കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് സന്തോഷ് പണ്ഡിറ്റ്; കണ്ട് പഠിക്കണം ചിലരൊക്കെ, രാഷ്ട്രീയക്കാർ എത്താത്തിടത്തും പണ്ഡിറ്റ് എത്തും!

  • By അക്ഷയ്
Google Oneindia Malayalam News

കൊല്ലങ്കോട്: എപ്പോഴും മണ്ടനായി മാത്രം ചിത്രീകരിക്കപ്പെടുന്ന സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന ചില കാര്യങ്ങൾ സോഷ്യൽ മീഡിയ വാഴ്ത്തി പാടാറുണ്ട്. രാഷ്ട്രീയക്കാർ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്യാറ്. അതിന് അദ്ദേഹത്തിന് കയ്യടി കിട്ടാറുമുണ്ട്. എന്നാൽ അദ്ദേഹം ഇപ്പോൾ ചെയ്തത് പ്രശംസിക്കേണ്ട കാര്യം തന്നെയാണ്.

അയിത്തം നിലനിൽക്കുന്ന അംബേദ്ക്കർ കോളനിയിൽ സഹായ ഹസ്തവുമായാണ് നടൻ സന്തോഷ് പണ്ഡിറ്റ് എത്തിയിരിക്കുന്നത്. കോളനി സന്ദർശിച്ച സന്തോഷ് പണ്ഡിറ്റ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. അയിത്തം ഇപ്പോഴും നിലനിൽക്കുന്നുവെന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‌

സ്കൂൾ കുട്ടികൾക്ക് പാഠ പുസ്തകങ്ങൾ

സ്കൂൾ കുട്ടികൾക്ക് പാഠ പുസ്തകങ്ങൾ

ജനങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കുറച്ചു ദിവസത്തേക്കുള്ള ആഹാര സാധനങ്ങളും സ്കൂള്‍ കുട്ടികൾക് പുസ്തകവും ഫീസും മറ്റു സഹായവും നല്‍കുവാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇരുട്ടിൽ ഒരു മെഴുകുതിരിയെങ്കിലും

ഇരുട്ടിൽ ഒരു മെഴുകുതിരിയെങ്കിലും

ഇരുട്ടിനെ പേടിച്ച് പിന്‍മാറുകയല്ല, ഒരു മെഴുകിതിരിയെങ്കിലും കത്തിച്ച് കുറച്ചെങ്കിലും ഇരുട്ടിനെ അകറ്റുകയാണ് ചെയ്യേണ്ടതെന്ന് തന്റെ അമ്മ പറഞ്ഞിട്ടുണ്ടെന്നും അതാണ് ഞാനിപ്പോൾ ചെയ്യുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ക്ഷേത്രങ്ങളിൽ കഴിയുന്നത് മദ്യപിക്കാൻ

ക്ഷേത്രങ്ങളിൽ കഴിയുന്നത് മദ്യപിക്കാൻ

അതേസമയം മുതലമട അംബേദ്ക്കര്‍ കോളനിയില്‍ ജാതി വിവേചനം നേരിടുന്ന ചക്ലിയ സമുദായത്തെ അധിക്ഷേപിച്ച് നെന്മാറ എംഎല്‍എ കെ ബാബു പരാമർശം നടത്തിയതായി ആരോപണം ഉയർന്നിരുന്നു. ചക്ലിയര്‍ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണെന്നായിരുന്നു ബാബുവിന്റെ വിവാദ പരാമര്‍ശം.

സംഭവത്തിന് തുടക്കം കുറിച്ചത് ഒരു വിവാഹം

സംഭവത്തിന് തുടക്കം കുറിച്ചത് ഒരു വിവാഹം

ചക്ലിയ വിഭാഗത്തില്‍പ്പെട്ട ഒരു യുവതി ഈഴവ യുവാവിനെ വിവാഹം ചെയ്തതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ചക്ലിയരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും അയിത്തവും ഊരുവിലക്കും കല്‍പ്പിക്കുകയുമായിരുന്നു.

സംഭവശേഷം താമസം ക്ഷേത്രത്തിൽ

സംഭവശേഷം താമസം ക്ഷേത്രത്തിൽ

സംഭവത്തിനു ശേഷം കോളനിയിലെ ക്ഷേത്രത്തില്‍ കഴിഞ്ഞുവരികയായിരുന്ന ഈ വിഭാഗത്തിനു നേരെ സിപിഎം സംഘടിപ്പിച്ച യോഗത്തിലാണ് ചക്ലിയര്‍ മദ്യപിക്കാന്‍ വേണ്ടിയാണ് ക്ഷേത്രത്തില്‍ കഴിയുന്നതെന്ന പരാമര്‍ശം കെ.ബാബു എംഎല്‍എ നടത്തിയത്.

പറഞ്ഞത് കോൺഗ്രസുകാർക്കെതിരെ

പറഞ്ഞത് കോൺഗ്രസുകാർക്കെതിരെ

അതേസമയം ഏതെങ്കിലും സമുദായത്തിന് നേരെയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും അംബേദ്ക്കര്‍ കോളനിയില്‍ അയിത്തമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ കോണ്‍ഗ്രസുകാരായിരുന്നുവെന്നുമായിരുന്നു കെ ബാബുവിന്റെ പ്രതികരണം. സിപിഎം ജാതീയതക്കെതിരെ പോരാടിയ പ്രസ്ഥാനമാണെന്നും പാവപ്പെട്ട തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കെ.ബാബു ആരോപിച്ചു.

നവോത്ഥാന മൂല്യങ്ങള്‍ പ്രസംഗിക്കാനുള്ളതല്ലെന്നും അവ ആചരിക്കുവാനുള്ളതാണ്

അതേസമയം നവോത്ഥാന മൂല്യങ്ങള്‍ പ്രസംഗിക്കാനുള്ളതല്ലെന്നും അവ ആചരിക്കുവാനുള്ളതാണെന്നും ഓര്‍ക്കണം.ഒപ്പമുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ ചിലവിട്ട് പരസ്യം നല്‍കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് കഴിയൂ. കൂടെ നില്‍ക്കാന്‍ അവര്‍ക്ക് ആവില്ല. എന്നാല്‍ ബിജെപി ഓരോ പ്രതിസന്ധിയിലും ജനങ്ങള്‍ക്കൊപ്പമുണ്ട്. ജാതിവിവേചനം ഇല്ലാതെ എല്ലാവരും ഒരുമിച്ച് ജീവിക്കേണ്ടതാണ്.ഒരുമിച്ച് പോരാടണം. അതിന് ബിജെപിയുടെ പിന്തുണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കോളനി സന്ദർശിച്ച് പറഞ്ഞു.

English summary
Santhosh Pandit visits Ambedkar colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X