കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശാന്തന്റെ മൃതദേഹത്തോട് അനാദരവ്, കൗണ്‍സിലറെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണോ, ഒടുവില്‍ ന്യായീകരണവും

ലളിതകലാ അക്കാദമിയുടെ നിര്‍ദേശ പ്രകാരമായിരുന്നു അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി ദര്‍ബാര്‍ ഹാളിലെത്തിച്ചത്

  • By Vaisakhan
Google Oneindia Malayalam News

കൊച്ചി: ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോടെ അനാദരവ് കാട്ടിയ സംഭവത്തില്‍ കോണ്‍ഗ്രസും പാര്‍ട്ടി കൊച്ചി വാര്‍ഡ് കൗണ്‍സിലറും കുടുങ്ങും. ദലിത് ഐക്യം പറയുന്ന പാര്‍ട്ടിയുടെ കൗണ്‍സിലറുമാണ് ഇതിന് നേതൃത്വം കൊടുത്തത് എന്നത് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്നതാണ്. മൃതദേഹം എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചപ്പോഴാണ് ഒരു സംഖം ആളുകള്‍ എത്തി തടഞ്ഞത്.

ഇവര്‍ ദര്‍ബാര്‍ ഹാളില്‍ അതിക്രമം കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൗണ്‍സിലറോട് കോണ്‍ഗ്രസ് ഇതുവരെ വിശദീകരണം ആവശ്യപ്പെട്ടില്ല. സംഭവത്തെ അദ്ദേഹം ന്യായീകരിച്ചിട്ടുമുണ്ട്. മൃതദേഹത്തോട് അനാദരവ് കാണിച്ചതിലൂടെ ഇവരുടെ ദളിത് വിരുദ്ധത പുറത്തുവന്നിരിക്കുകയാണെന്നും ആരോപിക്കുന്നവരുണ്ട്. സാംസ്‌കാരിക മേഖലയില്‍ നിന്ന് സംഭവത്തിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

നേതൃത്വത്തിന് മിണ്ടാട്ടമില്ല

നേതൃത്വത്തിന് മിണ്ടാട്ടമില്ല

എറണാകുളം സൗത്ത് കൗണ്‍സിലര്‍ കെവിപി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത്ത് തടഞ്ഞത്. ആര്‍ട്ട് ഗാലറി മുറ്റത്ത് മൃതദേഹം വച്ചാല്‍ എറണാകുളത്തപ്പന് അയിത്തമാണെന്ന് പറഞ്ഞായിരുന്നു പൊതുദര്‍ശനം തടഞ്ഞത്. എന്നാല്‍ കൃഷ്ണകുമാറിനെതിരെ എറണാകുളത്തെ പ്രമുഖ നേതാക്കളോ കെപിസിസി അംഗങ്ങളോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി പ്രതിരോധത്തിലാണെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

പിന്നില്‍ ദളിത് വിരോധം

പിന്നില്‍ ദളിത് വിരോധം

ആര്‍ട്ട് ഗാലറിയില്‍ ഇതുവരെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴൊന്നും പ്രശ്‌നങ്ങളുണ്ടായിട്ടില്ല. എന്നാല്‍ അശാന്തന്റെ കാര്യത്തില്‍ ഇത്തരം സംഭവങ്ങളുണ്ടായതിന് പിന്നില്‍ ദളിത് വിരോധമാണ്. പൊതുദര്‍ശനം നടത്താന്‍ ഉദ്ദേശിച്ച ഭൂമി എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നായിരുന്നു കൗണ്‍സിലറുടെ വാദം.

ദര്‍ബാര്‍ ഹാളില്‍ അതിക്രമവും

ദര്‍ബാര്‍ ഹാളില്‍ അതിക്രമവും

ലളിതകലാ അക്കാദമിയുടെ നിര്‍ദേശ പ്രകാരമായിരുന്നു അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി ദര്‍ബാര്‍ ഹാളിലെത്തിച്ചത്. എന്നാല്‍ തടയാന്‍ വന്നവര്‍ അക്രമത്തിന്റെ പാതയാണ് സ്വീകരിച്ചത്. ഇവര്‍ ഹാളിന്റെ മുന്‍വശത്ത് തൂക്കിയ അശാന്തന്റെ ചിത്രത്തിന്റെ ഫ്‌ളക്‌സ് വലിച്ച് കീറി സംഘാടകരെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസെത്തിയാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്. പക്ഷേ വരാന്തയില്‍ ഭൗതിക ശരീരം പ്രദര്‍ശനത്തിന് വെക്കാനായത്.

ശ്രമിച്ചത് ഒത്തുതീര്‍പ്പാക്കാന്‍

ശ്രമിച്ചത് ഒത്തുതീര്‍പ്പാക്കാന്‍

കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് കൃഷ്ണ കുമാറിനെ മാറ്റണമെന്ന ആവശ്യമുയര്‍ന്നതോടെ സംഭവത്തില്‍ ന്യായീകരണവുമായി അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. മൃതദേഹം വെച്ചാല്‍ അശുദ്ധിയാകുമെന്ന ചില ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞിരുന്നു. ഇവരെ തടയാതിരുന്നത്. പ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നത് കൊണ്ടാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞത്. അതേസമയം സംഭവത്തില്‍ തിങ്കളാഴ്ച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമം നടത്തും.

English summary
ruckus over artist body displaying at kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X