Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇടത് പോളിസി പാരാലിസിസ് ഒളിപ്പിക്കാന്‍ ഐസക്കിന്റെ പെരും നുണകള്‍'; തുറന്നടിച്ച് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: കൊവിഡ് തകര്‍ച്ചയില്‍ കേരള സമ്പദ്ഘടന പുറത്തുകടന്നുവന്നെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ അവകാശവാദത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. കേരളത്തെ സാമ്പത്തികമായി തകര്‍ത്തെറിഞ്ഞ ഇടത് പോളിസി പാരാലിസിസ് ഒളിപ്പിക്കാന്‍ തോമസ് ഐസക്ക് കൂട്ടുപിടിച്ചിരിക്കുന്നത് സ്റ്റാറ്റിസ്റ്റിക്‌സിനെ ആണെന്നും അതിലെ പൊള്ളത്തരം തുറന്നുകാണിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

1

സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്ന പുതിയ കാറുകള്‍ വാങ്ങല്‍ , ക്ലിഫ് ഹൗസില്‍ സ്വിമ്മിങ് പൂള്‍ പണിയല്‍ , പശുതൊഴുത്ത് ഉണ്ടാക്കല്‍ , കുടുംബത്തോടെയുള്ള വിദേശ ടൂറുകള്‍ ഇത്യാദി രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം ഇടതുപക്ഷ സര്‍ക്കാര്‍ നിര്‍വഹിക്കുന്നത് കേന്ദ്രം നല്‍കുന്ന ഈ സഹായം കൊണ്ടാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2

'കോവിഡ് തകര്‍ച്ചയില്‍ നിന്ന് കേരള സമ്പദ്ഘടന പുറത്തുകടന്നു. 2021-22-ലെ സംസ്ഥാന ജിഡിപി സംബന്ധിച്ച കണക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് & സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ടു. അതുപ്രകാരം 2021-22-ല്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 12.07 ശതമാനമാണ്. ദേശീയ ജിഡിപിയുടെ വളര്‍ച്ച 8.7 ശതമാനമാണ്' സംസ്ഥാനത്ത് ജീവിച്ചിരിക്കുന്ന ഏക സാമ്പത്തിക ശാസ്ത്രഞ്ജന്‍ ശ്രീമാന്‍ തോമസ് ഐസക്ക് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫേസ്ബുക് പേജില്‍ നടത്തിയ അവകാശവാദമാണിത് .

3

ഈ അവകാശവാദവും യാഥാര്‍ത്ഥ്യവും തമ്മില്‍ എന്ത് ബന്ധമാണുള്ളത് ? വാസ്തവത്തില്‍ മലയാളികള്‍ക്ക് ഈ വളര്‍ച്ച അനുഭവപ്പെട്ടിട്ടുണ്ടോ ? കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്താണ് ? രാജ്യത്ത് റവന്യൂ ഡെഫിസിറ് ഗ്രാന്റ് വാങ്ങുന്ന 14 സംസ്ഥാനങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള 3 എണ്ണം , കേരളം , ബംഗാള്‍ , ത്രിപുര എന്നിവയാണ് . ഈ മൂന്ന് സംസ്ഥാനങ്ങളും എങ്ങനെ സ്ഥിരമായി വരുമാനക്കുറവുള്ള സംസ്ഥാനങ്ങളായി എന്ന് പണ്ട് രാജ്യസഭയില്‍ അരുണ്‍ ജെയ്റ്റ്‌ലി യെച്ചൂരിക്ക് ക്ലാസ് എടുത്തത് ഇത്തരുണത്തില്‍ ഓര്‍മ്മിക്കുന്നു .

4

ചെറിയ സംസ്ഥാനങ്ങളും വിഭജനത്തെ തുടര്‍ന്ന് സാമ്പത്തിക സ്രോതസ്സുകള്‍ തെലങ്കാനയിലേക്ക് പോയത് കൊണ്ട് വരുമാനം നഷ്ടപ്പെട്ട ആന്ധ്ര പ്രദേശും ആണ് . കേരളത്തെ പോലെ തന്നെ പോപ്പുലിസ്റ്റ് പൊളിറ്റിക്‌സ് കളിച്ച് കടക്കെണിയിലായ പഞ്ചാബും രാജസ്ഥാനും ലിസ്റ്റിലുണ്ട് .
പ്രതിമാസം കേന്ദ്ര സര്‍ക്കാര്‍ , റവന്യു ഡെഫിസിറ്റ് ഗ്രാന്റായി ഏകദേശം 1097 കോടി രൂപയാണ് കേരള ഖജനാവിലേക്ക് നല്‍കുന്നത് . ഈ പണം ഖജനാവിലേക്ക് വരുന്ന ദിവസങ്ങളിലാണ് സംസ്ഥാനം ദുര്‍വ്യയവ ചെലവുകള്‍ക്ക് ഉത്തരവിടുന്നത് എന്നതും ശ്രദ്ധേയമാണ് . പുതിയ കാറുകള്‍ വാങ്ങല്‍ , ക്ലിഫ് ഹൗസില്‍ സ്വിമ്മിങ് പൂള്‍ പണിയല്‍ , പശുതൊഴുത്ത് ഉണ്ടാക്കല്‍ , കുടുംബത്തോടെയുള്ള വിദേശ ടൂറുകള്‍ ഇത്യാദി രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം ഇടതുപക്ഷ സര്‍ക്കാര്‍ നിര്‍വഹിക്കുന്നത് കേന്ദ്രം നല്‍കുന്ന ഈ സഹായം കൊണ്ടാണ് .

5

റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഔദാര്യമല്ല , അവകാശമാണ് എന്നൊന്നും ക്യാപ്‌സ്യൂള്‍ ഇറക്കി വന്നേക്കരുത് . കാരണം അയല്‍വാസികളായ തമിഴ്‌നാടിനോ കര്ണാടകക്കോ വര്‍ഗ ശത്രുക്കളായ ഗുജറാത്തിനോ യുപിക്കോ ഒന്നും ഈ സഹായം കേന്ദ്രം നല്‍കുന്നില്ല .
എന്ത് കൊണ്ട് റവന്യു ഡെഫിസിറ്റ് ഉണ്ടായി ? റവന്യൂ ജനറേഷന്‍ നടക്കാത്തത് കൊണ്ട് . അവിടെയാണ് തോമസ് ഐസക്കിന്റെ വളര്‍ച്ചാ അവകാശവാദത്തിലെ പൊള്ളത്തരം വെളിച്ചത്താകുന്നത് .

6

ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ചയുണ്ടെങ്കില്‍ റവന്യൂ ജനറേഷനിലും ആ വളര്‍ച്ച കാണണ്ടേ ? സംസ്ഥാനത്ത് റവന്യൂ ജനറേറ്റ് ചെയ്യാന്‍ കഴിവുള്ള ഏത് പ്രോജക്ടിലാണ് സാര്‍ അങ്ങയുടെ കിഫ്ബി നിക്ഷേപിച്ചിട്ടുള്ളത് ? ദേശീയ പാത ലാന്‍ഡ് അക്വിസിഷന്‍ ആണെങ്കില്‍ 75 ശതമാനം ചിലവും വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ് . തോമസ് ഐസക്ക് അവകാശപ്പെടുന്നത് പോലെ ഭൂമി ഏറ്റെടുക്കലിന് കിഫ്ബി ചിലവാക്കിയ പണമാണ് സാമ്പത്തിക മേഖലക്ക് ഉത്തേജനമായതെങ്കില്‍ കയ്യടിക്കേണ്ടത് നരേന്ദ്ര മോദിക്കും നിതിന്‍ ഗഡ്കരിക്കുമല്ലേ ?

7

ജിഎസ്ടി നിലവില്‍ വന്നാല്‍ കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആയ കേരളത്തിന്റെ വരുമാനം വര്‍ദ്ധിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറഞ്ഞിരുന്നല്ലോ . കഴിഞ്ഞ ഒക്ടോബറില്‍ കേരളം പിരിച്ചെടുത്ത എസ്ജിഎസ്ടി 2485 കോടി രൂപയാണ് . അതേ സമയം അയല്‍വാസികളായ കര്‍ണാടകക്ക് ലഭിച്ചത് 10996 കോടി രൂപയും തമിഴ്നാടിന് 9540 കോടി രൂപയുമാണ് . ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് എന്ന നിലക്ക് കേരളത്തിന് ന്യായമായും കൂടുതല്‍ ജിഎസ്ടി പിരിച്ചെടുക്കാന്‍ സാധിക്കേണ്ടതാണ് . ടാക്‌സ് ബേസ് വര്‍ദ്ധിപ്പിക്കാന്‍ സാമ്പത്തിക ശാസ്ത്രഞ്ജനോ പിന്‍ഗാമിയോ ശ്രമിച്ചിട്ടില്ല .

8

പെരുമ്പാവൂരിലെ പ്‌ളേവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഭീകരമായ ജിഎസ്ടി തട്ടിപ്പ് പിടികൂടിയാല്‍ സംസ്ഥാന ധനകാര്യ മന്ത്രിയുടെ ഓഫിസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ വരികയാണ് , ഒഴിവാക്കി കൊടുക്കാന്‍ . ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം .
'കേരളത്തിന്റെ കടം സുസ്ഥിരമാണ്. കടം വാങ്ങി നമ്മള്‍ നടത്തിയ നിക്ഷേപമാണ് കേരളത്തെ കരകയറ്റിയത്' തോമസ് ഐസക്കിന്റെ അതേ പോസ്റ്റിലെ മറ്റൊരു അവകാശവാദമാണിത് . അതേയ് സാറേ , അടുത്ത വര്‍ഷമല്ലേ മസാല ബോണ്ട് വഴിക്കെടുത്ത കടം തിരിച്ചടക്കേണ്ടത് ?

9

അപ്പോള്‍ ഇവിടെ ഒന്നും കിട്ടീല ആരും ഒന്നും തന്നില്ല എന്ന കേന്ദ്ര വിരുദ്ധ പല്ലവിയും പാടി ഇവിടെ തന്നെ കാണുമല്ലോ അല്ലേ ?
'Lies, damned lies, and statistics' ... നുണകള്‍ , പെരും നുണകള്‍ , സ്ഥിതി വിവരക്കണക്കുകള്‍ . കേരളത്തെ സാമ്പത്തികമായി തകര്‍ത്തെറിഞ്ഞ ഇടത് പോളിസി പാരാലിസിസ് ഒളിപ്പിക്കാന്‍ തോമസ് ഐസക്ക് കൂട്ടുപിടിച്ചിരിക്കുന്നത് സ്റ്റാറ്റിസ്റ്റിക്സിനെ ആണ് . അതിലെ പൊള്ളത്തരം തുറന്ന് കാണിക്കുക തന്നെ ചെയ്യും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+