ബദിയഡുക്ക-നീർച്ചാൽ പ്രദേശങ്ങളിൽ കഞ്ചാവ് കച്ചവടം വ്യാപകമാകുന്നു

  • Posted By:
Subscribe to Oneindia Malayalam

ബദിയഡുക്ക: ബദിയഡുക്ക ബസ്‌സ്റ്റാൻഡ് പരിസരത്തെ പെട്ടിക്കട കേന്ദ്രികരിച്ച് കഞ്ചാവ് വിൽപന വ്യാപക മാവുന്നു എന്ന് പരാതി. രാവിലെ 10 മണിമുതൽ രാത്രി 12 മണിവരെ പ്രവൃത്തിക്കുന്ന ഇവിടം രാപകലിലാതെ ഇടപാടുകൾ നടക്കുന്നുണ്ട്. കന്യപ്പാടി ഭാഗത്തു നിന്നുമാണ് എല്ലാ ദിവസവും സ്കൂട്ടറയിലാണ് കഞ്ചാവ് ഇവിടെ എത്തുന്നത്. . സ്‌കൂട്ടർ കാരൻ എത്തുമ്പോൾ തന്നെ ആവശ്യക്കാരും ഈ സ്ഥലങ്ങളിൽ ചുറ്റിപ്പറ്റിയുണ്ടാവും.

വാളൂരിൽ മിന്നലേറ്റ് വീട് തകര്‍ന്നു; മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം

പോലീസുക്കാരടക്കം നിരവധി പേരാണ് ഇവിടെ എല്ലാദിവസവും കയറി ഇറങ്ങുന്നത്. നേരത്തെ പരാതി കാരണം രണ്ട് തവണ കട അടപ്പിച്ചതായും നാട്ടുകാർ പറയുന്നുണ്ട്. ബദിയടുക്കയിൽ ഈ പെട്ടിക്കട കേന്ത്രീകരിച്ച് മാത്രമല്ല മറ്റ് പല സ്ഥലങ്ങളിലും കഞ്ചാവ് വിൽപന നടക്കുന്നുണ്ട്. കഞ്ചാവിനായുള്ള ആവശ്യക്കാരും ദിവസം കഴിയും തോറും കൂടി വരികയാണ്. മുഖ്യമായും സ്‌കൂൾ കുട്ടികളെ കേന്ദ്രികരിച്ചാണ് കച്ചവടം. കഴിഞ്ഞ ദിവസം കഞ്ചാവ് അടിച്ച് പ്രശ്‌നമുണ്ടാക്കിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ganja65

കുട്ടികളും മുതിർന്നവരും അടക്കം നിരവധിയാൾക്കാർ പല ആവശ്യങ്ങൾക്കായി എത്തുന്ന ഒരു മുഖ്യ ടൗൺ തന്നെയാണ് ബദിയടുക്ക. അങ്ങനെയുള്ള പരിസരങ്ങളിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാവുന്നില്ല എന്നത് സങ്കടകരം തന്നെ

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Sale of ganja in Badiyadukka- Neerchal regions is wide-spreading

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്