Get Updates
Get notified of breaking news, exclusive insights, and must-see stories!

മല കയറാനെത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികള്‍; രാഹുല്‍ ഈശ്വറിനെ വിട്ടയക്കണം- പിസി ജോര്‍ജ്

കോട്ടയം: ശബരിമലയില്‍ ദര്‍ശനത്തിന് വന്ന യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പിസി ജോര്‍ജ് എംഎല്‍എ. മല കയറാന്‍ വന്ന ചുംബന സമര നേതാവ് രഹന ഫാത്തിമയ്‌ക്കെതിരെ കേസെടുക്കണമെന്നും പിസി ജോര്‍ജ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

21

്അയ്യപ്പ ധര്‍മ സേനാ നേതാവും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹത്തെ വിട്ടയക്കണം. ജയില്‍മോചിതനാക്കണം. രഹന ഫാത്തമയാണ് ഭക്തരുടെ മതവികാരം വൃണപ്പെടുത്തിയതെന്നും പിസി ജോര്‍ജ് ആരോപിച്ചു.

നിലയ്ക്കലിലും പമ്പയിലും പോലീസ് നടത്തിയത് നരനായാട്ടാണ്. ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. തീരുമാനമുണ്ടായില്ലെങ്കില്‍ മുഴുവന്‍ മതവിശ്വാസികളെയും രംഗത്തിറക്കുമെന്നും പിസി ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

രഹന ഫാത്തിമയ്ക്ക് പോലീസ് യൂണിഫോം എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കണം. രഹനക്ക് പോലീസ് യൂണിഫോമും ഹെല്‍മറ്റും കൊടുത്തത് നിയമവിരുദ്ധമാണ്. അഹങ്കാരത്തിന് കൈയ്യും കാലും വച്ചാല്‍ പിണറായിയെ പോലിരിക്കുമെന്നും പിസി ജോര്‍ജ് പരിഹസിച്ചു.

കേരളത്തിലെ സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുമെന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ട്. ഈ തിരിച്ചറിവാണ് മല കയറാനെത്തിയ യുവതികളെ തിരിച്ചയക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പിസി ജോര്‍ജ് പറഞ്ഞു.

എറണാകുളം സ്വദേശി രഹന ഫാത്തിമ, ആന്ധ്ര സ്വദേശി കവിത എന്നിവരാണ് വെള്ളിയാഴ്ച രാവിലെ മലകയറാനെത്തിയത്. സന്നിധാനത്തിന് തൊട്ടടുത്ത് വരെ ഇവരെത്തി. ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് തിരിച്ചുപോരുകയായിരുന്നു. പോലീസ് ഇരുവര്‍ക്കും ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+