കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണം കൂടാനെത്തിയ എസ്‌ഐയെയും പോലീസുകാരെയും തല്ലിച്ചതച്ചു; ആര്‍എസ്എസുകാരുടെ ന്യായീകരണം കേള്‍ക്കണം

തുറവൂരിലെ ഒരു കല്യാണവീട്ടിലെത്തിയ കുത്തിയോട് എസ്‌ഐയെയും പോലീസ് സംഘത്തെയുമാണ് ആര്‍എസ്എസ് നേതാവായ അഭിഭാഷകന്റെ നേതൃത്വത്തില്‍ വളഞ്ഞിട്ട് തല്ലിയത്.

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ എസ്‌ഐയെയും പോലീസുകാരെയും ആര്‍എസ്എസ് നേതാക്കള്‍ തല്ലിച്ചതച്ചു. തുറവൂരിലെ ഒരു കല്യാണവീട്ടിലെത്തിയ കുത്തിയോട് എസ്‌ഐയെയും പോലീസ് സംഘത്തെയുമാണ് ആര്‍എസ്എസ് നേതാവായ അഭിഭാഷകന്റെ നേതൃത്വത്തില്‍ വളഞ്ഞിട്ട് തല്ലിയത്.

ആര്‍എസ്എസുകാരുടെ ആക്രമത്തില്‍ എസ്എസ് എഎല്‍ അഭിലാഷ് അടക്കം ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയാണ് സംഭവം നടന്നത്. വിവാഹം നടന്ന ബാലികാ സദനത്തിന് സമീപത്ത് വീടാക്രണകേസിലെ പ്രതിയെ എസ്‌ഐയും കൂട്ടരും പിടികൂടിയിരുന്നു. അതിന് ശേഷം വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി എത്തി. എന്നാല്‍ പോലീസ് വീണ്ടും പ്രതികളെ തിരക്കി എത്തിയെന്ന് പറഞ്ഞായിരുന്നു ആര്‍എസ്എസുകാരുടെ അക്രമണം.

ആര്‍എസ്എസ് നേതാവ്

ആര്‍എസ്എസ് നേതാവ്

ആര്‍എസ്‌നേതാവായ രാജേഷ് എസ്‌ഐയെയും സംഘത്തെയും തടഞ്ഞ് നിര്‍ത്തിയ ശേഷം പുറത്ത് നിന്ന് ഗേറ്റ് പൂട്ടി. തുടര്‍ന്ന് എസ്‌ഐയെ കയ്യേറ്റം ചെയ്തു. പോലീസുകാര്‍ തടയാന്‍ ശ്രമിച്ചതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ എസ്‌ഐഅഭിലാഷിനെയും പോലീസുകാരെയും വളഞ്ഞിട്ട് തല്ലി.

എസ്ഐക്ക് മര്‍ദ്ദനം

എസ്ഐക്ക് മര്‍ദ്ദനം

വടികൊണ്ട് മര്‍ദ്ദനമേറ്റ എസ്‌ഐയുടെ കയ്യിന് പൊട്ടലുണ്ട്. എസ്‌ഐയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരുടെ കയ്യില്‍നിന്ന് ജീപ്പിന്റെ താക്കോല്‍ അക്രമികള് പിടിച്ച് വാങ്ങി.

ആര്‍എസ്എസ് ഗുണ്ടായിസം

ആര്‍എസ്എസ് ഗുണ്ടായിസം

പോലീസ് ജീപ്പും അക്രമികള്‍ തല്ലിച്ചത്തകര്‍ത്തു. പരുക്കേറ്റ എസ്‌ഐയെയും പോലീസുകാരെയും വിട്ടയക്കാതെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ഒടുവില്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് എസ്‌ഐയെ മോചിപ്പിച്ചത്.

ചടങ്ങ് അലങ്കോലമാക്കി

ചടങ്ങ് അലങ്കോലമാക്കി

ആര്‍എസ്എസ് ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ കല്യാണത്തിന് ഒരുക്കിവച്ചിരുന്ന കസേരകള്‍ തകര്‍ന്നു. തയ്യാറാക്കി വച്ചിരുന്ന ഭക്ഷണങ്ങളും ആര്‍എസ്എസ് സംഘം തട്ടിക്കളഞ്ഞു. എന്നാല്‍ അക്രമത്തില്‍ പോലീസിനെ പഴിചാരാനാണ് ആര്‍എസ്എസ് ബിജെപി നേതാക്കളുടെ ശ്രമം.

ന്യായീകരണം ഇങ്ങനെ

ന്യായീകരണം ഇങ്ങനെ

വിവാഹം അലങ്കോലപ്പെടുത്താനാണ് പോലീസുകാര്‍ എത്തിയതെന്നാണ് ആര്‍എസ്എസ് നേതാക്കള്‍ ആരോപിക്കുന്നത്.

കുമ്മനം രാജശേഖരന്‍

കുമ്മനം രാജശേഖരന്‍

ബാലിക സദനത്തിലെ വിവാഹ ചടങ്ങ് അലങ്കോലമാക്കിയ കുത്തിയതോട് എസ് ഐ എ,എന്‍ അഭിലാഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടത്.. അനാധകുട്ടികള്‍ താമസിക്കുന്ന ബാലികസദനത്തിലെ കുട്ടിയും ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹും തമ്മിലായിരുന്നു കല്യാണം. വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തതാണ് പ്രശ്‌നത്തിനു തുടക്കം.

പഴി പോലീസിന്

പഴി പോലീസിന്

നിസാരകേസില്‍ മാത്രം പ്രതിയായ യുവാവിനെ, സിനിമാ സ്‌റ്റൈലിലെത്തി വിവാഹനചടങ്ങില്‍ നിന്ന് പിടിച്ചുുകൊണ്ടു പോകുന്നതിനെ ചിലര്‍ ചോദ്യം ചെയ്തു. യുവാവിനെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനില്‍ കൊണ്ടുപോയ ശേഷം എസ് ഐ സിവിള്‍ വേഷത്തില്‍ വീണ്ടും വിവാഹസ്ഥലത്തെത്തി പ്രകോപനം ഉണ്ടാക്കുകയും, ചടങ്ങില്‍ പങ്കെടുക്കുകയായയിരുന്നവരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു പോലീസ് ചെയ്തതെന്നാണ് ആരോപണം.

English summary
rss workers attack police in Alappuzha, police start probe against rss leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X