കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിക്ക് വേണ്ടി പണിമുടക്കി സമരം ചെയ്തവര്‍ക്ക് ശമ്പളം, അതും മന്ത്രി പറഞ്ഞിട്ട്

  • By Gowthamy
Google Oneindia Malayalam News

ആലപ്പുഴ: പണിമുടക്കി സമരം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കി സര്‍ക്കാര്‍. ആലപ്പുഴ നഗരസഭയിലെ ഇടത് യൂണിയനിലെ ജീവനക്കാര്‍ക്ക്ാണ് ജോലി ചെയ്യാതെ തന്നെ ശമ്പളം ലഭിച്ചിരിക്കുന്നത്. എട്ടു ദിവസത്തെ ശമ്പളമാണ് ഇവര്‍ക്ക് ഇത്തരത്തില്‍ ലഭിച്ചിരിക്കുന്നത്.

മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ ഫയല്‍ കാണാതായ സംഭവത്തില്‍ ആലപ്പുഴ നഗരസഭയിലെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പണിമുടക്കിയവര്‍ക്കാണ് ശമ്പളം നല്‍കിയിരിക്കുന്നത്.

thomaschandy

ഫയല്‍ കാണാതായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് മറ്റുള്ളവര്‍ സമരം ചെയ്തത്. ഇവരെ സസ്‌പെന്‍ഡ് ചെയ്തത് അന്യായമാണെന്നാണ് ആരോപണം. 12 ദിവസം നീണ്ട സമരത്തിനിടെ ഒറ്റ ദിവസം പോലും ഈ ജീവനക്കാര്‍ ജോലിക്ക് കയറിയിരുന്നില്ല.

'വഴിമുടക്കി കാർ' പണികൊടുത്തത് ജോബിക്ക്! തെറിവിളിയും ഭീഷണിയും, മരിച്ചുപോയ അമ്മയെ വരെ ട്രോളി...
സമരം ചെയ്ത ദിവസങ്ങളിലെ ശമ്പളം നല്‍കരുതെന്ന നഗരസഭ അധ്യക്ഷന്റെ നിര്‍ദേശം മറികടന്നാണ് സെക്രട്ടറി ബില്ലില്‍ ഒപ്പിട്ടത്. ഇതേതുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് നഗരകാര്യ വകുപ്പ് സെക്രട്ടറിക്കു പരാതി നല്‍കി. ഒരുമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ശമ്പളം നല്‍കിയതെന്നാണ് വിവരം.

രാത്രിയില്‍ പോലീസിന്റെ ഗുണ്ടായിസം; വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചു, മലപ്പുറത്ത് ചെയ്തത്...
കഴിഞ്ഞ മാസം 22ന് ആരംഭിച്ച സമരം സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്തതിനു ശേഷം കഴിഞ്ഞ നാലിനാണ് പിന്‍വലിച്ചത്. തുടര്‍ന്നു ശമ്പളം നല്‍കുന്നതു സംബന്ധിച്ച് നഗരസഭ അധ്യക്ഷനും സെക്രട്ടറിയും തമ്മില്‍ ചര്‍ച്ച നടന്നു. ഈ ചര്‍ച്ചയിലാണ് സമരം ചെയ്ത ദിവസങ്ങള്‍ ഒഴിച്ച് ശമ്പളം നല്‍കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ ശമ്പളയിനത്തിലെ ലക്ഷക്കണക്കിന് രൂപ ഇടത് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തി.

English summary
salary for officials who strike in alappuzha corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X