കൊച്ചിയിൽ ഉത്തരേന്ത്യക്കാരന്റെ വീട്ടിൽ കണ്ടത്!! പരിശോധനയ്ക്കെത്തിയവർ ഞെട്ടി!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: വിൽപ്പനയ്ക്ക് സൂ‌ക്ഷിച്ചിരുന്ന ആനക്കൊമ്പും ചന്ദനമുട്ടിയും വീട്ടിൽ നിന്ന് കണ്ടെത്തി. കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനിൽ താമസിക്കുന്ന ഉത്തരേന്ത്യക്കാരനായ മനീഷ് ഗുപ്തയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഇതിനു പുറമെ വിദേശ മദ്യവും കൃഷ്ണമൃഗത്തിന്റെ കൊമ്പും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പും ഫ്ലൈയിങ് സ്ക്വാഡും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

പത്ത് ലക്ഷത്തോളം

പത്ത് ലക്ഷത്തോളം

കണ്ടെത്തിയത് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന ആനക്കൊമ്പും ചന്ദനമുട്ടിയുമാണെന്ന് അധികൃതർ അറിയിച്ചു. വിൽപ്പനയ്ക്കായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്.

 ഉത്തരേന്ത്യക്കാരന്റെ വീട്ടിൽ

ഉത്തരേന്ത്യക്കാരന്റെ വീട്ടിൽ

കൊച്ചി കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനിൽ താമസിക്കുന്ന ഉത്തരേന്ത്യക്കാരനായ മനീഷ് ഗുപ്ത എന്ന ബോബി ഗുപ്തയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

പരിശോധന നടത്തിയത്

പരിശോധന നടത്തിയത്

വനംവകുപ്പും ഫ്ലൈയിങ് സ്ക്വാഡും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുമാണ് പരിശോധന നടത്തിയത്. വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ ബി ജയചന്ദ്രൻ, ഫോറസ്റ്റ് ഓഫീസർമാരായ ശ്രീജിത്, സുമേഷ് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടർ മധു വാഹനൻ, സജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

നാട്ടാനയുടെ കൊമ്പ്

നാട്ടാനയുടെ കൊമ്പ്

അങ്കമാലി സ്വദേശി ജോസിൻഖറെ ഉടമസ്ഥതയിലുണ്ടായിരുന്ന ശശീന്ദ്രൻ എന്ന ആനയുടെ കൊമ്പുകളാണിത്. 56 വയസുശള്ള ആനയുടേതാണ് കൊമ്പുകൾ. 2010ൽ ഈ ആന ചെരിഞ്ഞിരുന്നു.

അനുമതി ഇല്ലാതെ കൈവശം വച്ചു

അനുമതി ഇല്ലാതെ കൈവശം വച്ചു

‌അനുമതി ഇല്ലാതെ കൊമ്പ് കൈവശം വച്ചതിനാണ് ഗുുപ്തയെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. നാട്ടാനയുടേതായാലം ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വാങ്ങിയിരിക്കണം. ഇതിന്റെ രേഖകളൊന്നും ലഭിച്ചിട്ടില്ല.

 ചന്ദനമുട്ടിയും മാൻ കൊമ്പും വിദേശമദ്യവും

ചന്ദനമുട്ടിയും മാൻ കൊമ്പും വിദേശമദ്യവും

ആനക്കൊമ്പിനു പുറമെ അഞ്ച് കിലോയിലേറെ തൂക്കമുള്ള ചന്ദന മുട്ടിയും കൃഷ്ണമൃഗത്തിന്റെ കൊമ്പും വിദേശമദ്യവും പിടിച്ചെടുത്തു. ചന്ദനമുട്ടികൾ മറയൂരിൽ നിന്ന് എത്തിച്ചതാണ്.

മനീഷ് ഗുപ്ത കോയമ്പത്തൂരിൽ

മനീഷ് ഗുപ്ത കോയമ്പത്തൂരിൽ

അതേസമയം ഉടമസ്ഥനായ മനീഷ് ഗുപ്ത കോയമ്പത്തൂരിലുണ്ടെന്നാണ് വിവരം. അനധികൃതമായി ആനക്കൊമ്പും മറ്റും സൂക്ഷിച്ചിരുന്നതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വിവാഹ സത്കാരത്തിനായിട്ടാണ് മദ്യം സൂക്ഷിച്ചിരുന്നതെന്നാണ് മനീഷ് ഗുപ്തയുടെ ഭാര്യ പറയുന്നു.

നായ്ക്കളെ അഴിച്ചുവിട്ടു

നായ്ക്കളെ അഴിച്ചുവിട്ടു

അതിനിടെ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മനീഷ്ഗുപ്തയുടെ ഭാര്യും ബന്ധുക്കളും ആക്രമിച്ചു. നായ്ക്കളെ അഴിച്ചു വിടുകയും ചെ്തതായി ആരോപണം ഉണ്ട്. വീട്ടിൽ അതിക്രമിച്ച് കേറിയെന്നാരോപിച്ച് മാധ്യമ പ്രവർത്തകരെ പൂട്ടിയിടുകയും ചെയ്തു.

English summary
sandal wood ivory in north ndians house in kochi
Please Wait while comments are loading...