കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം പേരിലുള്ള ആരോപണങ്ങളൊക്കെ എന്തായി..? സുരേന്ദ്രന്റെ പേജില്‍ സന്ദീപ് അനുകൂലികളുടെ പൊങ്കാല

Google Oneindia Malayalam News

കോഴിക്കോട്: ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയ നടപടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരിലും രോഷം. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ സന്ദീപ് വാര്യര്‍ അനുകൂലികളുടെ പൊങ്കാലയാണ്. സന്ദീപ് വാര്യര്‍ക്കെതിരായ നടപടി അംഗീകരിക്കാനാവില്ല എന്നാണ് സുരേന്ദ്രന്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റിനും താഴെ നിറയുന്ന കമന്റുകള്‍.

ബി ജെ പിയില്‍ നടക്കുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനമാണ് എന്നും ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ മാത്രം സന്ദീപ് വാര്യരെ മാറ്റി നിര്‍ത്തിയിത് അംഗീകരിക്കാനാവില്ല എന്നുമാണ് അണികള്‍ പറയുന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷന് നേരേയും ആരോപണങ്ങള്‍ ഉണ്ടെന്നും അങ്ങനെയെങ്കില്‍ അദ്ദേഹവും സ്ഥാനത്ത് നിന്ന് മാറണം എന്നുമാണ് കമന്റുകള്‍.

1

പാര്‍ട്ടിയുടെ പേരില്‍ നിന്ന് അനധികൃത പണപ്പിരിവ് നടത്തി എന്ന ആരോപണത്തെ തുടര്‍ന്നാണ് സന്ദീപ് വാര്യരെ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം മാറ്റിയത്. കോട്ടയത്ത് ചേര്‍ന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍ ഭാരവാഹിയോഗത്തില്‍ നിന്ന് ഇറങ്ങിപോരുകയും ചെയ്തിരുന്നു.

നിശബ്ദരാകുന്നത് നിസഹായതയല്ല; സന്ദീപിനെ പിന്തുണച്ച് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംടി രമേശ്നിശബ്ദരാകുന്നത് നിസഹായതയല്ല; സന്ദീപിനെ പിന്തുണച്ച് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംടി രമേശ്

2

കോര്‍ കമ്മിറ്റി യോഗ തീരുമാനം വിശദീകരിക്കവെ കെ സുരേന്ദ്രനാണ് സന്ദീപ് വാര്യരെ മാറ്റി നിര്‍ത്തിയ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ സംഘടനക്കുള്ളിലെ കാര്യമാണ് എന്നും എന്തിനാണ് നടപടി എന്നത് പരസ്യമാക്കാനാകില്ല എന്നുമായിരുന്നു കെ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ ആണ് സന്ദീപ് വാര്യര്‍ക്കെതിരെ നേതൃത്വത്തിന് പരാതി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.

കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...

3

പാര്‍ട്ടിയെ ഉപയോഗിച്ച് സന്ദീപ് ലക്ഷങ്ങള്‍ തട്ടിയെന്നാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. കൂടാതെ പെട്രോള്‍ പമ്പിന്റെ പേരില്‍ പണം പിരിച്ചുവെന്ന പേരില്‍ പരാതിയും സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊടകര കുഴല്‍പ്പണക്കേസ്, തെരഞ്ഞെടുപ്പ് കോഴ, മകന്റെ നിയമനം തുടങ്ങിയ ആരോപണങ്ങള്‍ സുരേന്ദ്രനെതിരേയും ഉണ്ട് എന്നാണ് മറുപക്ഷം ആരോപിക്കുന്നത്.

'ബബിയയ്ക്ക് സ്മാരകം നിര്‍മിക്കും, എനിക്ക് മൂന്ന് തവണ ദര്‍ശനം കിട്ടിയിട്ടുണ്ട്..'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍'ബബിയയ്ക്ക് സ്മാരകം നിര്‍മിക്കും, എനിക്ക് മൂന്ന് തവണ ദര്‍ശനം കിട്ടിയിട്ടുണ്ട്..'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

4

അങ്ങനെയിരിക്കെ സന്ദീപ് വാര്യര്‍ക്കെതിരെ നടപടിയെടുത്തത് അദ്ദേഹത്തിന്റെ വളര്‍ച്ച തടയാനാണ് എന്നാണ് സുരേന്ദ്രനെതിരായ ആരോപണം. പാര്‍ട്ടിക്കുള്ളില്‍ അതിവേഗമാണ് സന്ദീപ് വാര്യര്‍ വളര്‍ച്ച നേടിയത്. യുവമോര്‍ച്ച നേതാവില്‍ നിന്ന് പെട്ടെന്നായിരുന്നു സന്ദീപ് വാര്യര്‍ ബി ജെ പി സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയത്.

5

ചാനല്‍ ചര്‍ച്ചകളില്‍ അടുത്ത കാലത്തായി ബി ജെ പിയുടെ മുഖമായി മാറാനും സന്ദീപ് വാര്യര്‍ക്കായിരുന്നു. ഇക്കാരണത്താലാണ് സോഷ്യല്‍ മീഡിയയിലും സന്ദീപ് വാര്യര്‍ക്ക് വലിയ പിന്തുണ ആര്‍ജിക്കാനായത്. ഇതാണ് ഇപ്പോഴത്തെ നടപടിയുടെ പേരില്‍ സുരേന്ദ്രനെ പ്രതിരോധത്തിലാക്കുന്നതും. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ശക്തമായി എന്നാണ് വിമര്‍ശനം.

6

രാജിവച്ചു പുറത്തുപോകൂ എന്നും അങ്ങനെയെങ്കിലും ബിജെപി നന്നാവട്ടെയെന്നും ആണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ നിറയുന്ന കമന്റുകള്‍. ഏറ്റവും ഒടുവില്‍ തിരുവല്ല നരബലിയോട് അനുബന്ധിച്ച് സുരേന്ദ്രന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലും സന്ദീപ് വാര്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള കമന്റുകള്‍ നിറയുകയാണ്.

7

ചില കമന്റുകള്‍ നോക്കാം


'ദയവു ചെയ്തു ബിജെപിയെ തകര്‍ക്കരുത്'
'ആഹാ അഭിപ്രായം പറയാന്‍ പറ്റിയ ആളാണല്ലോ.... പടവലങ്ങ പോലെ പാര്‍ട്ടി വളര്‍ത്തിയ മഹാന്‍'

'ഈ രീതിയില്‍ പോയാല്‍ കേരളത്തില്‍ ബിജെപി ഉണ്ടോന്നു മഷി ഇട്ടു നോക്കേണ്ടി വരും'

'നിങ്ങള്‍ ഈ പാര്‍ട്ടിയെ നയിച്ചു കുട്ടിച്ചോറാക്കും'

8

I strongly oppose the act of removing Sandeep varier from the post of BJP state spokesperson. Please reinstate him immediately


'താങ്കള്‍ പ്രസിഡന്റ് ആവുന്ന സമയത്ത് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു
ഒരിക്കലും ഈ പാര്‍ട്ടി ഗതി പിടിക്കരുത് ആഗ്രഹിക്കുന്ന ആളാണ് താങ്കള്‍ ഇപ്പോള്‍ മനസ്സില്‍ ആയി'

'ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നേതാവിനെ ചേര്‍ത്ത് പിടിക്കാന്‍ ആണ് കൂടുതല്‍ താല്പര്യം സന്ദീപ് ജി Sandeep.G.Varier support '

9

'താങ്കള്‍ ഒകെ കൂടി 15% ഉള്ള വോട്ട് വിഹിതം 10 ആക്കി തരുമല്ലോ ഡോ... പാര്‍ട്ടി യുടെ നേതൃത്വ സ്ഥാനത് ഉള്ളവനെ പുറത്താകുമ്പോള്‍ കുറഞ്ഞത് അണികളെ ബോധിപ്പിക്കാന്‍ ഉള്ള ബാധ്യത എങ്കിലും കണികടെ..'

Our support is with Sandeep G Varrier. I had unfollowed you as Mark of protest. In your leadership what is the growth the party has shown. Total waste. You leave the leadership.

English summary
Sandeep Varier supporters lashes out in K Surendran's Facebook page, here is the comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X