കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ വാക്കു പാലിച്ചില്ല, കെഎസ്ആര്‍ടിസി ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും. ശമ്പളം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണമുടക്കുന്നത്. ഒരു വിഭാഗം ജീവനക്കാരാണ് പണിമുടക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ വാക്കു പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി മൂന്നിന് ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും. അവസാന പ്രവൃത്തി ദിനമായ 31ന് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റൊരു തൊഴിലാളി സംഘടനയായ എഐടിയുസി ഗതാഗത മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിരിക്കുന്നു. അതിനിടെ കഴിഞ്ഞ മാസത്തെ ശമ്പളക്കുടിശിക വിതരണം ചെയ്തു.

ksrtc

ജനുവരിയിലെ ശമ്പളവും ഡിസംബര്‍ ,ജനുവരി മാസങ്ങളിലെ പെന്‍ഷനും വിതരണം ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ശമ്പളം നല്‍കുന്നതിന് 70 കോടി രൂപവേണം. എന്നാല്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. ഇതാണ് ജീവനക്കാരെ പ്രകോപിതരാക്കിയിരിക്കുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പലതവണ പണി മുടക്കിയിരുന്നു. തുടര്‍ന്ന് വായ്പ എടുത്താണ് പ്രശ്‌നം പരിഹരിച്ചത്. കൂടാതെ നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ വെട്ടിക്കുറയ്്ക്കുകയും ചെയ്തിരുന്നു.

അതേസമയം കെടിഡിഎഫ്‌സിയില്‍ നിന്ന് 100 കോടി രൂപയുടെ വായ്പ കൂടി ലഭിച്ചതായി മന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. പെന്‍ഷന്‍ വിതരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

English summary
കഴിഞ്ഞ മാസങ്ങളില്‍ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പലതവണ പണി മുടക്കിയിരുന്നു. തുടര്‍ന്ന് വായ്പ എടുത്താണ് പ്രശ്‌നം പരിഹരിച്ചത്. കൂടാതെ നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ വെട്ടിക്കുറയ്്ക്കുകയും ചെയ്തിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X