കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തള്ളി വെള്ളാപ്പള്ളി; യോജിപ്പില്ല, അമിത് ഷാക്ക് നാക്ക് പിഴച്ചതാകാം...

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപിയെ തള്ളി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘപരിവാര്‍ സമരത്തിനൊപ്പം എസ്എന്‍ഡിപി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ബിജെപി നടത്തുന്ന സമരത്തോട് യോജിപ്പില്ല. എസ്എന്‍ഡിപിക്ക് ബിജെപിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അമിത് ഷാക്ക് നാക്ക് പിഴച്ചതാകാം. സുപ്രീംകോടതി വിധി അംഗീകരിക്കണം. അത് പൗരന്റെ കടമയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

10

10നും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോകേണ്ടതില്ലെന്നാണ് എസ്എന്‍ഡിപിയുടെ നിലപാട്. വിശ്വാസികള്‍ക്ക് ഒപ്പമാണ് ഞങ്ങള്‍. പ്രവര്‍ത്തനം കൊണ്ട് സുപ്രീംകോടതി വിധിയെ മറികടക്കാന്‍ സാധിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും വെള്ളാപ്പള്ളി വര്‍ക്കലയില്‍ പറഞ്ഞു.

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എസ്എന്‍ഡിപിയും ബിജെപിയും ഒരുമിച്ച് പോരാടണമെന്ന് അമിത് ഷാ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ശിവഗിരിയില്‍ അമിത് ഷാ ഇക്കാര്യം പറയുമ്പോള്‍ വെള്ളാപ്പള്ളി വേദിയിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ ശനിയാഴ്ച പ്രതികരിച്ചിരുന്നില്ല. കേട്ടതെല്ലാം നന്‍മയ്ക്ക് എന്ന് മാത്രമാണ് ശനിയാഴ്ച വെള്ളാപ്പള്ളി പറഞ്ഞത്.

ഇപ്പോള്‍ അമിത് ഷായെയും ബിജെപിയെയും തള്ളിയാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. എസ്എന്‍ഡിപിയുടെ നിലപാട് സിപിഎം സ്വാഗതം ചെയ്തു. എന്‍എസ്എസും ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടിയേരിയെ തള്ളിയാണ് എന്‍എസ്എസ് രംഗത്തുവന്നത്. സര്‍ക്കാരാണ് തിരുത്തേണ്ടതെന്നും കോടിയേരിയുടെ ഉപദേശം അപ്രസക്തമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

English summary
Sabarimala issue: No Joint protest with BJP, says SNDP leader Vellappally Nateshan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X