പത്മപ്രിയ സ്വന്തം വില കളയരുത്; കുറഞ്ഞ പക്ഷം മഞ്ജു വാര്യരെയെങ്കിലും ഓർക്കണ്ടേ: ശാന്തിവിള ദിനേശ്
നടി പത്മപ്രിയക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. മലയാള സിനിമയില്‍ നില്‍ക്കുന്ന സ്ത്രീ-പുരുഷ അസമത്വത്തേക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് പത്മപ്രിയ അടുത്തിടെ രംഗത്ത് വന്നിരുന്നു. മിരുഗ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് സംവിധായകന്‍ തന്നെ തല്ലിയ കാര്യവും കോഴിക്കോട് മടപ്പള്ളി കോളേജിലെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പത്മപ്രിയ തുറന്ന് പറഞ്ഞു.
പത്മപ്രിയ പറഞ്ഞ ഇക്കാര്യങ്ങളാണ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയുടെ ഒരു ഭാഗത്ത് ശാന്തിവിള ദിനേശ് സംസാര വിഷയമാക്കുന്നത്. നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്നതെന്നാണ് പത്മപ്രിയ പറയുന്നു. രജനീകാന്തോ വിജയിയോ വാങ്ങുന്ന പണം തനിക്കും കിട്ടണമെന്ന് എങ്ങനെ പറയും പത്മപ്രിയാ.. രജനീ പടം, വിജയ് പടം എന്ന് പറഞ്ഞാണ് പടങ്ങള്‍ ഓടുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഇവരുടെ കൂടെ അഭിനയിക്കുന്ന, ഡാന്‍സ് ചെയ്യാന്‍ മാത്രം ഉപയോഗിക്കപ്പെടുന്ന ഒരു നടിക്കും വിജയിയുടെ ശമ്പളം കൊടുക്കണമെന്നാണ് പത്മപ്രിയ പറഞ്ഞതിന്റെ ചുരുക്കം. നടന്മാരുടെ കഥകള്‍ക്കാണ് ഇവിടെ പ്രധാന്യമെന്ന് അവർ പറയുന്നു. രജനീകാന്തിനെ ജയിലറാക്കി അവതരിപ്പിച്ചാല്‍ സിനിമ ഓടും. അതിന് പകരം അതിലെ നായികയുടെ കഥ അവതരിപ്പിച്ചാല്‍ ആര് കയറനാണ്. എന്നാലും ഇവിടെ നായികമാരുടെ കഥ ഇറങ്ങിയിട്ടില്ലേ. ഏറ്റവും കുറഞ്ഞത് ആകാശദൂതെങ്കിലും പത്മപ്രിയ കാണണമായിരുന്നു. അങ്ങനെ എത്ര സിനിമകളുണ്ട്.
സ്ത്രീ പക്ഷ സിനിമകള്‍ കുറവാണെന്നും പത്മപ്രിയ പറഞ്ഞു. കയ്യില്‍ അഭിനയിച്ച് കിട്ടിയ പണം ഒരുപാട് പണം കാണില്ലേ. അതുവെച്ച് ശോഭനേയോ രേവതിയേയോ വെച്ചൊക്കെ ഒരു സിനിമ ചെയ്യൂ. തമിഴ്നാട്ടില്‍ നയന്‍താര വാങ്ങിക്കുന്ന ശമ്പളം എത്രയാണ്. അല്ലെങ്കില്‍ അവരുടെ ഡിമാന്‍ഡുകള്‍ എന്തൊക്കെയാണെന്നെങ്കിലും പത്മപ്രിയ ഒന്ന് അന്വേഷിക്കണ്ടേയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
നിർമ്മാണ മേഖലയില്‍ അടക്കം സ്ത്രീകള്‍ സീറോയാണെന്നാണ് പത്മപ്രിയ പറയുന്നത്. എന്നാല്‍ കേരളത്തില്‍ അങ്ങനേയല്ല. സാന്ദ്രാ തോമസ് അടക്കം എത്ര നിർമ്മാതാക്കളുണ്ട്. സംവിധായികമാരില്‍ ഷീലാമ്മയുടെ പേരെങ്കിലും ഓർക്കണ്ടേ. എന്നാല്‍ ഈ മേഖലകളിലെ സ്ത്രീ പ്രാതിനിധ്യം 2023 ആയപ്പോഴേക്കും മൂന്ന് ശതമാനമായി ഉയർന്നു. അതായത് ഡബ്ല്യൂ സി സി വന്നതിന് ശേഷമെന്ന്.
ജൂനിയർ ആർട്ടിസ്റ്റിന് 35 വയസ്സിന് ശേഷം ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പത്മപ്രിയ പറയുന്നു. പ്രായത്തിന് അനുസരിച്ചുള്ളവരെ നോക്കിയല്ലേ അഭിനയിപ്പിക്കാന്‍ പറ്റുകയുള്ളു. ജൂനിയർ ആർട്ടിസ്റ്റിന് 35 വയസ്സിന് ശേഷം ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നതിനോടൊപ്പം കൃത്യമായി ഭക്ഷണം നല്‍കാറില്ലെന്നും പത്മപ്രിയ പറയുന്നു. എന്റെ പൊന്നു പത്മപ്രിയയേ സ്വന്തം വില കളയരുത്, മലർന്ന് കിടന്ന് തുപ്പരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
ആരെങ്കിലും അവശ്യപ്പെട്ടാല്‍ അവരോട് സഹകരിക്കേണ്ടി വരുമെന്നും പത്മപ്രിയ പറഞ്ഞിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റുമാരോട് ആരെങ്കിലും അങ്ങനെ പറയുമെന്ന് എനിക്ക് തോന്നുന്നില്ല. ചിലപ്പോള്‍ ആ പണിക്ക് പോകുന്നവർ ജൂനിയർ ആർട്ടിസ്റ്റുമാർ എന്ന പേരില്‍ നടക്കാറുണ്ടായിരിക്കുമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.
മരണം വരെ ചെയ്യാനുള്ള വേഷമുണ്ടെങ്കിലും ഏഴോ എട്ടോ വർഷം മാത്രമാണ് ഒരു സ്ത്രീക്ക് ഈ ഫീല്‍ഡില്‍ നില്‍ക്കാന്‍ കഴിയുന്നതെന്ന പത്മപ്രിയയുടെ അഭിപ്രായത്തേയും ശാന്തിവിള ദിനേശ് വിമർശിക്കുന്നു. എന്തൊരു മണ്ടത്തരാണ് ഈ സ്ത്രീ പറയുന്നതെന്ന് നോക്കൂ. വിവരം എന്ന് പറയുന്നത് തൊട്ടുതെറിച്ചിട്ടില്ല. കവിയൂർ പൊന്നമ്മ, സുകുമാരി, കെപിഎസി ലളിത തുടങ്ങിയവരൊക്കെ എത്ര വർഷമാണ് സിനിമയില്‍ നിന്നത്.
സ്വന്തം ശരീരം ശ്രദ്ധിക്കുന്നവർക്ക് കല്യാണം കഴിഞ്ഞാലും ഇവിടെ അവസരമുണ്ട്. മഞ്ജു വാര്യറുടെ കാര്യം തന്നെ എടുക്കു. അവരെ കണ്ടാല്‍ കല്യാണം കഴിഞ്ഞതാണെന്ന് തോന്നുമോ. അവർ അവരുടെ ശരീരം ശ്രദ്ധിക്കും. എന്നാല്‍ മഞ്ജു വാര്യറുടെ കൂടെ വന്ന പല നടിമാരുടേയും കാര്യമെന്താണ്. ഏറ്റവും ചുരുങ്ങിയത് മഞ്ജു വാര്യറെയെങ്കിലും പത്മപ്രിയ ഓർക്കേണ്ടേയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു












Click it and Unblock the Notifications