സജി ചെറിയാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും; അനുമതി നല്‍കി ഗവര്‍ണര്‍
തിരുവനന്തപുരം: സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കുകയായിരുന്നു. നിയമോപദേശം തേടിയ ശേഷമായിരുന്നു ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞയ്ക്കുള്ള അനുമതി നല്‍കിയത്. ഹൈക്കോടതിയിലെ ഗവര്‍ണറുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലിനോടാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്.
നാളെ നാലുമണിക്കാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയുടെ ആവശ്യം മാത്രം കണക്കിലെടുത്ത് മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കരുതെന്നായിരുന്നു ഗവര്‍ണര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ നിയമോപദേശം നല്‍കിയത്. ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ ബോധ്യപ്പെടണമെന്ന് നിയമോപദേശത്തിലുണ്ട്.

അതേസമയം നിയമോപദേശം കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം തേടുമെന്നായിരുന്നു സൂചന. ലീഗല്‍ അഡൈ്വറും അത്തരമൊരു നിയമോപദേശമാണ നല്‍കിയത്.
മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും, തീരുമാനം മുഖ്യമന്ത്രി അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും നിയമോപദേശത്തിലുണ്ട്. എന്നാല്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും, ഇക്കാര്യം സ്വയം ബോധ്യപ്പെടുന്നത് വരെ ഗവര്‍ണര്‍ക്ക് സമയെടുക്കാമായിരുന്നു. പക്ഷേ വേഗത്തില്‍ തന്നെ ഗവര്‍ണര്‍ അനുമതി നല്‍കുകയായിരുന്നു.
നേരത്തെ സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. സജി ചെറിയാന്‍ മുമ്പ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ നല്‍കാനാണ് ധാരണ. മല്ലപ്പള്ളിയില്‍ നടത്തിയിരുന്ന പ്രസംഗത്തെ തുടര്‍ന്നായിരുന്നു സജി ചെറിയാന് രാജി വെക്കേണ്ടി വന്നത്.
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍, തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നായിരുന്നു കോടതിയെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് മടങ്ങി വരുന്നത്.












Click it and Unblock the Notifications