‍ ഇപ്പോള്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഞങ്ങള്‍ അനാഥരാണെന്നത് സങ്കടത്തോടെ ഉള്‍ക്കൊള്ളുന്നു-ടി ജി മോഹന്‍ദാസ് കുറിച്ചു.

kerala

നേരത്തെ സിനിമയില്‍ വെട്ടിനിരത്തലുകള്‍ ആവശ്യമാണെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞെന്ന് ചൂണ്ടിക്കാണിച്ച് ടി ജി മോഹന്‍ദാസ് ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്. മാപ്പിള ലഹള ആധാരമാക്കി രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എന്ന സിനിമയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചില വെട്ടിനിരത്തലുകള്‍ നിര്‍ദ്ദേശിച്ചു. രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചു. ചിത്രം റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് കണ്ടു. വീണ്ടും മാറ്റങ്ങള്‍ വേണമത്രേ!

 'ഹിമാചലിൽ പതിവ് തെറ്റും, ബിജെപി ചരിത്രം കുറിച്ച് അധികാര തുടർച്ച നേടും'; ജയറാം താക്കൂർ 'ഹിമാചലിൽ പതിവ് തെറ്റും, ബിജെപി ചരിത്രം കുറിച്ച് അധികാര തുടർച്ച നേടും'; ജയറാം താക്കൂർ

നാളെ മുംബൈയില്‍ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. രാമസിംഹന് വീണ്ടും ഒരു ലക്ഷം രൂപ ചെലവ്! ഒടുവില്‍ സിനിമയില്‍ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല. പുഴയുണ്ടാവും - വറ്റിയ പുഴ! ഒഎന്‍വി എഴുതിയത് പോലെ:

വറ്റിയ പുഴ, ചുറ്റും
വരണ്ട കേദാരങ്ങള്‍
തപ്തമാം മോഹങ്ങളെ
ചൂഴുന്ന നിശ്വാസങ്ങള്‍!

ഓര്‍മ്മയുണ്ടോ കശ്മീര്‍ ഫയല്‍സിലെ കുപ്രസിദ്ധ വാക്കുകള്‍?:

ഗവണ്‍മെന്റ് ഉന്‍കീ ഹോഗീ
ലേകിന്‍ സിസ്റ്റം ഹമാരാ ഹൈനാ??

പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹന്‍ സിനിമ നിര്‍മ്മിച്ചത്.. അവര്‍ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും! കാര്യമറിയാതെ ശകാരിക്കും. ചിലര്‍ പണം തിരിച്ചു വേണം എന്ന് ആവശ്യപ്പെടും!

നിര്‍ണായക സീനുകള്‍ കട്ട് ചെയ്തു മാറ്റിയാല്‍ സിനിമയ്ക്ക് ജീവനുണ്ടാവില്ല..
സെന്‍സര്‍ ബോര്‍ഡിനെ അനുസരിക്കാതെ സിനിമ ഇറക്കാനുമാവില്ല!

നിസ്സഹായനായി രാമസിംഹന്‍ നില്‍ക്കുന്നു - മുംബൈയിലെ തെരുവില്‍.. കത്തുന്ന വെയിലില്‍!

കുറ്റിത്താടി വളര്‍ന്നുള്ളോന്‍
കാറ്റത്ത് മുടി പാറുവോന്‍
മെയ്യില്‍ പൊടിയണിഞ്ഞുള്ളോന്‍
കണ്ണില്‍ വെട്ടം ചുരത്തുവോന്‍!

English summary
RSS leader TG Mohandas says Censor Board will not give a certificate to movie Puzha muthal Puzhavare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X