സര്‍ക്കാര്‍ ശമ്പളം നല്‍കിയില്ല; ആത്മഹത്യ ചെയ്തു, മൃതദേഹവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍
ആരോഗ്യവകുപ്പ് മന്ത്രിയുടെ അവഗണന നേരിട്ടതിന് പിന്നാലെയാണ് ജഗദീശന്‍ തിരുവനന്തപുരത്തെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്.
തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളം നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ജഗദീശന്റെ മൃതദേഹവുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ആരോഗ്യവകുപ്പ് മന്ത്രിയുടെ അവഗണന നേരിട്ടതിന് പിന്നാലെയാണ് ജഗദീശന്‍ തിരുവനന്തപുരത്തെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ അഞ്ചര വര്‍ഷമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുകയായിരുന്നു ജഗദീശന്‍.

താല്‍ക്കാലിക ജോലി ആയതിനാല്‍ ഇയാളെ ആറ് മാസം മുമ്പ് പിരിച്ചുവിട്ടിരുന്നു. ശമ്പളം കൊടുക്കാതെ ആയിരുന്നു പിരിച്ചുവിടല്‍. 13 മാസത്തെ ശമ്പളം സര്‍ക്കാര്‍ തന്നിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

മുന്‍സര്‍ക്കാര്‍ കോഴ വാങ്ങി നിയമിച്ചവരെന്നാരോപിച്ചാണ് നിരവധി കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടത്. അവര്‍ ജോലി ചെയ്ത കാലത്തെ ശമ്പളം പോലും കൊടുക്കാതെ ആയിരുന്നു ഇടത് സര്‍ക്കാരിന്റെ നടപടി.

ശമ്പളം കിട്ടുന്നതിന് ജഗദീശന്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയെ സമീപിച്ചിരുന്നു. മറ്റു ചില മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കണ്ടു. എന്നാല്‍ ഫലമുണ്ടായില്ല. ഇതുമൂലമുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

ശമ്പളം ചോദിച്ച് സമീപിച്ചപ്പോള്‍ മന്ത്രി വളരെ മോശമായാണ് പെരുമാറിയത്. ഇതോടെ താന്‍ ജോലി ചെയ്ത 13 മാസത്തെ ശമ്പളം ഇനി കിട്ടില്ലെന്ന് ജഗദീശന്‍ കരുതിയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

സര്‍ക്കാര്‍ കടക്കെണിയിലായിരുന്നെങ്കില്‍ കൂടെ നിന്നേനെ. സാമൂഹ്യപെന്‍ഷന്‍ എല്ലാം കൊടുത്തു. ചില പെന്‍ഷനുകളുടെ കുടിശ്ശികയും കൊടുക്കുന്നുണ്ട്. എന്നിട്ടും തങ്ങളെ പരിഗണിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.












Click it and Unblock the Notifications