Get Updates
Get notified of breaking news, exclusive insights, and must-see stories!

അറുക്കലിന് ശേഷമുള്ള ഹര്‍ത്താലിന് കാത്തിരിക്കുന്നു... വര്‍ക്കിങ് ഡേയ്‌സില്‍ കൊല്ലണം: സലീം കുമാർ

കൊച്ചി: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ അതി ശക്തമായ ഭാഷയിലാണ് സിനിമ താരം സലീം കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. പാതി പരിഹാസം കലര്‍ത്തിയാണ് സലീമിന്റെ വിമര്‍ശനം.

കണ്ണൂരുകാരുടെ സ്‌നേഹം ഏറെ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിന് പ്രകീര്‍ത്തിക്കാന്‍ സലീം കുമാര്‍ മറക്കുന്നില്ല. എന്നാല്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി അന്യനെ കൊലക്കത്തിക്കിരയാക്കാന്‍ മടിയില്ലാത്തവരായി മാറുമ്പോള്‍ അവരുടെ എല്ലാ നന്മകളും തകര്‍ന്നടിയുന്നു എന്നാണ് സലീം കുമാര്‍ പറയുന്നത്.

ഇനിയെങ്കിലും കൊലപാതകങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ നടത്താന്‍ ശ്രമിക്കണം എന്നാണ് സലീം കുമാറിന്റെ പരിഹാസം. അങ്ങനെയാകുമ്പോള്‍ ഒരു ഹര്‍ത്താല്‍ അവധി മലയാളിക്ക് കിട്ടുമല്ലോ...

കണ്ണൂര്‍ ജോലി

കണ്ണൂര്‍ ജോലി

മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ ഒരു സ്റ്റീല്‍ അലമാര കമ്പനിയുടെ റെപ്രസന്റേറ്റീവ് ആയി ശനി, ഞായര്‍ ദിവസങ്ങളില്‍ സലീം കുമാര്‍ കണ്ണൂരില്‍ ജോലി ചെയ്തിട്ടുണ്ടത്രെ. അന്ന് കണ്ണൂരുകാരുടെ സ്‌നേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

ആദര്‍ശ ധീരര്‍

ആദര്‍ശ ധീരര്‍

വിവാഹത്തിന് സ്ത്രീധനം വാങ്ങാത്ത ആദര്‍ശ ധീരരെ കണ്ണൂരിലല്ലാതെ ഈ സാക്ഷര കേളത്തില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ ആകില്ലെന്നും സലീം കുമാര്‍ പ്രകീര്‍ത്തിക്കുന്നുണ്ട്.

അത്രയ്ക്ക് നല്ലവര്‍

അത്രയ്ക്ക് നല്ലവര്‍

താന്‍ തന്റെ സ്വന്തം നാടിനേക്കാള്‍ കണ്ണൂരിലെ ജനങ്ങളെ സ്‌നേഹിക്കുന്നു എന്നാണ് സലീം കുമാര്‍ പറയുന്നത്. അത്രയ്ക്ക് നല്ലവരാണ് , സ്‌നേഹ സമ്പന്നരാണ്, നിഷ്‌കളങ്കരാണ്... കണ്ണൂരിലെ ജനങ്ങള്‍ എന്നാണ് സലീം പറയുന്നത്.

എല്ലാ നന്മകളും

എല്ലാ നന്മകളും

പക്ഷേ, താന്‍ അന്ധമായി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി അന്യനെ കൊലക്കത്തിയ്ക്ക് ഇരയാക്കാന്‍ മടിയില്ലാത്തവരായി മാറുമ്പോള്‍ കണ്ണൂരുകാരുടെ എല്ലാ നന്മകളും തകര്‍ന്നടിയുന്നു എന്നാണ് സലീമിന്റെ ആക്ഷേപം.

കൊല്ലുന്നവനും ചാവുന്നവനും

കൊല്ലുന്നവനും ചാവുന്നവനും

എന്തിനാണ് കൊല്ലുന്നതെന്ന് കൊല്ലുന്നവനും, എന്തിനാണ് ചത്തതെന്ന് ചാവുന്നവനും അറിയാത്ത നാടായി കണ്ണൂര്‍ മാറി എന്നാണ് ആക്ഷേപം. ചൊല്ലുന്നവനും ചാവുന്നവനും അഷ്ടിക്ക് വകയില്ലാത്തവനാണെന്നും കണ്ടെത്തല്‍.

രക്തസാക്ഷി

രക്തസാക്ഷി

കൊല്ലാനും ചാവാനും നടക്കുന്നവരോട് സലീം കുമാറിന് പറയാനുള്ളത് ഇതാണ്- നിങ്ങളെ ധീരരക്തസാക്ഷികളായി കേരള ജനത വാഴ്ത്തും എന്ന് കരുതണ്ട. ഒരു അവധി ദിനത്തിനുള്ള ബലിമൃഗങ്ങള്‍ മാത്രമാണ് നിങ്ങള്‍ എന്നാണ് സലീമിന്റെ ഉപദേശം.

ഹര്‍ത്താല്‍

ഹര്‍ത്താല്‍

ഇന്നറുത്താല്‍ നാളെ ഹര്‍ത്താല്‍... ഇതാണല്ലോ കേരളത്തിന്റെ പുതിയ മുദ്രാവാക്യം എന്നാണ് പരിഹാസം. പുതിയ ബോംബുകള്‍ കൊണ്ട് ഗ്രാമങ്ങള്‍ നിറക്കുക, പഴയ കത്തികള്‍ക്ക് മൂര്‍ച്ച കൂട്ടുക എന്നാണ് സലീം പരിഹസിക്കുന്നത്.

പ്രവൃത്തിദിനങ്ങളില്‍

പ്രവൃത്തിദിനങ്ങളില്‍

കണ്ണൂരില്‍ കൊല്ലാനും ചാവാനും തയ്യാറായി ചെറുപ്പക്കാര്‍ ഇനിയും ബാക്കിയുണ്ട്. അതുകൊണ്ട് കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ അത് വര്‍ക്കിങ് ഡേയ്‌സില്‍ നടത്താന്‍ ശ്രമിക്കണം എന്നാണ് പരിഹാസം. അങ്ങനെയാകുമ്പോള്‍ ഹര്‍ത്താല്‍ അവധി ലഭിക്കുമല്ലോ എന്ന് വീണ്ടും പരിഹാസം.

അറുക്കലിന് ശേഷം

അറുക്കലിന് ശേഷം

അടുത്ത അറുക്കലിന് ശേഷമുള്ള ഹര്‍ത്താലിനായി ഞങ്ങള്‍ കേരള ജനത കാത്തിരിക്കുകയാണ് എന്നാണ് അടുത്ത സര്‍ക്കാസം. അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായി ജീവിക്കുന്നവരോട് മാപ്പ് ചോദിച്ചുകൊണ്ടാണ് സലീം കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതാണ് അത്

ഇതാണ് സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പതിനേഴായിരത്തിലധികം ആളുകളാണ് ഈ പോസ്റ്റ് വായിച്ചിട്ടുള്ളത്. അയ്യായിരത്തോളം പേര്‍ ഷെയര്‍ ചെയ്തിട്ടും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+