കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാളികപ്പുറത്ത് തിക്കിലും തിരക്കിലും പെട്ട് 31 പേര്‍ക്ക് പരിക്ക്

മാളികപ്പുറത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ കെട്ടിയ വടം പൊട്ടിയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്

Google Oneindia Malayalam News

സന്നിധാനം: ശബരിമല മാളികപ്പുറത്ത് തിക്കിലം തിരക്കിലും പെട്ട് 31 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.

Sabarimala

പരിക്കേറ്റവരെ പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികളില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായ പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാളികപ്പുറത്തിന് സമീപം ആണ് അപകടം ഉണ്ടായത്. ദീപാരധനയ്ക്ക് ശേഷം തങ്കയങ്കി ചാര്‍ത്തിയുള്ള ദര്‍ശനത്തിന് കാത്ത് നിന്നവരാണ് അപകടത്തില്‍ പെട്ടത്.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ശബരിമലയില്‍ ഉണ്ടായ ഏറ്റവും വലിയ തിരക്കാണ് ഞായറാഴ്ച ഉണ്ടായത് എന്നാണ് പറയുന്നത്. ഭക്തരെ നിയന്ത്രിക്കാനായി കെട്ടിയ വടം പൊട്ടിയാണ് അപകടം ഉണ്ടായത് എന്നാണ് ലഭ്യമായ വിവരം.

English summary
Many injured in Sabarimala Stampede. Two of them are in critical condition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X