മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; വിവരാവകാശരേഖകള്‍ പുറത്ത്
തിരുവനന്തപുരം: കൊവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ പി പി ഇ കിറ്റ് വാങ്ങിയത് സംബന്ധിച്ച് വിവരാവകാശരേഖ പുറത്ത്. പി പി ഇ കിറ്റിന് മൂന്നിരട്ടി ഉയര്‍ന്ന വില നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങള്‍ ശക്തിപ്പെടുന്നതിന് തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. സ്റ്റോര്‍ പര്‍ച്ചേഴ്സ് മാന്വല്‍ പ്രകാരം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കൊവിഡ് കാലത്തെ പര്‍ച്ചേഴ്സുകള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണ്.
ഇതുപ്രകാരം 30-03-2020ന് ആണ് സാന്‍ ഫാര്‍മ എന്ന കമ്പനിയില്‍ നിന്ന് മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പി പി ഇ കിറ്റ് വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ ദിവസത്തിന്റെ തലേദിവസം ( 29 - 03 - 2020 ) ഒരു പി പി ഇ കിറ്റിന് 446 രൂപയ്ക്കാണ് വാങ്ങിയത് എന്നാല്‍ 30ാം തീയതി 1550 രൂപയായി ഉയര്‍ന്നുവെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.

വിവരാവകാശ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായി അഡ്വ സി ആര് പ്രാണകുമാറാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. സാന്‍ ഫാര്‍മ അടക്കമുള്ള കമ്പനികളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ പി പി ഇ കിറ്റ് വാങ്ങിയ നടപടിക്ക് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ മന്ത്രി കെ കെ ശൈലജ, ധനമന്ത്രി തോമസ് ഐസക്ക് എന്നിവര്‍ അംഗീകാരം നല്കിയ ഫയലാണ് പുറത്തുവന്നിരിക്കുന്നത്.
ധനകാര്യ മന്ത്രിയായ തോമസ് ഐസക്കും മുഖ്യമന്ത്രിയും ആ ഫയലില്‍ ഒപ്പ് വച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം ആരോഗ്യ വകുപ്പില്‍ നിന്നാണ് മുഖ്യമന്ത്രിയുടെയും തോമസ് ഐസക്കിന്റെയും മുന്‍ മന്ത്രി ശൈലജയുടെയും പങ്ക് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തിയിരുന്നു. മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നാണ് കെ കെ ശൈലജ പറഞ്ഞത്.
ജീവനാണ് പ്രധാനമെന്ന് പറഞ്ഞ് വില നോക്കാതെ ഉപകരണങ്ങള്‍ വാങ്ങാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു. മാര്‍ക്കറ്റില്‍ സുരക്ഷ ഉപകരണങ്ങള്‍ക്ക് ലഭ്യത കുറവുള്ള സമയത്തായിരുന്നു മൂന്നിരട്ടി വില കൊടുത്ത് സര്‍ക്കാര്‍ വാങ്ങിയത്. 1500 രൂപയ്ക്ക് കിറ്റുകള്‍ നല്കാന് ഒരു കമ്പനി തയ്യാറായപ്പോള്‍ അത് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അതില്‍ വിവാദം കണ്ടെത്തേണ്ട കാര്യമില്ലെന്നും കെ കെ ശൈലജ പറഞ്ഞിരുന്നു.
യു കെയും യു എസുമൊക്കെ സ്വീകരിച്ച നിലപാട് പോലെ ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളുടെ അടുത്ത് പോകേണ്ട എന്ന നിലപാട് നമുക്കും സ്വീകരിക്കാമായിരുന്നു. മാര്‍ക്കറ്റില്‍ പി പി ഇ കിറ്റ് കിട്ടാനില്ലെന്ന് പറയാമായിരുന്നു. പക്ഷേ, അന്വേഷിച്ച് നോക്കുമ്പോള്‍ പി.പി.ഇ കിറ്റ് കിട്ടാനുണ്ട്. എന്നാല്‍ ഒരു സെറ്റിന് 1500 രൂപ കൊടുക്കണം.കിട്ടാവുന്നിടത്തു നിന്ന് വലിയ വില കൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങി. ഇതിന് ശേഷം ഉല്‍പ്പാദനം വര്‍ധിച്ചപ്പോള്‍ മാര്‍ക്കറ്റിലേക്ക് സാധനം വരാന്‍ തുടങ്ങി. അപ്പോഴാണ് വില കുറഞ്ഞ് 1500 രൂപക്ക് വാങ്ങിയ കിറ്റ് 500 രൂപക്ക് കിട്ടാന്‍ തുടങ്ങിയതെന്ന് കെ കെ ശൈലജ പറഞ്ഞിരുന്നു.
Recommended Video
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications