കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരുന്നത് സിനിമ, പക്ഷേ വിളിച്ചത് മരണം... ശരത് കുമാര്‍ യാത്രയായി

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: ശരത് തുമാര്‍ കാത്തിരുന്നത് സിനിമയില്‍ ഒരു അവസരത്തിന് വേണ്ടിയായിരുന്നു. അധികം വൈകാതെ ആ ആവസരം ഒരു പക്ഷേ വന്ന് ചേരുകയും ചെയ്‌തേനെ. പക്ഷേ വിധി വിളിച്ചത് മരണത്തിലേക്കായിരുന്നു.

23 വയസ്സിനിടെ പതിനെട്ടോളം സീരിയലുകളിലാണ് ഈ യുവ നടന്‍ വേഷമിട്ടത്. അതില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയല്‍ ഏറെ ശ്രദ്ധ നേടി. ഓട്ടോഗ്രാഫിലെ കഥാപാത്രത്തിന്റെ പേരായ രാഹുല്‍ എന്നാണ് പലരും ശരതിനെ വിളിച്ചിരുന്നത്.

<strong>യുവ നടന്‍ ശരത് കുമാര്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു</strong>യുവ നടന്‍ ശരത് കുമാര്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു

സീരിയല്‍ ഷൂട്ടിങിന് പോകുന്നതിനിടെയായിരുന്നു ശരത്തിന് ഫെബ്രുവരി 26 ന് പുലര്‍ച്ചെ അപകടം പറ്റിയത്. ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രക്കിടയിലാണ് ശരത് മരിച്ചത്.

സിനിമ കാത്ത്

സിനിമ കാത്ത്

സിനിമയോടായിരുന്നു എന്നും ശരത്തിന് ഭ്രമം. സീരിയലുകളില്‍ ലഭിച്ച മികച്ച വേഷങ്ങള്‍ സിനിമയിലേക്ക് വഴി തുറന്ന് തരുമെന്ന് ഈ യുവനടന്‍ എന്നും വിശ്വസിച്ചിരുന്നു.

പതിനാറാം വയസ്സില്‍

പതിനാറാം വയസ്സില്‍

പതിനാറാം വയസ്സിലാണ് ശരത് ആദ്യമായി അഭിനയിക്കുന്നത്. കൃഷ്ണകൃപാസാഗരം എന്ന സീരിയലിലൂടെ ആയിരുന്നു തുടക്കം.

കലോത്സവങ്ങളില്‍

കലോത്സവങ്ങളില്‍

സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ അഭിനയത്തില്‍ മികവ തെളിയിച്ചിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ശരത്.

ബൈക്ക് റൈസിങ്

ബൈക്ക് റൈസിങ്

ബൈക്ക് റൈസിങില്‍ താത്പര്യമുണ്ടായിരുന്നു ശരത്തിന്. എന്നാല്‍ അപകടം ഉണ്ടാകുന്ന സമയത്ത് അമിത വേഗത്തിലല്ല ശരത് വണ്ടി ഓടിച്ചിരുന്നതെന്നാണ് വിവരം.

18 സീരിയലുകള്‍

18 സീരിയലുകള്‍

ചുരുങ്ങിയ കാലം കൊണ്ട് ശരത് 18 ഓളം സീരി.ലുകളിലാണ് അഭിനയിച്ചത്. മിക്കവയിലും മികച്ച വേഷം തന്നെ ലഭിച്ചു.

വന്‍ ജനാവലി

വന്‍ ജനാവലി

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പിലാണ് ശരത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. അതിന് മുമ്പ് പൂജപ്പുരയിലെ സീരിയല്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു.

English summary
Sarath dreamed for a role in Cinema, but accident took his life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X