കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ ഈശ്വറിനും സംഘികള്‍ക്കും മറുപടിയുമായി ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ കയറിയ അഭിരാമി

  • By Aami Madhu
Google Oneindia Malayalam News

സ്ത്രീകളിലെ ജൈവീകപ്രക്രിയായ ആര്‍ത്തവ സമയത്ത് താന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നുവെന്ന് മാധ്യമ ചര്‍ച്ചയ്ക്കിടെ പറഞ്ഞ പെണ്‍കുട്ടിയുടെ നേര്‍ക്കാണ് ഇപ്പോള്‍ സംഘപരിവാര്‍ വാളെടുത്തിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ നേര്‍ക്ക് നേര്‍ എന്ന ചര്‍ച്ചയ്ക്കിടെയാണ് ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പോയെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍കളില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടാകുമെന്ന് ഡോക്ടര്‍! പൊളിച്ചടുക്കി ഷിംന അസീസ്ആര്‍ത്തവ സമയത്ത് സ്ത്രീകള്‍കളില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടാകുമെന്ന് ഡോക്ടര്‍! പൊളിച്ചടുക്കി ഷിംന അസീസ്

എന്നാല്‍ ഇക്കാര്യം തുറന്ന് പറഞ്ഞ പെണ്‍കുട്ടിയെ ചര്‍ച്ചയില്‍ പങ്കെടുത്ത ദീപ രാഹുല്‍ ഈശ്വര്‍ കടന്ന് ആക്രമിച്ചിരുന്നു. പിന്നാലെ സംഘപരിവാര്‍ ഗ്രൂപ്പുകളിലും മറ്റും പെണ്‍കുട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇപ്പോള്‍ സൈബര്‍ ആക്രമണങ്ങളില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പെണ്‍കുട്ടി. നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടിക്ക് ദീപക്കും സംഘപരിവാറുകാര്‍ക്കും മറുപടി നല്‍കിയത്.

ആര്‍ത്തവം

ആര്‍ത്തവം

ശബരിമലയിലെ സ്ത്രീപ്രവേശനം കത്തികയറുകയാണ്. സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നും വിശ്വാസികളുടെ നെഞ്ചത്ത് ചവിട്ടി മാത്രമേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ എത്താന്‍ കഴിയൂവെന്നുമുള്‍പ്പെടെയുള്ള ഭീഷണികള്‍ ഒരുഭാഗത്ത് ഉയരുന്നുണ്ട്. സ്ത്രീയുടെ ആര്‍ത്തവം തന്നെയാണ് ഇക്കൂട്ടരുടെ ഹാലിളക്കുന്നത്.

 ചര്‍ച്ചയും വിവാദവും

ചര്‍ച്ചയും വിവാദവും

ശബരിമല വിവാദവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഒരു സ്ത്രീപോലും ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോകാന്‍ ആഗ്രഹിക്കില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ദീപ ഈശ്വര്‍ പറഞ്ഞത്. എന്നാല്‍ ദീപയുടെ വാദത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അഭിരാമി എന്ന പെണ്‍കുട്ടി.

 ക്ഷേത്രത്തില്‍

ക്ഷേത്രത്തില്‍

ആര്‍ത്തവ സമയത്ത് താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ടെന്നും ഒരിക്കലും ആ സമയത്തെ തന്‍റെ ശരീരം അശുദ്ധമാണെന്ന് വിശ്വസിക്കുന്നില്ലെന്നും അഭിരാമി ദീപയ്ക്ക് മറുപടി നല്‍കി.

 പ്രതിഷേധം

പ്രതിഷേധം

എന്നാല്‍ എന്തുകൊണ്ടാണ് മാസത്തില്‍ മുപ്പത് ദിവസമുണ്ടായിട്ടും ആര്‍ത്തവ ദിവസത്തില്‍ മാത്രം ക്ഷേത്രത്തില്‍ പോയത് എന്നായി ദീപയുടെ മറുചോദ്യം. എന്നാല്‍ അത് തന്‍റെ പ്രതിഷേധത്തിന്‍റെ ഭാഗമായിട്ട് തന്നെയാണ് എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

 കലി തുള്ളി

കലി തുള്ളി

എന്നാല്‍ അതാണ് ഞങ്ങളുടെ പ്രശ്നം എന്നായിരുന്നു ദീപയുടെ മറുപടി. പ്രതിഷേധിക്കാനാണ് പെണ്‍കുട്ടി പോയത്. അല്ലാതെ വിശ്വാസം സംരക്ഷിക്കാന്‍ അല്ലെന്നും ആര്‍ത്തവ സമയത്തും ക്ഷേത്രത്തില്‍ പോയ പെണ്‍കുട്ടി വിശ്വാസിയേ അല്ലെന്നും ദീപ വാദിച്ചു.

 വൈറലായി

വൈറലായി

മിനുറ്റുകള്‍ക്കുള്ളില്‍ അഭിരാമിയുടെ വീഡിയോ വൈറലായി. പല സംഘപരിവാര്‍ ഗ്രൂപ്പുകളും വീഡിയോ പങ്കുവെച്ച് അഭിരാമിക്കെതിരെ കേട്ടാല്‍ അറക്കുന്ന തെറിവിളി തുടങ്ങി. അച്ഛനേയും അമ്മയേയും വരെ പച്ചയ്ക്ക് തെറിവിളിച്ചായിരുന്നു ഇക്കൂട്ടരുടെ പ്രതിഷേധം.

 ലൈവ് വീഡിയോ

ലൈവ് വീഡിയോ

ഇതിനിടെ ശബരിലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള തിരുമാനമാണ് സംസ്ഥാനത്ത് പ്രളയത്തിന് കാരണമായതെന്ന് ലൈവ് വീഡിയോ ഇറക്കിയ കല്‍പ്പാത്തി സ്വദേശി ബേബിയും അഭിരാമിക്കെതിരെ ലൈവ് വീഡിയോയുമായെത്തി.

 അധിക്ഷേപം

അധിക്ഷേപം

പെണ്‍കുട്ടിയെ പച്ചയ്ക്ക് അധിക്ഷേപിച്ചും തെറിവിളിച്ചുമാണ് ബേബി എന്ന സ്ത്രീ വീഡിയോ തുടങ്ങിയത്. ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ കയറിയ പെണ്‍കുട്ടിയെ ഹിന്ദു വിശ്വാസികള്‍ കൈയ്യേറ്റം ചെയ്യണമെന്നും ബേബി വീഡിയോയില്‍ വാദിച്ചിരുന്നു.

 പിന്തുണ

പിന്തുണ

അതേസമയം ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ കയറിയത് തെറ്റല്ലെന്ന് വ്യക്തമാക്കി നിരവധി പേര്‍ അഭിരാമിക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോള്‍ വിവാദത്തില്‍ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഭിരാമി. നാരദാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അഭിരാമിയുടെ വിശദീകരണം.

 അശുദ്ധമല്ല

അശുദ്ധമല്ല

ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ആര്‍ത്തവം അശുദ്ധമാണെന്ന് എവിടേയും പറഞ്ഞിട്ടില്ല. പല ദുരാചാരങ്ങളും കാലക്രമേണ മാറിയിട്ടുണ്ട്. കാലാകാലമായി സ്ത്രീയെ അടിച്ചമര്‍ത്താന്‍ പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം മാത്രമാണ് ഈ വിശ്വാസങ്ങള്‍.

 മനുഷ്യത്വ വിരുദ്ധം

മനുഷ്യത്വ വിരുദ്ധം

21ാം നൂറ്റാണ്ടില്‍ ഒരു ജൈവ പ്രക്രിയയുടെ പേരില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് മനുഷ്യത്വ വിരുദ്ധമാണ്. സൈബര്‍ ആക്രമണങ്ങളോട് ഒന്നും പറയാനില്ല.. പഠിച്ചിട്ട് വിമര്‍ശിക്കൂ സുഹൃത്തുക്കളേ..

Recommended Video

cmsvideo
ഹൈന്ദവ വിശ്വാസികളോടുള്ള അനീതിയെന്ന് പിപി മുകുന്ദൻ

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
sabarimala issue abhiramis responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X