സദ്ദാം ഹുസൈന്‍ കാലത്തെ സൈനിക ഉദ്യോഗസ്ഥന്‍ ഐഎസിന്‍റെ പുതിയ തലവന്‍; ചുമതല ഏറ്റെടുത്തതായി റിപ്പോര്‍ട്ട്
ബാഗ്ദാദ്: അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന അമേരിക്കയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഭീകര സംഘടനയായ ഐസിസിന്‍റെ തലപ്പത്തേക്ക് പുതിയ ആള്‍ എത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയോടെ ഐസിസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും ബാഗ്ദാദി വധത്തിന് പിന്നാലെ സംഘടനയുടെ നേതൃത്വത്തിലേക്ക് പുതിയ വ്യക്തിയെ തിരഞ്ഞെടുത്തുവെന്നാണ് ഇന്‍റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ചുകൊണ്ട് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'പറ്റിപ്പോയി ചാച്ചാ...' ; കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ജോളി എല്ലാം ഏറ്റുപറഞ്ഞിരുന്നവെന്ന് പിതാവ്
ഇറാഖ് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന അബ്ദുള്ള ഖര്‍ദേഷിനെയാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പിന്‍ഗാമിയായി ഐസിസ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സദ്ദാം ഹുസൈന്‍റെ ഭരണ കാലയളവിലാണ് ഇയാള്‍ ഇറാഖി സേനയില്‍ സേവനമനുഷ്ഠിച്ചിരുന്നത്. ചില റിപ്പോര്‍ട്ടുകളില്‍ ഇദ്ദേഹം ഹജ്ജ് അബ്ദുള്ള അല്‍ അഫാറി എന്നും അറിയപ്പെടുന്നുണ്ട്.
File photo of Abu Bakr al-Baghdadi and Abdullah Qadarsh Image courtesy: Twitter
ഐസിസിന്‍റെ മതകാര്യ വിഭാഗത്തിന്‍റെ ചുമതല അബൂബക്കര്‍ അല്‍ ബാഗ്ദാദി കഴിഞ്ഞ ഓഗസ്റ്റില്‍ ഖര്‍ദേഷിന് നല്‍കിയിരുന്നതായും സൂചനയുണ്ട്. ചുമതല അദ്ദേഹം എറ്റെടുത്തതായി ഭീകര സംഘടനയുമായി ബന്ധം പുലര്‍ത്തുന്ന വാര്‍ത്താ ഏജന്‍സിയായ അമാക്കിലും പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാല്‍ പീന്നീട് ഇതുവരേയുള്ള മാസങ്ങളില്‍ ഖര്‍ദേഷിന്‍റെ പേര് എവിടേയും പരാമര്‍ശിച്ച് കണ്ടിട്ടില്ല.
യുഎസ് സൈന്യം വളഞ്ഞു, തുരങ്കത്തിലേക്ക് ഓടിക്കയറി ബാഗ്ദാദി, പിറകെ ഓടി പട്ടികള്‍; എല്ലാം ഒരു സിനിമ പോലെ
ഇന്നലെ വൈകീട്ട് വൈറ്റ് ഹൈസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഒരുവലിയ സംഭവം നടന്നിരിക്കുന്ന എന്ന ട്രംപിന്‍റെ ട്വീറ്റിന് പിന്നാലെ അബൂബക്കല്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ടോടെ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്.