കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സനുഷയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയും ജയിലില്‍ തന്നെ കിടക്കട്ടേയെന്ന് കോടതി... ജാമ്യാപേക്ഷ തള്ളി

  • By Desk
Google Oneindia Malayalam News

നടി സനുഷയെ തീവണ്ടിയില്‍ വെച്ച് ആക്രമിച്ച സംഭവത്തിലെ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു.തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഫെബ്രുവരി ഒന്നിനായിരുന്നു മാവേലി എക്സ്സ്പ്രസിലെ എസി കോച്ചില്‍ യാത്ര ചെയ്യുമ്പോള്‍ സനുഷയ്ക്ക് നേരെ ആക്രമണം നടന്നത്. ഉടന്‍ നടി തന്നെയാണ് അപമാനിക്കാന്‍ ശ്രമിച്ചയാളെ റെയില്‍വേ പോലീസിന്‍റെ സഹായത്തോടെ കൈയ്യോടെ പിടികൂടിയത്.

ജയിലില്‍ തന്നെ കിടക്കട്ടെ

ജയിലില്‍ തന്നെ കിടക്കട്ടെ

സനുഷയെ ആക്രമിച്ച കേസിലെ പ്രതി കന്യാകുമാരി വില്ലുകുറി സ്വദേശി ആന്‍റോ ബോസിന്‍റെ ജാമ്യാപേക്ഷയാണ് തൃശ്ശൂല്‍ ജില്ലാ സെഷന്‍സ് ജഡ്ജി തളളിയത്.

കേസില്‍ കഴമ്പുണ്ട്

കേസില്‍ കഴമ്പുണ്ട്

ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സനുഷയുടെ രഹസ്യ മൊഴി

സനുഷയുടെ രഹസ്യ മൊഴി

അതിനിടെ കഴിഞ്ഞ ദിവസം സനുഷ തൃശ്ശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടിതിയില്‍ നേരിട്ടെത്തി രഹസ്യ മൊഴി നല്‍കിയിരുന്നു. കാല്‍ മണിക്കൂറോളം നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷമായിരുന്നു നടി മടങ്ങിയത്.

ധീരതയ്ക്കുള്ള അംഗീകാരം

ധീരതയ്ക്കുള്ള അംഗീകാരം

ട്രെയിനില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മറ്റൊന്നും നോക്കാതെ യുവാവിനെതിരെ ധൈര്യമായി നടി പ്രതികരിച്ചിരുന്നു. തുടര്‍ന്ന് നടിക്ക് പോലീസ് ആസ്ഥാനത്ത് ഡിജിപി ലോക്നാത് ബെഹ്റയുടെ നേതൃത്വത്തില്‍ സ്വീകരണവും നല്‍കിയിരുന്നു.

ചുണ്ടില്‍ സ്പര്‍ശിച്ചു

ചുണ്ടില്‍ സ്പര്‍ശിച്ചു

സ്ലീപ്പര്‍ ബെര്‍ത്തില്‍ നടി ഉറങ്ങുന്നതിനിടെ അപ്പുറത്തെ ബെര്‍ത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ സനൂഷയുടെ ചുണ്ടില്‍ സ്പര്‍ശിക്കുകയായിരുന്നു.ചുണ്ടില്‍ എന്തോ ഉരയ്ക്കുന്നതുപോലെ തോന്നിയെന്നും ഉടന്‍ തന്നെ അയാളുടെ കൈ പിടിച്ച് വലിക്കുകയായിരുന്നെന്നും സനൂഷ വ്യക്തമാക്കിയിരുന്നു.

ബ്ലഡ് ഷുഗറാണെന്ന്

ബ്ലഡ് ഷുഗറാണെന്ന്

അതേസമയം പിടിക്കപ്പെട്ടതോടെ പ്രതി ആന്‍റോ ബോസ് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. തന്‍റെ ബ്ലഡ് ഷുഗറില്‍ വ്യത്യാസം ഉണ്ടായപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചില്ല.

English summary
No bail for sanusha case culprit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X