ദിലീപ് ജയിലില്‍..മഞ്ജു ദുബായില്‍..മീനാക്ഷി വീട്ടിലും ഹോസ്‌ററലിലും ഇല്ല...!! പിന്നെവിടെ..?

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതോടെ നടനുമായി ബന്ധപ്പെട്ട പലരും സംശയത്തിന്റെ നിഴലിലായി. ദിലീപിന്റെ സഹോദരന്‍ അനൂപിനേയും ഭാര്യ കാവ്യാമാധവനേയും കാവ്യയുടെ അമ്മ ശ്യാമളേയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. അതിനിടെ ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ കണ്ണീരൊഴുക്കുകയും ചെയ്യുന്നു. ഈ ബഹളങ്ങള്‍ക്കെല്ലാം ഇടയില്‍ ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി എവിടെ എന്നാണ് പലര്‍ക്കും അറിയേണ്ടത്. ഇത് സംബന്ധിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുമുണ്ട്.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ മാഡം ! ആ വില്ലൻ കഥാപാത്രം ആരെന്ന് വെളിപ്പെടുത്തി പോലീസ് ! ഞെട്ടും!

മീനാക്ഷി അച്ഛനൊപ്പം

മീനാക്ഷി അച്ഛനൊപ്പം

പതിനഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന വിവാഹ ബന്ധം ദിലീപും മഞ്ജു വാര്യരും വേര്‍പെടുത്തിയപ്പോള്‍ മകളായ മീനാക്ഷി അമ്മയ്‌ക്കൊപ്പം പോകാതെ അച്ഛനൊപ്പമാണ് നിന്നത്. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ പെട്ട് ദിലീപ് അഴിക്കുള്ളിലാവുകയും ചെയ്തു.

മീനാക്ഷിയുടെ സുരക്ഷ

മീനാക്ഷിയുടെ സുരക്ഷ

ദിലീപിന്റെ രണ്ടാം ഭാര്യയും നടിയുമായ കാവ്യാ മാധവനേയും അമ്മ ശ്യാമളയേയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തതായി സൂചനയുണ്ട്. മാത്രമല്ല ദിലീപിന്റെ സഹോദരന്‍ അനൂപും പോലീസ് നിരീക്ഷണത്തിലാണ്.

പത്മസരോവരം പൂട്ടി

പത്മസരോവരം പൂട്ടി

ഈ സാഹചര്യത്തില്‍ മീനാക്ഷി എവിടെയാകും എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരം പൂട്ടിയിട്ടിരിക്കുകയാണ്. വീടിന് നേര്‍ക്ക് ആക്രമണ സാധ്യത കണക്കിലെടുത്താണിത്.

മീനാക്ഷി എവിടെ

മീനാക്ഷി എവിടെ

പത്മസരോവരത്തിന് മുന്നില്‍ പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട് പൂട്ടിയത് മുതല്‍ മീനാക്ഷി എവിടെ എന്നത് സംബന്ധിച്ച് ഒരു വിവരവും കുടുംബം പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ പല വാര്‍ത്തകളും പ്രചരിക്കുന്നുമുണ്ട്.

ഹോസ്റ്റലിൽ അല്ല

ഹോസ്റ്റലിൽ അല്ല

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മീനാക്ഷിയെ കൊച്ചിയിലെ തന്നെ ഒരു ഹോസ്റ്റലിലേക്ക് മാറ്റിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മീനാക്ഷി ഹോസ്റ്റലിലല്ല എന്നതാണ് പുതിയ വിവരം.

ദുബായിലെന്ന് റിപ്പോർട്ട്

ദുബായിലെന്ന് റിപ്പോർട്ട്

മീനാക്ഷി ഇപ്പോള്‍ ദുബായിലാണ് എന്നാണ് കൈരളി അടക്കം ചില മാധ്യമങ്ങള്‍ സൂചന നല്‍കുന്നത്. ദിലീപിന്റെ ഒരു അടുത്ത ബന്ധുവിനൊപ്പമാണ് ദുബായില്‍ മീനാക്ഷി ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഞ്ജു ദുബായിൽ

മഞ്ജു ദുബായിൽ

കേസുമായി ബന്ധപ്പെട്ട് ഇവിടെ ബഹളങ്ങള്‍ നടക്കുമ്പോള്‍ മീനാക്ഷിയുടെ അമ്മ മഞ്ജു വാര്യരും ദുബായിലാണ് ഇപ്പോള്‍ ഉള്ളത്. പ്രമുഖ ജ്വല്ലറിയുടെ ഷോറും ഉദ്ഘാടനത്തിനാണ് മഞ്ജു ദുബായില്‍ പോയിരിക്കുന്നത്.

പ്രതികരണമില്ല

പ്രതികരണമില്ല

ദുബായില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ കേസുമായി ബന്ധപ്പെട്ട് മഞ്ജുവിനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മഞ്ജു പ്രതികരിക്കാന്‍ തയ്യാറായില്ല. ഉദ്ഘാടനത്തിന് എത്തിയ ജ്വല്ലറിയെക്കുറിച്ചും മറ്റുമാണ് മഞ്ജു പ്രതികരിച്ചത്.

മകൾക്ക് വേണ്ടി

മകൾക്ക് വേണ്ടി

അതിനിടെ മകള്‍ക്ക് വേണ്ടി മഞ്ജു നിയമപോരാട്ടം നടത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദിലീപ് ജയിലില്‍ ആയ സാഹചര്യത്തിലാണ്. ഈ വാര്‍ത്തയും മഞ്ജുവും കുടുംബവും സ്ഥിരീകരിച്ചിട്ടില്ല.

കാവ്യ എവിടെ

കാവ്യ എവിടെ

മഞ്ജുവിന്റേയും ദിലീപിന്റെയും അടുത്ത സുഹൃത്തുക്കള്‍ മീനാക്ഷിക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുന്നുണ്ട് എന്നാണ് അറിയുന്നത്. രണ്ടാനമ്മ കാവ്യാ മാധവനും അമ്മയും ഇപ്പോളെവിടെയാണ് എന്നത് സംബന്ധിച്ച് വ്യക്തത ഇല്ല.

English summary
Reports on Dileep's daughter Meenakshi
Please Wait while comments are loading...