Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല തീര്‍ത്ഥാടനം; മണ്ഡലക്കാല തയ്യാറെടുപ്പുകൾ പരമ്പരാഗത രീതിയിലാകണം: ബിജെപി

പത്തനംതിട്ട: ശബരിമലയിലെ മണ്ഡലക്കാല തയ്യാറെടുപ്പുകൾ പരമ്പരാഗത രീതിയിലാക്കണമെന്ന് ബി പി പി സംസ്ഥാന നിര്‍വാഹക സമിതി യോഗം. ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനത്തിനു വേണ്ട തയ്യാറെടുപ്പുകൾ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. കോവിഡിന്റെ പേരുപറഞ്ഞ് ദർശനത്തിന് വെർച്വൽ ക്യൂ സമ്പ്രദായം ഏർപ്പെടുത്തിയത് തീർത്ഥാടകർക്ക് ദുരിതമാകും. 25000 പേർക്ക് പ്രതിദിനം ദർശനം നൽകാമെന്ന് സർക്കാർ തന്നെ പറയുന്ന സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിച്ചുകൊണ്ട് ഭാരതത്തിലെ മറ്റ് ക്ഷേത്രങ്ങളിലെപ്പോലെ സാധാരണ രീതിയിലുള്ള ദർശനത്തിന് വഴിയൊരുക്കണമെന്നും ബി ജെ പി സർക്കാരിനോട് ആവശ്യപ്പെടുന്നു.

കാനനപാത സഞ്ചാരയോഗ്യമാക്കി പരമ്പരാഗത രീതിയിൽ അയ്യപ്പഭക്തർക്ക് കാൽനടയായി യാത്ര ചെയ്ത് ദർശനം നടത്താൻ അനുമതി നൽകണം. ശബരിമല വികസനത്തിനായി കേന്ദ്ര സർക്കാർ നൽകിയ 100 കോടി രൂപകാര്യക്ഷമമായി വിനിയോഗിക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും പരാജയപ്പെട്ടു. കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് പമ്പയിൽ സ്നാനം ചെയ്ത് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് ദേവസ്വം ബോർഡിനോടും സർക്കാരിനോടും ആവശ്യപ്പെടുന്നതായും ബിജെപി അറിയിച്ചു.

അതേസമയം, പാലാ ബിഷപ്പിനെതിരെ കേസെടുത്തത് അപലപനീയമാണെന്നും ബി ജെ പി അഭിപ്രായപ്പെട്ടു. കുറവിലങ്ങാട് പള്ളിയിൽ കുർബാനക്കിടയിൽ തന്റെ വിശ്വാസി സമൂഹത്തോട്)സംസാരിക്കുമ്പോൾ യുവതികളും യുവാക്കളും ഭീകരവാദികളുടെ ചതിക്കുഴിയിൽ വീഴരുതെന്ന് പറഞ്ഞതിനാണ് ബിഷപ്പ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തത്.ഇതേ കാര്യം തന്നെയാണ് കഴിഞ്ഞ ദിവസം മന്ത്രി സജിചെറിയാൻ ദത്തെടുക്കൽ വിവാദത്തിൽ പറഞ്ഞത്. യുവതികൾ ചതിക്കുഴിയിൽപ്പെടരുതെന്ന്. അദ്ദേഹം വിവക്ഷിച്ചത് എസ്എഫ്എെയുടെയും ഡിവൈഎഫ്എെയുടെയും ചതിക്കുഴികളെ ആയിരിക്കാമെന്നു മാത്രം. നിയമസഭയിലെ അക്രമങ്ങൾക്കെതിരെയുള്ള കേസിൽ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്ന സുപ്രീം കോടതിയുടെ വിധിക്കുശേഷം കീഴ്ക്കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചവരാണ് കോടതിയുടെ പേര് പറഞ്ഞ് പാലാ ബിഷപ്പിനെതിരെ കേസെടുത്തതെന്നത് അപഹാസ്യമാണ്.

sabarimala-

പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങളെപ്പറ്റിയുള്ള അന്വേഷണതിന് സി.ബി.എെയെ ശുപാർശ ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു. സർക്കാർ അതിന് തയ്യാറായില്ലെങ്കിൽ ഇൗ വിഷയത്തിൽ എൻ.എെ.എ അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന ഘടകം കേന്ദ്ര സർക്കാരിനെ സമീപിക്കുന്നതാണെന്നും യോഗം ആവശ്യപ്പെട്ടു. ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് പാപ്പായെ പ്രധാനമന്ത്രി സന്ദർശിച്ചത് ചരിത്രപ്രധാനമായ നടപടിയാണെന്നും ബിജെപി പ്രസ്താവനയിലൂടെ പറഞ്ഞു.

അടൽ വാജ് പേയി, ജോൺ പോൾ രണ്ടാമനെ സന്ദർശിച്ച് രണ്ട് പതിറ്റാണ്ടിനു ശേഷം പോപ്പിനെ സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദിജിയാണെന്നത് ശ്രദ്ധേയമാണ്. സർവ്വ ധർമ്മസമഭാവനയാണ് ഭാരതത്തിന്റെ മുഖമുദ്ര എന്ന് വിളിച്ചോതുന്നതാണ് പ്രധാനമന്ത്രിയുടെ നടപടി. മോദിജി പോപ്പിനെ ഭാരതത്തിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സസന്തോഷം സ്വീകരിക്കുകയും ചെയ്തു. ഇതിനുമുമ്പ് ഒരു പ്രധാനമന്ത്രി പോപ്പിനെ ക്ഷണിക്കുകയും പോപ്പ് ഭാരതം സന്ദർശിക്കുകയും ചെയ്തത് അടൽജി പ്രധാനമന്ത്രിയായിരുന്നപ്പോഴാണെന്നത് സ്മരണീയമാണ്.

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    പ്രധാനമന്ത്രി പോപ്പിന്നെ സന്ദർശിക്കുകയും ഭാരതത്തിലേക്ക് ക്ഷണിക്കുകയും ചെയ്ത നടപടി കേരളത്തിലെ ജനങ്ങൾക്ക് വളരെയധികം ആഹ്ളാദം നൽകുന്ന കാര്യമാണ്. ഇതിൽ പ്രധാനമന്ത്രിയോടുള്ള ഭാരതീയ ജനതാ പാർട്ടി കേരള ഘടകത്തിന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നതായും ബിജെപി കൂട്ടിച്ചേര്‍ത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+