കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളമശ്ശേരി ഭൂമി തട്ടിപ്പില്‍ സലീം രാജ് പ്രതിയല്ല

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: വിവാദമായ കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് സിബിഐയുടെ പ്രതിപ്പട്ടികയിലില്ല. എറാണകുളത്തെ കോടതിയില്‍ സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറില്‍ സലീം രജിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

തൃക്കാക്കര വില്ലേജ് ഓഫീസറാണ് കേസിലെ ഒന്നാം പ്രതി. സലീം രാജിന്റെ ബന്ധുക്കളായ അബ്ദുള്‍ മജീദ്, സലാം കാട്ടിപ്പറമ്പ് സെപ്ഷ്യല്‍ വില്ലേജ് ഓഫീസര്‍ മുറാദ് എന്നിവരും പ്രതികളാണ്.

Salim Raj

എന്നാല്‍ തിരുവനന്തപുരത്തെ കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിനെ സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കോടതയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ സലീം രാജ് 21-ാം പ്രതിയാണ്. കേസില്‍ 23 പ്രതികളാണ് ഉള്ളത്.

സലീം രാജിന്റെ നേതൃത്വത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും നടന്ന ഭൂമി തട്ടിപ്പുകള്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചതാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലീം രാജ് ആ സ്വാധീനം ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്നാണ് ആരോപണം.

ഹൈക്കോടതി പോലും സലീം രാജിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ചു. എന്നാല്‍ മിക്കപ്പോഴും സലീം രാജിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിരുന്നത്.

English summary
Salim Raj is not included in Kalamassery land fraud case FIR.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X