കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിവാദം; സംഘപരിവാര്‍ അജണ്ടയുടെ ഭാഗമോ, ഹര്‍ജി നല്‍കിയ അഭിഭാഷകമാര്‍ സംഘടനയോട് അടുത്തവര്‍

Google Oneindia Malayalam News

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വലിയ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതില്‍ ആദ്യം അനുകൂലമായിരുന്ന ആര്‍എസ്എസ് പിന്നീട് നിലപാട് മയപ്പെടുത്തുകയായിരുന്നു.

സുപ്രീംകോടതി വിധിയേതുടര്‍ന്ന് വിശ്വാസികളുടെ പക്ഷം ചേര്‍ന്ന് കേരളത്തില്‍ സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് ബിജെപി നേതൃത്വംകൊടുക്കുന്നത്. ഇതിനിടെ ശബരിമല വിഷയത്തില്‍ സുപ്രിംകോടതില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയും അനുബന്ധ സംഭവങ്ങളും സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണോയെന്ന സംശയവും ഉയരുന്നുണ്ട്.. ഇതിന് ബലം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

സുപ്രീംകോടതി വിധി

സുപ്രീംകോടതി വിധി

സുപ്രീംകോടതി വിധിയും തുടര്‍ സാഹചര്യങ്ങളും വസ്തുതളുടെ അടിസ്ഥാനത്തില്‍ പരിശോധിയിക്കുമ്പോള്‍ ഈ നീക്കങ്ങള്‍ക്ക് പിന്നിലെ നിക്ഷിപ്ത താത്പര്യളുടെ തിരക്കഥ സംഘപരിവാറിന്റേതെന്നാണ് ട്വന്‍റിഫോര്‍ ന്യൂസ് പുറത്തുവിടുന്ന വിവരം.

ശബരിമല സ്ത്രീപ്രവേശനത്തിനായുള്ള ഹര്‍ജി

ശബരിമല സ്ത്രീപ്രവേശനത്തിനായുള്ള ഹര്‍ജി

2006 ജൂലൈ 28 നാണ് സുപ്രീംകോടതിയില്‍ ശബരിമല സ്ത്രീപ്രവേശനത്തിനായുള്ള ഹര്‍ജി സമര്‍പ്പിച്ച് ഇടത് അഭിഭാഷക സംഘടനയിലെ കമ്യൂണിസ്റ്റുകരായ അഞ്ച് യുവതികാളാണെന്ന് പ്രചരണം കേരളത്തില്‍ വ്യാപകമാണ്.

അഞ്ച് വനിത അഭിഭാഷകരും

അഞ്ച് വനിത അഭിഭാഷകരും

ഈ ആരോപണം തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം മാത്രവുമല്ല ഹര്‍ജി നല്‍കിയ അഞ്ച് വനിത അഭിഭാഷകരും പരമ്പരാഗതമായി ആര്‍എസ്എസ്-ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വവുമായി വളരെ അടുപ്പമുള്ള കുടുംബങ്ങളിലെ അംഗങ്ങലാണ്.

പ്രധാന പങ്കുവഹിച്ച വ്യക്തി

പ്രധാന പങ്കുവഹിച്ച വ്യക്തി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ച അഞ്ചംഗ വനിതാ അഭിഭാഷക സംഘത്തിലെ പ്രേരണാ കുമാരിയുടെ ഭര്‍ത്താവയ സിദ്ധാര്‍ത്ഥ് ശംഭു എന്നയാള്‍ ഉത്തര്‍പ്രദേശിലെ വിവിധ പരിവാര്‍ സംഘടനകളില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്.

രാഷ്ട്രീയ-സാമൂഹ പശ്ചാത്തലം

രാഷ്ട്രീയ-സാമൂഹ പശ്ചാത്തലം

ഹരിയാനയിലെ ബിജെപി നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്ന ശ്യാംസുന്തര്‍ പ്രസീജയുടെ മകളാണ് അഭിഭാഷകരിലെ മറ്റൊരാളായ ഭക്ത പ്രസിഡ സേത്തി. മറ്റ് അഭിഭാഷകരുടെ രാഷ്ട്രീയ-സാമൂഹ പശ്ചാത്തലവും സമാനമാണ്.

വിധിയിക്ക് പിന്നില്‍

വിധിയിക്ക് പിന്നില്‍

ശബരിമല ഹര്‍ജിയ്ക്കും വിധിയിക്ക് പിന്നില്‍ ഇടതുപക്ഷ ഗൂഡാലോചനയാണെന്ന ആരോപണം ഉയര്‍ത്തി നാമജപഘോഷയാത്രയായി കേരളത്തിന്റെ തെരുവുകളില്‍ ഉയരുന്ന പ്രതിഷേധത്തിന് പിന്നില്‍ ഈ വസ്തുതകള്‍ കൂടിയുണ്ടെന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

English summary
is sanghparivar behind activities on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X