ജിന്റോ കള്ളനാണ്, പരട്ടയാണ്, തെമ്മാടിയാണ്; മോഷണം മാത്രമല്ല, അതിലും വലുത് നടന്നിട്ടുണ്ട്: സായി കൃഷ്ണ
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 6 വിന്നർ ജിന്റോയ്ക്കെതിരെ മോഷണ പരാതി. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ മറ്റൊരു യുവതിക്ക് വാടകയ്ക്ക് നല്‍കിയ ജിമ്മിലാണ് മോഷണം നടന്നത്. പുലർച്ചെ ഒരു മണിയോടെ ജിന്റോ ജിമ്മിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്. നേരത്തെ നിരവധി കേസുകളില്‍ ജിന്റോയ്ക്കെതിരെ പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഷണക്കുറ്റവും വരുന്നത്.
ജിമ്മില്‍ കയറിയ ജിന്റോ 10000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചതിന് പുറമെ സി സി ടിവികളും നശിപ്പിച്ചെന്നുമാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലുള്ളത്. ജിന്റോ ജിമ്മില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടും ജിന്റോയെ എക്സൈസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം, വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ സഹമത്സരാർത്ഥിയും യൂട്യൂബറുമായ സായി കൃഷ്ണയും രംഗത്ത് വന്നു. 'ജിന്റോയെ മോഷണ പരാതിയില്‍ പൊലീസ് അന്വേഷിക്കുന്നുവെന്ന വളരെ പ്രധാനപ്പെട്ട ഒരു വാർത്ത രാവിലെ. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ തന്നെ ജിന്റോയ്ക്കെതിരെ തുറന്ന് പറഞ്ഞുകൊണ്ട് ഞാന്‍ പലതവണ രംഗത്ത് വന്നിട്ടുണ്ട്. അപ്പോഴൊക്കെ ജിന്റോയെ സ്നേഹിക്കുന്നവർ എന്റെ കമന്റ് ബോക്സില്‍ വന്ന് പറഞ്ഞത്. എനിക്ക് ജിന്റോയോട് കുശുമ്പാണ് എന്നായിരുന്നു' എന്ന് സായി കൃഷ്ണ പറയുന്നു.
എനിക്ക് ജിന്റോയോട് യാതൊരു കുശുമ്പും ഇല്ല. അത്യാവശ്യം സാമൂഹിക ഉത്തരവാദിത്തം പാലിച്ചുകൊണ്ട് തന്നെ വീഡിയോ ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. ആ ഉത്തരവാദിത്തം ഉള്ളതുകൊണ്ടാണ് ഇവന്‍ തെമ്മാടിയാണ്, കള്ളനാണ്, പരട്ടയാണ് എന്നൊക്കെ ഞാന്‍ പറഞ്ഞുകൊണ്ടിരിന്നത്. നിർഭാഗ്യവശാല്‍ അതൊന്നും വിശ്വസിക്കാത്ത നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്.
ഈ പരാതി നല്‍കിയ സ്ത്രീയെ ഇവന്‍ ഫിസിക്കലി വളരെ മോശമായ രീതിയില്‍ അറ്റാക്ക് ചെയ്തിട്ടുണ്ട്. ആ ജിം അവർ ജിന്റോയില്‍ നിന്നും വാടകയ്ക്ക് എടുത്തതാണ്. വാടകയ്ക്ക് എടുത്ത് കഴിഞ്ഞാല്‍ അതില്‍ നിന്ന് കിട്ടുന്ന ലാഭം അവർക്കാണ്. പിന്നെ കരാർ പ്രകാരം ചെയ്യേണ്ട മറ്റെന്തെങ്കിലുമൊക്കെ കാണും. പ്രോഫിറ്റ് ഷെയറിങ്ങൊക്കെ അതില്‍ ഉണ്ടായിരിക്കും.
ഏറ്റെടുത്ത ആള്‍ വളരെ നല്ല രീതിയില്‍ ജിം നടത്തുന്നതിന് ഇടയില്‍ ജിന്റോ പല ആളുകളേയും വിളിച്ചുകൊണ്ട് വന്ന് അവന്റെ പിഴപ്പുകേട് കാണിച്ചു. അതിനെ ഇവർ ചോദ്യം ചെയ്തു. അതോടെ അവന്‍ ഭീഷണിയുടെ സ്വരം അവർ മുന്നോട്ട് വെക്കുകയും ജിമ്മില്‍ കയറി ആ സ്ത്രീയെ ആക്രമിക്കുകയും ചെയ്തു. അത് മാത്രമല്ല, പറയാന്‍ പാടില്ലാത്ത രീതിയില്‍ ആ സ്ത്രീയുടെ അടുത്ത് ഇവന്‍ അപ്പോച്ചും നടത്തിയെന്നും സായി പറയുന്നു.
അവർ കേസ് കൊടുത്തു, എന്നിട്ട് എന്താണ് സംഭവിച്ചത്. ഇവന്‍ മുന്‍കൂർ ജാമ്യത്തിന് അപേക്ഷിച്ച് നടക്കും. എന്നാല്‍ നാട്ടിലെ എല്ലാ പരിപാടിക്കും അവനെ കാണുകയും ചെയ്യാം. പൊലീസുകാർക്ക് മാത്രം ഇവനെ പിടിക്കാന്‍ പറ്റുന്നില്ല. ആ കേസില്‍ എന്തായാലും കഴിഞ്ഞ ദിവസം മുന്‍കൂർ ജാമ്യം കിട്ടു. വാടകയ്ക്ക് കൊടുത്ത സ്ഥാപനത്തില്‍ ജിന്റോ കയറാന്‍ പാടില്ലെന്ന് മുന്‍കൂർ ജാമ്യത്തില്‍ കൃത്യമായി പറയുന്നുണ്ട്. അത് ലംഘിച്ചുകൊണ്ടാണ് ജിന്റോ ആ ജിമ്മില്‍ കയറിയിരിക്കുന്നതെന്നും സായി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications