കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് ഹിന്ദുവിരോധം; ഇതര മതസ്ഥരെ ശബരിമലയില്‍ നിയോഗിക്കുന്നു- രാജഗോപാല്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഹൈന്ദവ വിശ്വാസികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. ശബരമല വിഷയത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജഗോപാല്‍.

24

സര്‍ക്കാര്‍ ഹിന്ദു ധര്‍മത്തിനെതിരെ പ്രത്യേക വിരോധം വെച്ചുപുലര്‍ത്തുന്നുണ്ട്. ഹിന്ദു ഇതര മതത്തില്‍പ്പെട്ട ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ കൃത്യനിര്‍വഹണത്തിന് നിയമിക്കുന്നത്. വിശ്വാസികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്നും രാജഗോപാല്‍ ആരോപിച്ചു.

സനാതന ധര്‍മം പരിപാലിക്കുകയാണ് അയ്യപ്പന്റെ ദൗത്യം. അതിനെതിരായാണ് സര്‍ക്കാര്‍ നീങ്ങുന്നത്. മതത്തിനെതിരായ മാര്‍ക്‌സിയന്‍ നയമാണ് ഇടതുസര്‍ക്കാരിനുള്ളത്. ഹിന്ദുക്കളുടെ വിശ്വാസത്തെ പരസ്യമായി എതിര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

ഏകാധിപത്യ സ്റ്റാലിന്‍ നിലപാടാണ് സര്‍ക്കാരുനുള്ളത്. അയ്യപ്പ ധര്‍മത്തിനെതിരായ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നു. ശബരിമലയിലെ വിഷയത്തില്‍ ഏതറ്റംവരെയും പ്രതിഷേധിക്കും. വിശ്വാസ അവകാശം ഉറപ്പുവരുത്തും. വിശ്വാസികളല്ലാത്ത സ്ത്രീകള്‍ക്ക് മലചവിട്ടാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുകയാണെന്നും രാജഗോപാല്‍ ആരോപിച്ചു.

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുമ്പില്‍ ഞായറാഴ്ച ബിജെപി നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, കേരളം ആവശ്യപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

English summary
Sabarimala Protest: O Rajagopal attack CPM, state govt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X