കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ പൊട്ടിത്തെറി; ശബരിമല സമരം എവിടെയുമെത്തിയില്ല, ഹര്‍ത്താല്‍ അനവസരത്തില്‍

Google Oneindia Malayalam News

കൊച്ചി: ശബരിമല സമരം നീട്ടിക്കൊണ്ടുപോകുന്നതില്‍ ബിജെപിയില്‍ ഭിന്നാഭിപ്രായം. സമരത്തിന് തുടക്കത്തിലുണ്ടായിരുന്ന പിന്തുണ ഇപ്പോഴില്ലെന്ന് നേതാക്കളില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. അടിക്കടിയുള്ള ഹര്‍ത്താല്‍ പ്രഖ്യാപനം ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കുകയാണ് ചെയ്തതെന്നും ഇവര്‍ പറയുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം, ബിജെപി സെക്രട്ടറിയേറ്റ് നടയിലേക്ക് മാറ്റിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് നിരാഹാര സമരം നടത്തിയത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ സികെ പത്മനാഭനാണ് നിരാഹാര സമരം ചെയ്യുന്നത്. അതിനിടെയുണ്ടായ ആത്മഹത്യയും സമരം ശക്തമാക്കുന്നതിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും ബിജെപിക്ക് തന്നെ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. വിവരങ്ങള്‍ ഇങ്ങനെ....

ആസൂത്രണങ്ങള്‍ പാളി

ആസൂത്രണങ്ങള്‍ പാളി

ശബരിമല സമരം ബിജെപി തുടക്കത്തില്‍ ശക്തമായ ആസൂത്രണത്തോടെയായിരുന്നു തുടങ്ങിയത്. ഓരോ ജില്ലകള്‍ക്കും പ്രത്യേക ചുമതലകള്‍ നല്‍കിയിരുന്നു. ഇത്രയും ദിവസം നീട്ടികൊണ്ടുപോകാന്‍ സാധിച്ചത് നേട്ടമാണെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. എന്നാല്‍ സമരം ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനം.

ജനങ്ങളില്‍ നിന്ന് അകന്നു

ജനങ്ങളില്‍ നിന്ന് അകന്നു

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ജനങ്ങളില്‍ നിന്ന് അകന്നിട്ടുണ്ട്. തുടര്‍ച്ചയായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ഇതിനൊരു കാരണമായി പറയുന്നു. ശബരിമല സമരം തുടങ്ങിയ ശേഷം ബിജെപി മൂന്ന് ഹര്‍ത്താലുകളാണ് പ്രഖ്യാപിച്ചത്. ശശികലയുടെ അറസ്റ്റിന്റെ വേളയിലും തിരുവനന്തപുരത്ത് സമരം പോലീസ് നേരിട്ടതിന്റെ പേരിലും സമരപന്തലിനടുത്ത് നടന്ന ആത്മഹത്യയുമായി ബന്ധപ്പെട്ടും ഹര്‍ത്താല്‍ നടത്തി.

ജനങ്ങള്‍ സഹകരിച്ചില്ല

ജനങ്ങള്‍ സഹകരിച്ചില്ല

തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ജനങ്ങളില്‍ അമര്‍ഷമുണ്ടാക്കിയെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആരോപിക്കുന്നു. ഒടുവില്‍ നടത്തിയ ഹര്‍ത്താലുമായി ജനങ്ങള്‍ സഹകരിക്കാത്തത് ഇതിന്റെ തെളിവാണ്. പലയിടത്തും ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഹര്‍ത്താന്‍ അനുകൂലികളോട് തന്നെ ജനങ്ങള്‍ തുറന്നുപറയുന്ന സാഹചര്യവുമുണ്ടായി. വരുംദിവസങ്ങളില്‍ വിഷയം സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യും.

പക്വതയില്ലാത്ത തീരുമാനങ്ങള്‍

പക്വതയില്ലാത്ത തീരുമാനങ്ങള്‍

ജനകീയമായിരുന്ന ഒരു സമരം ഇത്തരത്തില്‍ എത്തിച്ചത് പക്വതയില്ലാത്ത തീരുമാനങ്ങളാണെന്ന് ഒരുവിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത വേളയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഏറ്റവും ഒടുവില്‍ നടത്തിയ ഹര്‍ത്താല്‍ അനവസരത്തിലുള്ളതാണെന്നും നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.

ചിലരുടെ ഇടപെടല്‍

ചിലരുടെ ഇടപെടല്‍

ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന അഭിപ്രായമായിരുന്നു പ്രധാന നേതാക്കള്‍ക്കുണ്ടായിരുന്നത്. ഇത് മറികടന്ന് ചിലര്‍ ഇടപെടുകയായിരുന്നു. സമരപ്പന്തലിന് മുന്നിലെ ആത്മഹത്യയെ ആദ്യം തള്ളുകയും പിന്നീട് ഏറ്റെടുക്കുകയും ചെയ്തതും പക്വതയില്ലാത്ത തീരുമാനമായി. പാര്‍ട്ടി പരിഹാസ്യമാകുന്ന കാഴ്ചയ്ക്ക് ഇതിടയാക്കിയെന്നും നേതാക്കള്‍ക്കിടയില്‍ കുറ്റപ്പെടുത്തലുണ്ടായി.

ശബരിമലയിലേക്ക് വന്ന ട്രാന്‍സ്‌ജെന്ററുകളെ പോലീസ് അപമാനിച്ചു; വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടുശബരിമലയിലേക്ക് വന്ന ട്രാന്‍സ്‌ജെന്ററുകളെ പോലീസ് അപമാനിച്ചു; വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടു

English summary
Sabarimala: BJP Protest not impact with in Community
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X