ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല....ആറു പേരും പിടിയില്‍!! നയിച്ചത് കൊടും ക്രിമിനല്‍!!

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ആറു പേരാണ് ഇപ്പോള്‍ പോലീസ് പിടിയിലുള്ളത്. ശനിയാഴ്ച രാത്രിയാണ് ആര്‍എസ്എസ് കാര്യവാഹക് വിനായക നഗര്‍ കുന്നില്‍വീട്ടില്‍ രാജേഷിനെ (34) അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലും ഓട്ടോയിലുമെത്തിയ സംഘമാണ് രാജേഷിനെ ആക്രമിച്ചത്. ഇയാളുടെ കൈ വെട്ടി മാറ്റപ്പെട്ട നിലയിലായിരുന്നു. ശരീരത്തില്‍ പല ഭാഗങ്ങളിലും മുറിവുകളുമുണ്ടായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ആറംഗസംഘം

ആറംഗസംഘം

നിരവധി കേസുകളിലെ പ്രതിയായ മണിക്കുട്ടന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയത്. അക്രമത്തില്‍ മണിക്കുട്ടനൊപ്പമുണ്ടായിരുന്ന ബിജിത്ത്, ഗിരീഷ്, എബി, പ്രമോദ്, അജിത്ത് എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

പിടികൂടിയത് പുലിപ്പാറയില്‍ വച്ച്

പിടികൂടിയത് പുലിപ്പാറയില്‍ വച്ച്

പ്രതികളെ കള്ളിക്കാടിന് അടുത്തുള്ള പുലിപ്പാറയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ സഹായിച്ചതായി സംശയിക്കുന്ന മൂന്നു പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

വാഹനം പിടിച്ചെടുത്തു

വാഹനം പിടിച്ചെടുത്തു

അക്രമിസംഘം സഞ്ചരിച്ച ബൈക്ക് പോലീസ് പിടിച്ചെടുത്തു. കള്ളിക്കാടിനു സമീപം പുലിപ്പാറയില്‍ നിന്നാണ് പോലീസ് ബൈക്ക് പിടിച്ചെടുത്തത്. ഫോറന്‍സിക് വിദഗ്ധര്‍ ഇവിടെയെത്തി പരിശോധന നടത്തുകയാണ്.

പ്രമോദ് മൊഴി നല്‍കി

പ്രമോദ് മൊഴി നല്‍കി

രാജേഷിനെ ആക്രമിക്കുമ്പോള്‍ പ്രമോദ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പോലീസിനു വ്യക്തമായിട്ടുണ്ട്. ഇയാള്‍ തന്നെയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

ജയില്‍ശിക്ഷ അനുഭവിച്ചു

ജയില്‍ശിക്ഷ അനുഭവിച്ചു

രാജേഷിനെ ആക്രമിക്കുന്നതിനു നേതൃത്വം നല്‍കിയ മണിക്കുട്ടന്‍ നേരത്തേ ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.

പരിശോധന നടത്തുന്നു

പരിശോധന നടത്തുന്നു

സംസ്ഥാനത്തിന്റെ അതിര്‍ത്തിയിലും തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിലും മണിക്കുട്ടന്‍ മുമ്പ് ഒളിവില്‍ കഴിഞ്ഞതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇവിടെ പോലീസ് ഇപ്പോള്‍ പരിശോധന നടത്തുകയാണ്.

English summary
Rss worker murder: 6 arrested
Please Wait while comments are loading...