സമസ്ത മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു: ഫലം അറിയാന്‍ എന്ത് ചെയ്യണം, അറിയേണ്ടതെല്ലാം
കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് 2023 മാർച്ച് 04, 05 തിയ്യതികളിൽ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൊത്തം 177400 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 173364 പേർ ഉപരിപഠനത്തിന് അർഹതനേടി. samastha.in എന്ന വെബ്‌സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്.
2023-ലെ കേരള സമസ്ത പൊതു പരീക്ഷാ ഫലം എങ്ങനെ അറിയാം
ഘട്ടം 1: സമസ്ത കേരള ഇസ്ലാം വിദ്യാഭ്യാസ ബോർഡിന്റെ (ഇസ്ലാമിക് വിദ്യാഭ്യാസ ബോർഡ്) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - samastha.in
ഘട്ടം 2: ഹോംപേജിലെ "റിസല്‍ട്ട്" ടാബ് ക്ലിക്ക് ചെയ്യുക
ഘട്ടം 3: പ്രസക്തമായ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: രജിസ്റ്റർ നമ്പർ നൽകി ക്ലാസ് 5/7/10/12 തിരഞ്ഞെടുക്കുക
ഘട്ടം 5: ഡീറ്റിയല്‍സ് നല്‍കുക
ഘട്ടം 6: കേരള സമസ്ത പൊതു പരീക്ഷാ ഫലം 2023 സ്ക്രീനിൽ കാണാം
ഘട്ടം 7: കേരള സമസ്ത ഫലം 2023 ഡൗൺലോഡ് ചെയ്‌ത് ഭാവി റഫറൻസിനായി അതിന്റെ പ്രിന്റൗട്ട് എടുക്കുക.

അഞ്ചാം തരത്തിൽ 95.34 ശതമാനവും ഏഴാം തരത്തിൽ 97.18 ശതമാനവും പത്താം തരത്തിൽ 99 ശതമാനവും പന്ത്രണ്ടാം തരത്തിൽ 99.38 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. അഞ്ചാം തരത്തിൽ 13872 കുട്ടികളും ഏഴാം തരത്തിൽ 7578 കുട്ടികളും പത്താം തരത്തിൽ 3864 കുട്ടികളും പന്ത്രണ്ടാം തരത്തിൽ 223 കുട്ടികളും എല്ലാ വിഷയത്തിലും അ+ ഗ്രേഡ് നേടി.
കേരളം, തമിഴ്‌നാട്, കർണാടക, അന്തമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കർണാടകയിലുമായി ഇരുപത്തിരണ്ട് കേന്ദ്രീകൃത മൂല്യനിർണ്ണയ കാമ്പുകളിൽ രണ്ടായിരത്തി അറുനൂറ് അധ്യാപകർ മൂന്ന് ദിവസങ്ങൾ കൊണ്ടാണ് മൂല്യനിർണ്ണയം പൂർത്തിയാക്കിയത്.
പുനർ മൂല്യ നിർണ്ണയത്തിനുള്ള അപേക്ഷകൾ ഏപ്രിൽ 07 മുതൽ 20 വരെ പേപ്പർ ഒന്നിന് 100 രൂപ ഫീസ് സഹിതം സദർ മുഅല്ലിം മുഖേന വെബ് സൈറ്റിൽ ഓൺലൈനായി നൽകേണ്ടതാണ് ( www.samtsaha.in > Apply for Revaluation ).
പൊതുപരീക്ഷയും മൂല്യനിർണ്ണയവും സമയബന്ധിതമായി പൂർത്തിയാക്കാൻ സഹകരിച്ച അധ്യാപകരെയും രക്ഷകർത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും വിദ്യാർത്ഥികളെയും സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ട്രഷറർ സയ്യിദ് കുമ്പോൽ ആറ്റക്കോയ തങ്ങൾ, പരീക്ഷാ ബോർഡ് ചെയർമാൻ ഡോ.അബ്ദുൽ അസീസ് ഫൈസി ചെറുവാടി എന്നിവർ പ്രത്യേകം അഭിനന്ദിച്ചു.












Click it and Unblock the Notifications