ശബരിമലയിൽ സംഘപരിവാർ പ്രചാരണം ഏറ്റില്ല.. നട തുറന്ന ആദ്യത്തെ മൂന്ന് ദിവസങ്ങളിലെ വരുമാനക്കണക്ക് പുറത്ത്
ശബരിമല: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടുന്നു എന്നത് സംഘപരിവാര്‍ അനുകൂലികള്‍ കാലങ്ങളായി നടത്തുന്ന പ്രചാരണമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും നിലവിലെ സര്‍ക്കാരും പല തവണയായി അതിനുള്ള മറുപടി നല്‍കിയിട്ടും വ്യാജ പ്രചാരണം നിര്‍ബാധം തുടരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധിയുടെ ഉത്തരവാദിത്തം സര്‍ക്കാരിന്റെ തലയിലിടുന്ന സംഘപരിവാര്‍ ക്ഷേത്രങ്ങളില്‍ വിശ്വാസികള്‍ കാണിക്കയിടരുത് എന്നും പ്രചാരണം നടത്തുന്നു.
ക്ഷേത്രങ്ങളിലെ വരുമാനത്തിലാണ് സര്‍ക്കാരിന്റെ കണ്ണെന്നും അതുകൊണ്ട് പണമായി കാണിക്ക വഞ്ചിയില്‍ ഇടരുത് എന്നുമാണ് പ്രചാരണം. ശബരിമലയിലേക്ക് വരുന്ന ഭക്തരുടെ ഇടയില്‍ അടക്കം അത്തരം പ്രചാരണം നടക്കുന്നു. അതിനിടെ ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്ന ശേഷമുള്ള മൂന്ന് ദിവസത്തെ വരുമാനത്തിന്റെ കണക്ക് പുറത്ത് വന്നിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട് 1,12,66,634 രൂപയാണ് വരുമാനമുണ്ടായിരിക്കുന്നത്.

ശബരിമല നട തുറന്ന ഒക്ടോബര്‍ 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലെ വരുമാനക്കണക്കാണിത്. മൂന്ന് ദിവസത്തെ വരുമാനം കന്നിമാസത്തെക്കാള്‍ കൂടുതലാണ്. കന്നിമാസ പൂജയുടെ ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ ശബരിമലയിലെ വരുമാനം 1,12,35,625 രൂപയായിരുന്നു. തുലാമാസ പൂജയുടെ മൂന്ന് ദിവസങ്ങളില്‍ കന്നിമാസത്തേക്കാള്‍ 31,009 രൂപയുടെ വര്‍ധനവാണുള്ളത്.
കന്നിമാസ പൂജാസമയത്ത് ഭക്തരുടെ തിരക്ക് ശബരിമലയില്‍ ഇത്തവണ കുറവായിരുന്നു. പ്രളയ ശേഷമുള്ള സമയമായിരുന്നു എന്നതാണ് കാരണം. അതുകൊണ്ട് തന്നെ അക്കാലത്ത് കാര്യമായ വരുമാനം ലഭിച്ചില്ല. തുലാമാസ പൂജാസമയത്ത് ഭക്തരുടെ എണ്ണം കൂടുതലാണ്. എന്നാല്‍ സ്ത്രീ പ്രവേശനത്തിന് എതിരെ പ്രതിഷേധം നടക്കുന്നതിനാലും ഒരു ദിവസം ഹര്‍ത്താല്‍ ആയിരുന്നതിനാലും ഇത്തവണ പതിവിലും കുറവാണ് ആദ്യ മൂന്ന് ദിവസങ്ങളിലെ ഭക്തരുടെ വരവ്.
{document1}












Click it and Unblock the Notifications