'എനിക്ക് ഒസിഡി, 20 വർഷമായി ചികിത്സയിൽ; ബാല പൂട്ടിയിട്ടിട്ടില്ല'; വെളിപ്പെടുത്തലുമായി സന്തോഷ് വർക്കി
കൊച്ചി: യൂട്യൂബർ അജു അലക്‌സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ വീണ്ടും പ്രതികരണവുമായി ബാല. ഫേസ്ബുക്കിൽ അദ്ദേഹം പുതിയ വീഡിയോ പുറത്തുവിട്ടു. ബാലയുടെ കൂടെ സന്തോഷ് വർക്കിയും ഉണ്ടായിരുന്നു.
ബാല സന്തോഷ് വർക്കിയെ പൂട്ടിയിട്ടാണ് തനിക്കെതിരെ കാര്യങ്ങൾ പറയപ്പിച്ചതെന്ന ആരോപണങ്ങൾ സന്തോഷ് വർക്കി നിഷേധിച്ചു. ബാല തന്നെ പൂട്ടിയിട്ടിട്ടില്ല എന്ന് സന്തോഷ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ബാലയുടെ കൂടെ നിന്നാണ് സന്തോഷ് ഇക്കാര്യം പറഞ്ഞത്. താൻ ഒറ്റയ്ക്ക് സ്‌കൂട്ടർ ഓടിച്ചാണ് ബാലയുടെ അടുത്തേക്ക് വന്നതെന്നും സന്തോഷ് വർക്കി പറയുന്നു.

തനിക്ക് ഒ സി ഡി (Obsessive-compulsive disorder) എന്ന രോഗമാണെന്നും 20 വർഷമായി അതിന്റെ ചികിത്സയിലാണെന്നും അടുത്തിടെ ബെംംഗളൂരിലെ ആശുപത്രിയിൽ ആയിരുന്നുവെന്നും സന്തോഷ് പറഞ്ഞു. സന്തോഷ് വർക്കി കഴിക്കുന്ന മരുന്നുകൾ ബാല ലൈവിൽ കാണിക്കുകയും ചെയ്യുന്നു. ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഫോൺ തട്ടിയെടുത്തിട്ടില്ലെന്നും സന്തോഷ് വ്യക്തമാക്കുന്നുണ്ട്. അജു അലക്‌സിനെ നിയമപരമായി കൈകാര്യം ചെയ്യുമെന്നും ബാല വ്യക്തമാക്കുന്നുണ്ട്.
ഒരുപാട് സൈക്കോളജിസ്റ്റിനേയും സൈക്യാട്രിസ്റ്റിനെയും കാണിച്ചിട്ടുണ്ടെന്നും സന്തോഷ് വര്‍ക്കി പറയുന്നുണ്ട്. നിങ്ങള്‍ക്ക് പറയാനുള്ളതെല്ലാം പറയാമെന്നാണ് ബാല പറയുന്നത്. സൊസൈറ്റി നന്നാവലാന്‍ വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്നും ഇനി തിരിഞ്ഞ് നോക്കാന്‍ പറ്റില്ലെന്നും ബാല പറയുന്നു.
സ്വത്ത് അല്ലെ കോടിക്കണക്കിന് പോയാലും താന്‍ കേസ് കൊടുക്കുെമന്ന് ബാല പറയുന്നുണ്ട്. അതേസമയം, വ്‌ളോഗറെ ഫ്‌ളാറ്റിലെത്തി ഭീഷണിപ്പെടുത്തിയ എന്ന പരാതിയില്‍ ബാലക്കെതിരെ കേസെടുത്തിട്ടുണ്ട്. സന്തോഷ് വര്‍ക്കി എന്ന ആള്‍ ബാലയുടെ അടുത്തെത്തി മാപ്പ് പറയുന്ന വീഡിയോ ബാല തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഈ വീഡിയോയെ ട്രോളി താന്‍ ചെയ്ത വീഡിയോ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ബാല പലവട്ടം സമീപിച്ചിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ബാല പലവട്ടം സമീപിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് ഇതേ ആവശ്യം പറഞ്ഞ് ഇടപ്പള്ളിയിലുള്ള വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതെന്നും ഇയാള്‍ പറയുന്നു. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി എന്നാണ് വ്‌ളോഗറുടെ പരാതി.
ബാലയുടെ വീട്ടില്‍ മൊഴി എടുക്കാന്‍ എത്തിയ പോലീസ് ബാലയുടെ വീട് പരിശോധിച്ചിരുന്നെങ്കിലും തോക്ക് കിട്ടയിരുന്നില്ല. അജു അലക്‌സും സന്തോഷ് വര്‍ക്കിയും ചേര്‍ന്ന് തന്നെ കുടുക്കിയതാണെന്ന് ബാല പറഞ്ഞിരുന്നു.
ബാലക്ക് എതിരെ തൃക്കാക്കര പോലീസാണ് കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നത് . ഭീഷണിപ്പെടുത്തി, വീട്ടില്‍ അതിക്രമിച്ചുകയറി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് കേസ്.












Click it and Unblock the Notifications