നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ നീക്കം, ദിലീപ് പുറത്തിറങ്ങുമ്പോൾ നടക്കുക വലിയ നാടകം'! ഇത് ഭീകരം
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയും പ്രതിസ്ഥാനത്തുള്ള വ്യക്തിയും സിനിമാക്കാരാണ്. ആക്രമണത്തിന് ഇരയാ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി ഒരിറ്റ് കണ്ണീര് പോലും ഒഴുക്കാത്തവര്‍ ഓണക്കോടിയുമായി കുറ്റാരോപിതനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് ഓടുന്ന വിചിത്ര കാഴ്ചയ്ക്കാണ് കേരളം രണ്ട് ദിവസമായി സാക്ഷ്യം വഹിക്കുന്നത്. ഇക്കൂട്ടത്തില്‍ ഒരു ജനപ്രതിനിധി കൂടിയുണ്ട്. ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള ഈ നീക്കത്തിന്റെ ലക്ഷ്യം മറ്റെന്തോ ആണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

രൂക്ഷ വിമർശനം
ആക്രമണത്തിന് ഇരയായ നടിക്കൊപ്പം നില്‍ക്കുന്നതിന് പകരം പ്രതി ചേര്‍ക്കപ്പെട്ട സൂപ്പര്‍താരത്തിന് വേണ്ടി ആലുവ സബ് ജയിലിലേക്ക് താരങ്ങള്‍ ഒഴുകുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി സജിതാ മഠത്തില്‍. ഗണേഷ് കുമാറിന്റെ പ്രസ്താവനകളേയും നടി രൂക്ഷമായി വിമര്‍ശിച്ചു

നടിയെ പിന്തുണയ്ക്കാത്തവർ
ആക്രമിക്കപ്പെട്ട നടിയെ ഫോണിലെങ്കിലും ഒരു തവണ വിളിച്ച് പിന്തുണ നല്‍കാത്തവരാണ് ദിലീപിന് പിന്തുണ പ്രഖ്യാപിക്കുന്നത്. സിനിമാ പ്രവര്‍ത്തകര്‍ ഒരു സുഹൃത്ത് എന്ന നിലയ്ക്കാണ് ദിലീപിനെ കാണാന്‍ പോകുന്നത് എങ്കില്‍ ആര്‍ക്കും അതില്‍ വിരോധമില്ലെന്ന് സജിതാ മഠത്തില്‍ പറയുന്നു

കേസ് അട്ടിമറിക്കാനുള്ള നീക്കം
ദിലീപിനൊപ്പമാണ് താന്‍ എന്ന് നടനെ കണ്ട ശേഷം ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞിരുന്നു. ഇത് കേസ് അട്ടിമറിക്കുന്നതിനും ദിലീപ് അനുകൂല തരംഗം ഉണ്ടാക്കുന്നതിനും ഉള്ള നീക്കമാണ് എന്നാണ് സജിത മഠത്തില്‍ ആരോപിക്കുന്നത്.

നടക്കാനിരിക്കുന്നത് നാടകം
അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് കോടതി അനുമതിയോടെ ദിലീപ് നാളെ പുറത്തിറങ്ങാനിരിക്കുകയാണ്. നാളെ നടക്കാനിരിക്കുന്നത് വലിയൊരു നാടകമാണ് എന്നും സജിതാ മഠത്തില്‍ പറയുന്നു.

ഇത് ജനാധിപത്യവിരുദ്ധം
നടിയുടെ കേസില്‍ ഇതുവരെ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചിട്ടില്ല. അങ്ങനെയിരിക്കേ കേസില്‍ പ്രതിസ്ഥാനത്തുള്ള ഒരാളെ ചെന്ന് കണ്ട് സിനിമാക്കാരെല്ലാം അയാളുടെ കൂടെ നില്‍ക്കണം എന്ന് ഒരു ജനപ്രതിനിധി പറയുന്നത് ജനാധിപത്യ വിരുദ്ധമാണ് എന്നും വിമര്‍ശനമുണ്ട്.

ഈ അവസ്ഥ ഭീകരം
മലയാള സിനിമയുടെ പോക്ക് ഇത്തരത്തിലാണ് എങ്കില്‍ അത് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും നടി പറഞ്ഞു. കേസിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ ഇടത് എംഎല്‍എ കൂടിയായ ഒരാള്‍ പ്രതിക്ക് അനുകൂലമായ നിലപാട് എടുക്കുന്നത് ഭീകരമാണ് എന്നും സജിത മടത്തില്‍ പ്രതികരിച്ചു

നടിക്ക് പിന്തുണ വാക്കാൽ മാത്രം
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ താരങ്ങള്‍ നടിക്കൊപ്പമാണ് എന്ന് പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അതേ ആളുകള്‍ പ്രതി ചേര്‍ക്കപ്പെട്ട ആളിനും പിന്തുണ പ്രഖ്യാപിക്കുന്നു. നടിക്കുള്ള ഇവരുടെ പിന്തുണ വാക്കാല്‍ മാത്രമാണ് എന്നും സജിത മഠത്തില്‍ വിമര്‍ശിച്ചു

ഇത് പിആർ വർക്ക്
ഇപ്പോള്‍ നടക്കുന്നത് വലിയൊരു പിആര്‍ വര്‍ക്ക് ആണെന്നും സജിതാ മഠത്തില്‍ ആരോപിച്ചു. ആക്രമിക്കപ്പെട്ട നടിയെ വിഷമിപ്പിക്കുന്ന തരത്തില്‍ നിലപാട് എടുക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും തന്നെ അവകാശമില്ലെന്നും സജിത പറയുന്നു

പുരുഷന്മാരുടെ രീതി
സുഹൃത്തായ ഒരാള്‍ തെറ്റ് ചെയ്തുവെങ്കില്‍ അയാള്‍ക്കൊപ്പം നില്‍ക്കണം എന്ന പുരുഷന്മാരുടെ രീതിയായിരിക്കാം ഈ സന്ദര്‍ശനമെന്നും സജിതാ മഠത്തില്‍ വിമര്‍ശനം ഉന്നയിച്ചു. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ദിലീപ് പുറത്തിറങ്ങുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ല

കേസിനെ സ്വാധീനിക്കും
ഗണേഷ് കുമാര്‍ പ്രതിയുടെ സുഹൃത്ത് അല്ലെങ്കില്‍ അഭിനേതാവ് എന്നതിലുപരി ഒരു ഇടത് എംഎല്‍എ കൂടിയാണ്. അതുകൊണ്ട് തന്നെ പ്രതിയെ പിന്തുണയ്ക്കുന്ന ഇത്തരം പ്രസ്താവനകള്‍ കേസിനെ സ്വാധീനിക്കുമെന്നും സജിതാ മഠത്തില്‍ പറയുന്നു

നടിയെ വിളിച്ചിട്ട് പോലുമില്ല
ദിലീപിന് ഓണക്കോടി കൊടുക്കാന്‍ ജയിലില്‍ പോയിട്ട് തിരിച്ച് വരുമ്പോള്‍ ഇരയായ നടിയെക്കൂടി ഇവര്‍ക്ക് ചെന്ന് കാണാമായിരുന്നു. വളരെ അടുപ്പമുള്ളവരൊഴികെ ആരും നടിയെ വിളിച്ചിട്ട് പോലുമില്ല. ഇക്കാര്യത്തില്‍ വിമന്‍ ഇന്‍ കളക്ടീവ് ആലോചിച്ച് തീരുമാനം എടുക്കുമെന്നും സജിതാ മഠത്തില്‍ വ്യക്തമാക്കി

ഉപകാരമില്ലെങ്കിലും ഉപദ്രവിക്കരുത്
ആക്രമണത്തിന് ഇരയായ നടിയുടെ ഒപ്പം നില്‍ക്കണമെന്നില്ല. അതേസമയം അവള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കാതിരിക്കാമായിരുന്നുവെന്നും സജിത മഠത്തില്‍ അഭിപ്രായപ്പെട്ടു. ദിലീപിന് പിന്തുണ പ്രഖ്യാപിക്കുന്ന സിനിമാക്കാരുടെ നീക്കം പൊതുവില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications