മലപ്പുറത്ത് 35 ശതമാനം കുട്ടികളും പുറത്ത്; ആശങ്കയുണ്ടാക്കിയ പ്രചാരണങ്ങള്‍, ഡോക്ടറുടെ പ്രതികരണം

 • Written By:
Subscribe to Oneindia Malayalam
cmsvideo
  വാക്സിനേഷൻ: മലപ്പുറത്തെ പ്രചാരണങ്ങളുടെ സത്യം എന്ത്?

  മലപ്പുറം: കുത്തിവയ്‌പ്പെടുക്കുന്നതിനെതിരേ പലവിധ പ്രചാരണങ്ങളാണ് നടക്കുന്നത്. പ്രത്യേകിച്ചും മലപ്പുറം ജില്ലയില്‍. കുത്തിവയ്പ്പിന് വന്‍ പ്രചാരണം നടത്തിയിട്ടും സര്‍ക്കാരിന് ലക്ഷ്യം നേടാന്‍ സാധിക്കാതെ പോയ ഏക ജില്ല മലപ്പുറമാണ്. എന്താണ് മലപ്പുറം മാത്രം വാക്‌സിനേഷനോട് പുറംതിരിഞ്ഞു നില്‍ക്കുന്നത്. ഒരുസംഘം ആളുകള്‍ നടത്തുന്ന പ്രചാരണമാണ് ഇവിടുത്തുകാരെ പിന്നോട്ട് വലിച്ചത്.

  അതാകട്ടെ, കുത്തിവയ്പ്പ് എടുത്ത കുട്ടികളുടെ ഭാവി പോലും ആശങ്കയിലാഴ്ത്തുന്ന നടപടിയുമാണ്. ദുരൂഹ സംഘത്തിന്റെ നീക്കത്തില്‍ ആശങ്ക പങ്കുവച്ചും രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനം ചോദ്യം ചെയ്തുമുള്ള ഡോക്ടര്‍ ജിആര്‍ സന്തോഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഈ അവസരത്തിലാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. ആവര്‍ത്തന വിരസതയുണ്ടാക്കുന്ന വിഷയമാണെങ്കിലും ഒരിക്കല്‍ കൂടി ഇത് പറയാതിരിക്കാനാവില്ല എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

  ലളിതമായ വിഷയമല്ല

  ലളിതമായ വിഷയമല്ല

  മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തനം പലരും കരുതുന്നത് പോലെ ലളിതമായ വിഷയമല്ല. അത് പ്രകടമായ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ്. വാക്‌സിന്‍-വാക്‌സിനേഷന്‍ എന്നിവക്കെതിരായി ഒരക്ഷരവും മിണ്ടാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന ഒരാളല്ല ഇതെഴുതുന്നതന്നും സന്തോഷ് കുമാര്‍ പറയുന്നു.

  വിമര്‍ശന വിധേയമാക്കണം, പക്ഷേ

  വിമര്‍ശന വിധേയമാക്കണം, പക്ഷേ

  പൊതുജനാരോഗ്യ വിഷയങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കേണ്ടത് സമൂഹത്തിന്റെ മികച്ച ആരോഗ്യരക്ഷക്ക് ആവശ്യമായാതിനാല്‍ നമ്മുടെ വാക്‌സിനേഷന്‍ നയത്തെയും നിര്‍മാണത്തെയും നടത്തിപ്പിനെയും നിരന്തരം പരിശോധിക്കുകയും വിലയിരുത്തുകയും വിമര്‍ശനത്തിനു വിധേയമാക്കുകയും വേണം. അതാണ് ശാസ്ത്രത്തിന്റെ രീതി. നിരവധിയാളുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് നമ്മുടെ വാക്‌സിനേഷന്‍ പ്രോഗ്രാം വര്‍ഷം കഴിയുന്തോറും കൂടുതല്‍ മികവുറ്റതും സുരക്ഷിതവുമായി തീരുന്നത്.

  എന്തുകൊണ്ട് മലപ്പുറത്ത്

  എന്തുകൊണ്ട് മലപ്പുറത്ത്

  പക്ഷെ, മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധപ്രവര്‍ത്തനം ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാണെന്ന് നാമറിയണം. ഒട്ടും മര്യാദയില്ലാത്തതും വികൃതവുമായ ഒരു 'രാഷ്ട്രീയ പ്രവര്‍ത്തന'മാണത്. അതിനു ശാസ്ത്രവുമായോ വാക്‌സിനേഷന്‍ എന്ന പ്രക്രിയയുടെ പിന്നിലെ യുക്തിയുമായോ ഒരു ബന്ധവുമില്ല. പിന്നെയെന്താണ് ഇതിനു പിന്നിലെ ഉദ്ദേശം എന്ന് ചോദിച്ചാല്‍ തല്‍ക്കാലം വ്യക്തമായ ഒരു മറുപടി പറയാനില്ല. അത് അന്വേഷിച്ചു കണ്ടുപിടിക്കണം.

  ജില്ലയിലുണ്ടാക്കിയത്

  ജില്ലയിലുണ്ടാക്കിയത്

  എന്തായാലും ഈ വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തനം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യം ഇതാണ്. കേരളത്തില്‍ മറ്റൊരു സ്ഥലത്തും ഇല്ലാത്ത തരത്തില്‍ ഡിഫ്ത്തീരിയ, വില്ലന്‍ചുമ, മീസില്‍സ് തുടങ്ങിയ മാരകമായ പകര്‍ച്ചവ്യാധികള്‍ അതിവേഗം പടര്‍ന്നു പിടിക്കാവുന്ന ഒരവസ്ഥ മലപ്പുറത്ത് അതൊരുക്കിയിരിക്കുന്നു.

  കുത്തിവെച്ചാല്‍ മരിച്ചുപോകും

  കുത്തിവെച്ചാല്‍ മരിച്ചുപോകും

  യു.കെ.ജിയില്‍ പഠിക്കുന്ന കുട്ടികളില്‍ പോലും 'കുത്തിവെച്ചാല്‍ മരിച്ചുപോകും' എന്നൊരു ധാരണ അത് വളര്‍ത്തിയിരിക്കുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം കുത്തിവെയ്പ്പുക്കളാണ് നല്‍കുന്നതെന്ന ഭയം ഉണ്ടാക്കിയിരിക്കുന്നു. കേട്ടാല്‍ തമാശയായി തോന്നുമെങ്കിലും ഇതൊരു സത്യമാണ്. (മീസില്‍സ് റുബെല്ല വാക്‌സിനേഷന്റെ ഇതുവരെയുള്ള കണക്ക് നോക്കിയാല്‍ 35 % കുട്ടികള്‍ ഇപ്പോഴും രോഗപ്രതിരോധ കുത്തിവെയ്പ്പിനു പുറത്താണ്. കാരണം 'ഭയം')

  സുരക്ഷയ്ക്കു ഭീഷണി

  സുരക്ഷയ്ക്കു ഭീഷണി

  ഇങ്ങനെ മൂന്നിലൊന്നോളം പേര്‍ രോഗപ്രതിരോധം സ്വീകരിക്കാതെ നില്‍ക്കുന്നത് സമൂഹത്തിന്റെ മുഴുവന്‍ സുരക്ഷയ്ക്കും ഭീഷണിയാണ്. (അല്‍പം കടന്നു ചിന്തിച്ചാല്‍) ഒരു ജൈവായുദ്ധ പ്രയോഗത്തിനു അനുയോജ്യമായ സാഹചര്യമാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്. മീസില്‍സ് റുബെല്ല വാക്‌സിനേഷന് എതിരായി ചില രാഷ്ട്രീയ സംഘടനകള്‍ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന കാര്യം കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. അതുകൊണ്ട് മലപ്പുറത്തെ വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തനം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയാണ് എന്ന് ന്യായമായും സംശയിക്കാം. തുറന്നുപറഞ്ഞാല്‍ കൂലി നല്‍കി നിര്‍വഹിക്കപ്പെടുന്ന ഒരു വിഭാഗീയ രാഷ്ട്രീയ പ്രവര്‍ത്തനം. ഇങ്ങനെ ചിന്തിച്ചുപോകുന്നതില്‍ ദയവായി ആരും കുറ്റപ്പെടുത്തരുത്.

  രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍

  രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍

  നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ - മുസ്ലിംലീഗും, സിപിഎമ്മും, കോണ്‍ഗ്രസ്സും, സിപിഐയും, എസ്ഡിപിഐയുമൊക്കെ ഈയവസരത്തില്‍ നിശ്ശബ്ദരായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഒരുപക്ഷെ ഇക്കാര്യങ്ങളൊക്കെ അവര്‍ക്ക് രാഷ്ട്രീയ വിഷയങ്ങള്‍ അല്ലായിരിക്കാം.

  കമ്പനികളില്‍ നിന്ന് കമ്മീഷന്‍ വാങ്ങി

  കമ്പനികളില്‍ നിന്ന് കമ്മീഷന്‍ വാങ്ങി

  കഴിഞ്ഞ വര്‍ഷം (2015) ഡിഫ്ത്തീരിയ മരണങ്ങള്‍ സംഭവിച്ചപ്പോള്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ടിഡി വാക്‌സിന്‍ നല്‍കുകയുണ്ടായി. മരണം ഡിഫ്ത്തീരിയ കൊണ്ടാണെന്ന് സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും, ഡിഫ്ത്തീരിയയുടെ പേരില്‍ (മരുന്ന് കമ്പനികളില്‍ നിന്ന് കമ്മീഷന്‍ വാങ്ങി) വാക്‌സിന്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അവകാശപ്പെട്ട് വാക്‌സിനേഷന്‍ വിരുദ്ധര്‍ സിവില്‍ സ്റ്റേഷന്റെ മുമ്പില്‍ (ഡിഫ്ത്തീരിയ മരണങ്ങള്‍ക്ക് തൊട്ടു പിന്നാലെ) പ്രതിഷേധ യോഗം സംഘടിപ്പിക്കുകയുണ്ടായി.

  ഒരു വര്‍ഷം മുമ്പ് തന്നെ ആരംഭിച്ചു

  ഒരു വര്‍ഷം മുമ്പ് തന്നെ ആരംഭിച്ചു

  അതില്‍ നിന്നുള്ള ഒരു വീഡിയോ ദൃശ്യമാണ് താഴെ കാണുന്നത്. ഈ ദൃശ്യം കാണുന്നവര്‍ക്ക് മനസിലാവും, മീസില്‍സ് റുബെല്ല വാക്‌സിനേഷന് എതിരായ പ്രചരണം ഒരു വര്‍ഷം മുന്‍പ് തന്നെ ആരംഭിച്ചതാണ്. അന്ന് ആ മീറ്റിങില്‍ പറയുന്ന കാര്യങ്ങളാണ് ഇന്ന് മീസില്‍സ് റുബെല്ല വാക്‌സിനേഷന് എതിരായി പ്രചരിപ്പിക്കപ്പെടുന്നത്.

  (1) അപകടമുണ്ടാക്കുന്ന ഒരു വസ്തുവിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുപിടിക്കുന്നു.
  (2) ജനസംഖ്യ കുറയ്ക്കാന്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ വ്യാപകമാക്കുന്നു.
  (3) വാക്‌സിനേഷന്‍ നല്‍കി സര്‍ക്കാര്‍ കുട്ടികളെ കൊല്ലാന്‍ ശ്രമിക്കുന്നു.
  (4) വാക്‌സിന്‍ സന്താന നിയന്ത്രനത്തിന് വേണ്ടിയാണ്.

   രഹസ്യ ക്ലാസുകള്‍

  രഹസ്യ ക്ലാസുകള്‍

  മലപ്പുറത്തെ മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞത് മുകളില്‍ പറയുന്ന സംശയങ്ങളെ ചുറ്റിപ്പറ്റിയാണ്. സാധാരണക്കാരിലും കുട്ടികളിലും, സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന വാക്‌സിനേഷനെ കുറിച്ചുള്ള ഭയം ഇന്നോ ഇന്നലയോ തുടങ്ങിയതല്ലെന്ന് വ്യക്തം. മലപ്പുറത്തിന്റെ നിരവധി ഭാഗങ്ങളില്‍ ഈ വിഷയത്തെ കുറിച്ചുള്ള രഹസ്യ ക്ലാസുകളും പരിശീലങ്ങളും 'ജനകീയ ആരോഗ്യ' പ്രവര്‍ത്തനത്തിന്റെ മറയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നു വരികയാണ്. മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ നല്‍കിയാല്‍ കുട്ടികള്‍ക്ക് ഭാവിയില്‍ എന്തെങ്കിലും ദോഷം ഉണ്ടാകുമോ? എന്ന് മാതാപിതാക്കാള്‍ ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും ആവര്‍ത്തിച്ചു ചോദിക്കുന്നത് ഈ പ്രചരണത്തിന്റെ ഫലമായാണ്.

  വര്‍ഗ്ഗീയവത്ക്കരിക്കുന്നു

  വര്‍ഗ്ഗീയവത്ക്കരിക്കുന്നു

  വാക്‌സിനേഷന്‍ വിഷയത്തെ ഇവിടെ എങ്ങനെയാണ് വര്‍ഗ്ഗീയവത്ക്കരിക്കുന്നതെന്നും ശ്രദ്ധിക്കുക. മാത്രമല്ല വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കുന്ന ജില്ലാ ഭരണ കൂടത്തിനെതിരായും ആരോഗ്യ വകുപ്പിനെതിരായും ജനങ്ങളില്‍ അവിശ്വാസം ഉണ്ടാക്കിയിരിക്കുന്ന രീതിയും ശ്രദ്ധിക്കുക. അതായത്, വളരെ മുന്‍കൂട്ടി ആലോചിച്ചു കൃത്യമായി നടപ്പിലാകുന്ന ഒരു പരിപാടിയാണ് മലപ്പുറത്തെ വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തനം.

  താലിബാന്‍ വരെ മാറി

  താലിബാന്‍ വരെ മാറി

  ഈ പ്രചരണത്തിന്റെ മറ്റൊരു വശം കൂടി ജനങ്ങള്‍ അറിയണം. പോളിയോ നിര്‍മ്മാര്‍ജ്ജനത്തിന്റെ അവസാനഘട്ടങ്ങളില്‍ മൂന്ന് രാജ്യങ്ങളാണ് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചത്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, നൈജീരിയ. മൂന്ന് സ്ഥലത്തും തീവ്രവാദ സംഘടനകള്‍ പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനു തടസ്സം സൃഷ്ടിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആദ്യം പോളിയൊ വാക്‌സിനേഷന് എതിരായിരുന്നു. പിന്നീടവര്‍ ഭരണാധികാരികളായിത്തീരുകയും രോഗപ്രതിരോധത്തിന്റെ പ്രാധാന്യം മനസിലാക്കി വാക്‌സിനേഷനെ അനുകൂലിക്കുകയും ചെയ്തു. നൈജീരിയയില്‍ ബൊക്കൊ ഹറാമാണ് എതിര്‍ക്കുന്നത്. പാകിസ്ഥാനില്‍ എതിര്‍പ്പുള്ളവര്‍ സ്വാത്തിലെ 'പാകിസ്താന്‍ താലിബാനാ'ണ്. ബോക്കൊ ഹറാമും പാകിസ്താന്‍ താലിബാനും വാക്‌സിനെഷനെതിരെ പ്രചരിപ്പിക്കുന്നതും മുകളില്‍ പറഞ്ഞ നാലു വിഷയങ്ങള്‍ തന്നെയാണ്.

  തീവ്രവാദികളുടെ എതിര്‍പ്പുകള്‍

  തീവ്രവാദികളുടെ എതിര്‍പ്പുകള്‍

  യഥാര്‍ത്ഥത്തില്‍ ഈ സംഘടനകളുടെ പ്രശ്‌നം രാഷ്ട്രീയമാണ്. നൈജീരിയന്‍ സര്‍ക്കാരിനോടും പാകിസ്ഥാന്‍ സര്‍ക്കാരിനോടുമുള്ള രാഷ്ട്രീയ എതിര്‍പ്പുകള്‍ കാരണം സര്‍ക്കാര്‍ നടപ്പാക്കുന്ന വാക്‌സിനേഷന്‍ പരിപാടിയെ അവര്‍ തടസ്സപ്പെടുത്തുന്നു. തീവ്രവാദികളുടെ എതിര്‍പ്പുകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ മൂന്ന് രാജ്യങ്ങള്‍ എത്രയോ മുമ്പ് തന്നെ പോളിയോ വിമുക്തമാകുമായിരുന്നു എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

   മതേതര സമൂഹത്തില്‍

  മതേതര സമൂഹത്തില്‍

  പക്ഷെ അത്തരം വൈദേശിക രാഷ്ട്രീയ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, വളരെ വ്യത്യസ്തവും മതേതരവുമായ ഒരു സമൂഹത്തില്‍ വന്നുനിന്ന് ഇങ്ങനെ പരസ്യമായി ബൊക്കോ ഹറാമിന്റെയും പാകിസ്താന്‍ താലിബാന്റെയും വാദഗതികള്‍ ഒരാള്‍ ഉന്നയിക്കുന്നത് എന്തിനെന്ന് മലപ്പുറത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും അന്വേഷിക്കേണ്ടതാണ്. ആര്‍ക്കുവേണ്ടിയാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത് ?
  ഇതിനെതിരായി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്നത് പലരും ഉന്നയിക്കുന്ന ഒരു ചോദ്യമാണ്.

  സാഹചര്യം മാറണം

  സാഹചര്യം മാറണം

  ഈ വിഷയത്തെ ഇപ്പോഴും ഒരു ആരോഗ്യപ്രശ്‌നമായി മാത്രമാണ് നാം കാണുന്നത്. നമ്മുടെ പൊതുജനാരോഗ്യ നയത്തില്‍ ഇതിനെതിരെ കുറ്റം ചുമത്താന്‍ വകുപ്പില്ല എന്നാണ് അറിയുന്നത്. ഇപ്പോഴത്തെ നിയമങ്ങള്‍ക്കനുസൃതമായി എല്ലാ നടപടികളും മലപ്പുറത്തെ ജില്ലാ കളക്ടര്‍ സ്വീകരിക്കുന്നുണ്ട്. കൂടുതലല്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെങ്കില്‍ ജനങ്ങള്‍ ഇതിനെതിരെ പരാതിയുമായി സര്‍ക്കാരിനെ സമീപിക്കണം. സര്‍ക്കാര്‍ ഒരു നയം രൂപീകരിക്കാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യം ഒരുക്കണം.

  എന്തുകൊണ്ട് ഇങ്ങനെ

  എന്തുകൊണ്ട് ഇങ്ങനെ

  പക്ഷെ ഇതെഴുന്നയാളിന്റെ അഭിപ്രായത്തില്‍, പൊതുജനാരോഗ്യ പ്രശ്‌നത്തിനപ്പുറം സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിഷയം കൂടിയാണിത്. ആരോഗ്യ വകുപ്പിലേക്ക് മാത്രമായി ഇത് ചുരുക്കാന്‍ പാടില്ല. സര്‍ക്കാരും രാഷ്ട്രീയപ്രസ്ഥാനങ്ങളുമൊക്കെ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടണം. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിക്കുക തന്നെ വേണം.

  മലപ്പുറത്തെ മാതാപിതാക്കളെ അഭിനന്ദിക്കണം

  മലപ്പുറത്തെ മാതാപിതാക്കളെ അഭിനന്ദിക്കണം

  മലപ്പുറത്തെ മീസില്‍സ്-റുബെല്ല വാക്‌സിനേഷന്‍ നിരക്ക് 65 % മാണ്. തീച്ചയായും അതൊരു ചെറിയ സംഖ്യയല്ല. 8 ലക്ഷം കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. എണ്ണംകൊണ്ട് കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്. എല്ലാവിധ കുപ്രചരണങ്ങള്‍ക്കിടയിലും കുട്ടികള്‍ക്ക് രോഗപ്രതിരോധം ഉറപ്പാക്കാന്‍ സന്നദ്ധരായ മലപ്പുറത്തെ മാതാപിതാക്കള്‍ പ്രത്യേക അഭിനന്ദനവും പരിഗണനയും അര്‍ഹിക്കുന്നു- ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Rubella Vaccine: Facebook Post of Santhosh Kumar describe What Happend in Malappuram

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്