ആര്‍എസ്എസുകാരന്‍റെ വധത്തിനു പിന്നില്‍...കാരണം കണ്ടെത്തി!! പോലീസ് പറയുന്നത്

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. കൊലയ്ക്കു പിന്നില്‍ പത്തംഗസംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതില്‍ ആറു പേര്‍ കൊലപാതകവുമായി നേരിട്ടുള്ള ബന്ധമുള്ളവരാണ്. മറ്റുള്ള നാലു പേര്‍ ഇതിനു വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്തവരാണെന്നും പോലീസ് പറയുന്നു.

1

രാഷ്ട്രീയ, വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം. ഈ പ്രദേശത്തു ചില പ്രാദേശികമായ തര്‍ക്കങ്ങള്‍ നിലനിന്നതായും പോലീസ് ചൂണ്ടിക്കാട്ടുന്നു. പിടിയിലായ മുഴുവന്‍ പേരെയും പോലീസ് ചോദ്യം ചെയ്തു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

2

ശനിയാഴ്ച രാത്രി ഒമ്പതു മണിയോടയാണ് രാജേഷിനെ അക്രമികള്‍ കൊലപ്പെടുത്തിയത്. ഇടതു കൈ വെട്ടി മാറ്റിയ നിലയിലായിരുന്നു. നാല്‍പതോളം മുറിവുകളാണ് ഇയാളുടെ ശരീരത്തില്‍ കാണപ്പെട്ടത്. മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും രാജേഷിനെ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ക്രിമിനലായ മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജേഷിനെ ആക്രമിച്ചത്. മണിക്കു്ട്ടനെക്കൂടാതെ ബിജിത്ത്, പ്രമോദ്, ഐബി ഗിരീഷ്, അജിത്ത് എന്നിവവര്‍ക്കാണ് അക്രമത്തില്‍ നേരിട്ടു പങ്കുള്ളതായി സൂചന ലഭിച്ചത്.

English summary
Rss worker's murder: Police investigation
Please Wait while comments are loading...