Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള എംപി,പക്ഷേപിണറായിക്കെതിരെ പ്രതിഷേധിക്കില്ല,ഒക്കച്ചങ്ങായിമാരാണല്ലോ;സന്ദീപ് വാര്യർ

ഹത്രസിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കയേയും യുപി പോലീസ് കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. ഇരുവരേയും നിരോധനാജ്ഞ ചൂണ്ടിക്കാട്ടി പോലീസ് തടയുകയായിരുന്നു. പിന്നീട് ഇരുവരേയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അതേസമയം രാഹുലിന്റെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പോസ്റ്റ് വായിക്കാം

രാഹുൽഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണ്. പക്ഷേ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ വിഷയങ്ങളിൽ ഒരു പ്രതികരണവും അദ്ദേഹം നടത്തിക്കാണുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും രാഹുൽഗാന്ധി നടത്തിയിട്ടില്ല. കേരളത്തിൽ നടക്കുന്ന ഒരു സമരത്തിനും അദ്ദേഹം നേതൃത്വം നൽകുന്നില്ല.

sandeep varrier

ഡൽഹിയിൽ നിന്നും വിളിപ്പാടകലെയുള്ള നോയിഡ ഹൈവേയിൽ പോയി രാഷ്ട്രീയ നാടകം നടത്താൻ മാത്രമേ രാഹുൽഗാന്ധിക്ക് താല്പര്യമുള്ളൂ. ഏഴെട്ട് വർഷം മുൻപ് നോയിഡയിൽ 74 ഗ്രാമീണരെ ചുട്ടുകൊന്നു എന്നും സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു എന്നും വ്യാജ പ്രചരണം നടത്തിയ ആളാണ് രാഹുൽ ഗാന്ധി.ഇപ്പോൾ ഉത്തർപ്രദേശിൽ നിന്ന് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ ക്രൂരമായ ഒരു കൊലപാതകത്തിൽ രാഷ്ട്രീയം കലർത്തി അതിൽ ബലാത്സംഗം ചേർത്ത് വ്യാജ പ്രചാരണം നടത്തുകയായിരുന്നു രാഹുലും പ്രിയങ്കയും.

കേരളത്തിൽ കോവിഡ് രോഗി ആംബുലൻസിൽ ബലാത്സംഗം ചെയ്യപ്പെട്ടതോ കോവിഡ് രോഗി പുഴുവരിച്ചതോ സ്വർണക്കടത്തിൽ പിണറായി വിജയൻ സർക്കാർ പ്രതിരോധത്തിലായിരിക്കുന്നതോ ഒന്നും വയനാട് എംപി അറിയാത്തതല്ല, സിപിഎമ്മും കോൺഗ്രസും ഡൽഹിയിൽ ഒക്കച്ചങ്ങായിമാർ ആണല്ലോ. പിണറായി വിജയനെതിരെ സമരം നടത്താൻ രാഹുൽഗാന്ധിയെ കിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+