കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാഴാഴ്ച സംസ്ഥാനത്ത് 24 മണിക്കൂര്‍ ഹര്‍ത്താല്‍! ആഹ്വാനം ശബരിമല സംരക്ഷണ സമിതിയുടേത്!

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
വ്യാഴാഴ്ച സംസ്ഥാനത്ത് 24 മണിക്കൂര്‍ ഹര്‍ത്താല്‍ | OneIndia Malayalam

ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ പിന്നാലെ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ക് ശബരിമല സംരക്ഷണ സമിതി.ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോടതി വിധി നടപ്പാക്കുമെന്നും നിയമനിര്‍മ്മാണം ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയ പിന്നാലെയാണ് സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും പോലീസും കുടപിടച്ചാല്‍ നിയമം കൈയ്യിലെടുക്കാനും മടി കാണിക്കില്ലെന്നാണ് സംരക്ഷണ സമിതിയുടെ മുന്നറിയിപ്പ്.

 പ്രതിഷേധം

പ്രതിഷേധം

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച പ്രതിഷേധം കനക്കുകയാണ്. ആയിരക്കണക്കിന് പേരാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിനിറങ്ങിയവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

 പരിശോധന

പരിശോധന

പമ്പയിലേക്ക് പോകുന്ന ബസ്സുകളിലെല്ലാം സ്ത്രീകള്‍ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് പ്രതിഷേധകര്‍ കടത്തിവിടുന്നത്. എന്തൊക്കെ വന്നാലും തങ്ങളുടെ നെഞ്ചത്ത് ചവിട്ടി മാത്രമേ യുവതികള്‍ മല ചവിട്ടുള്ളൂവെന്നാണ് പ്രതിഷേധകരായ സ്ത്രീകള്‍ പറയുന്നത്.

 ഇറക്കിവിട്ടു

ഇറക്കിവിട്ടു

രാവിലെ പമ്പയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ നിന്നും സ്ത്രീകളുടെ സംഘം വിദ്യാര്‍ത്ഥിനികളെ ഇറക്കി വിട്ടിരുന്നു. കൂടാതെ വനിതാ മാധ്യമപ്രവര്‍ത്തകരേയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴും പ്രദേശത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.

 സംഘര്‍ഷാവസ്ഥ

സംഘര്‍ഷാവസ്ഥ

അതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ സാഹചര്യം നിയന്ത്രിക്കാന്‍ പമ്പയിലേക്കും നിലയ്ക്കലിലേക്കും രണ്ട് ബെറ്റാലിയന്‍ വനിതാ പോലീസിനെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രതിഷേധകര്‍ക്ക് കുടപിടിക്കുകയാണ് പോലീസ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

 പത്രസമ്മേളനം

പത്രസമ്മേളനം

സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. അത്തരക്കാര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാകും‌മെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തിരുന്നു.

 റിവ്യൂ ഹര്‍ജി

റിവ്യൂ ഹര്‍ജി

ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് തൃപ്തികരമല്ലെന്ന് ആരോപിച്ച് പന്തളം കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു. മറ്റ് സംഘടനകളുമായി ആചോലിച്ച് റിവ്യൂ ഹര്‍ജി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടെങ്കിലും ആവശ്യത്തില്‍ പിന്നീട് തിരുമാനമെടുക്കാമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചതെ്ന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞു.

 നിലപാട്

നിലപാട്

പന്തളം കൊട്ടാരം, തന്ത്രികുടുംബം, അയ്യപ്പസേവാസംഘം പ്രതിനിധികളുടെ ആവശ്യം. പത്തൊമ്പതാം തീയതിയേ ഇതില്‍ നിലപാടെടുക്കാനാവൂ എന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രി ഹിന്ദുക്കളെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് ഹിന്ദു പരിഷതത് സെക്രട്ടറി പ്രതീഷ് വിശ്വനാഥന്‍ ആരോപിച്ചു.

തടയുക തന്നെ ചെയ്യും

തടയുക തന്നെ ചെയ്യും

വിശ്വാസികളെ മറികടന്ന് മലചവിട്ടാന്‍ എത്തുന്ന അവിശ്വാസികളേയും അവര്‍ക്ക് സംരക്ഷണമൊരുക്കാന്‍ എത്തുന്ന പോലീസുകാരെയും തടയുമെന്നും പ്രതീഷ് വിശ്വനാഥന്‍ വ്യക്തമാക്കി. സര്‍ക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് 18 വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്നും പ്രതീഷ് വ്യക്തമാക്കി.

 പിണറായി സര്‍ക്കാര്‍

പിണറായി സര്‍ക്കാര്‍

24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം. വേണ്ടി വന്നാല്‍ നിയമം കൈയ്യിലെടുക്കുമെന്നും പ്രതീഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഉണ്ടാകാന്‍ ഇടയുള്ള എല്ലാ സംഘര്‍ഷങ്ങള്‍ക്കും ഉത്തരവാദി പിണറായി വിജയനാണെന്നും പ്രതീഷ് വിശ്വനാഥന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
sabarimala-samrakshana-samithi-calls-harthal-on-thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X